ലൈംഗികത പലപ്പോഴും മനുഷ്യന്റെ വിവേകത്തെ നശിപ്പിക്കുന്നു. ഒരു നിമിഷത്തെ സുഖത്തിനായി ആളുകള്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം പലപ്പോഴും ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടാറുണ്ട്. ഇത്തരത്തിലുള്ള ലൈംഗിക വേട്ടക്കാരെ ശിക്ഷിക്കുമ്പോള്‍ ഇവരുടെ കുടുംബമാവും മിക്കവാറും ദുരിതത്തിലാവുക. എന്നാല്‍ ഇത്തരക്കാര്‍ക്ക് ശിക്ഷ ഉറപ്പിക്കുമ്പോഴും ഇവരുടെ നിരപരാധികളായ കുടുംബാംഗങ്ങള്‍ക്കുള്ള കരുതല്‍ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കുകയാണ്ബ്രിട്ടനിലെ ആന്‍ഡ്രമിലെ മജിസ്ട്രേറ്റ് കോടതി. കൗമാരക്കാരിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് നാലുമാസത്തെ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ബ്രിട്ടനിലെ മലയാളി ഹെല്‍ത്ത്കെയര്‍ വര്‍ക്കറുടെ കേസിലാണ് കോടതിയുടെ കരുണാമയമായ ഇടപെടല്‍. കോടതിയിലെത്തിയ പ്രതിയുടെ ഭാര്യ തങ്ങളുടെ നിരാശ്രയത്വം കോടതിയെ ബോധ്യപ്പെടുത്തി പൊട്ടിക്കരയുകയായിരുന്നു. കുറ്റം ചെയ്ത പ്രതിക്ക് ദയാദാക്ഷിണ്യം നല്‍കാനാകില്ലെന്നും പക്ഷെ ഇയാളെ ഇപ്പോള്‍ ജയിലില്‍ അയച്ചാല്‍ അത് ഭാര്യയുടെയും രണ്ട് കുട്ടികളുടെയും ഭാവിയെ ബാധിക്കും എന്ന് കോടതി മനസ്സിലാക്കുന്നുവെന്നും അതിനാല്‍ മൂന്നു വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നില്ലെന്നും ആന്‍ഡ്രം…
Read More