റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് തലവേദന സമ്മാനിച്ച് സൈനിക അട്ടിമറി നീക്കവുമായി റഷ്യയുടെ സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പ്. പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ സൈനിക നടപടി ആരംഭിച്ചതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോഷി പ്രഖ്യാപിച്ചു. യുക്രൈന് യുദ്ധത്തില്‍ റഷ്യക്ക് വേണ്ടി നിര്‍ണായക ഇടപെടല്‍ നടത്തിയ സ്വകാര്യ സേനയാണ് വാഗ്നര്‍ ഗ്രൂപ്പ്. ദക്ഷിണ റഷ്യയിലെ റൊസ്തോവ്-ഓണ്‍-ഡോണിലെ സൈനിക കേന്ദ്രങ്ങള്‍ തന്റെ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നാണ് പ്രിഗോഷി വീഡിയോയിലൂടെ അവകാശപ്പെട്ടത്. യുക്രൈനില്‍ നിന്ന് റഷ്യയിലേക്കു കടന്നെന്നും മരിക്കാന്‍ തയാറായാണ് ആയിരക്കണക്കിന് പോരാളികള്‍ എത്തിയിരിക്കുന്നതെന്നും പ്രിഗോഷി അറിയിച്ചു. വ്യോമതാവളം അടക്കം തങ്ങളുടെ നിയന്ത്രണത്തിലാണ് എന്നാണ് വാഗ്നര്‍ സേന അവകാശപ്പെടുന്നത്. അതേസമയം, രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് പുടിന്, പ്രിഗോഷി രാജ്യത്തെ ഒറ്റിയെന്ന് പ്രഖ്യാപിച്ചു. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. അട്ടിമറിക്ക് ശ്രമിക്കുന്ന എല്ലാവര്ക്കും കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍…
Read MoreTag: Ukraine
ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം ! കാളിദേവിയുടെ വിവാദ ചിത്രം പിന്‍വലിച്ച് യുക്രൈന്
ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് കാളിദേവിയുടെ ചിത്രം ട്വിറ്ററില്‍ നിന്ന് പിന്‍വലിച്ച് യുക്രെയ്ന് പ്രതിരോധ മന്ത്രാലയം. കറുത്ത മേഘങ്ങള്‍ക്കിടയില്‍ മണ്മറഞ്ഞ ഹോളിവുഡ് താരം മെര്ലിന് മണ്‍റോയുടെ രൂപത്തിലാണ് കാളിദേവിയെ ചിത്രീകരിച്ചത്. ‘ഡിഫന്‍സ് യു’ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ‘വര്‍ക്ക് ഓഫ് ആര്‍ട്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. യുക്രെയ്ന് പ്രതിരോധ മന്ത്രാലയ മേധാവികള്‍ വിവേക ശൂന്യരാണെന്നും, കാളിദേവിയുടെ ചിത്രം നീക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിലര്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഇടപെടല്‍ തേടുകയും ചെയ്തു. ഇതിനിടെയാണ് യുക്രെയ്ന് ചിത്രം പിന്‍വലിച്ചത്.
Read Moreഏതു നിമിഷവും പൊട്ടാവുന്ന ഗ്രനേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു ! ഡോക്ടറുടെ ധൈര്യത്തെ അഭിനന്ദിച്ച് ലോകം…
റഷ്യ-യുക്രൈന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ നരകതുല്യമായ അവസ്ഥയിലൂടെയാണ് യുക്രൈന് ജനത കടന്നു പോകുന്നത്. ഇരുരാജ്യങ്ങളിലെയും നിരവധി സൈനികരും പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സന്തോഷ വാര്‍ത്തയാണ് ദുരിതങ്ങള്‍ക്കിടയിലും സന്തോഷം പകരുകയാണ്. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈന് സൈനികന്റെ ശരീരത്തില്‍ തറച്ച ലൈവ് ഗ്രനേഡ് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ പുറത്തെടുത്തു എന്നതാണ് ആ വാര്‍ത്ത. ഏതു നിമിഷവും പൊട്ടാന്‍ സാധ്യതയുണ്ടായിരുന്ന ഗ്രനേഡ് ജീവന് പണയം വെച്ച് യുക്രൈന് സൈന്യത്തിലെ വിദഗ്ധരില്‍ ഒരാളായ മേജര്‍ വെര്ബയാണ് പുറത്തെടുത്തതത്. റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ യുക്രൈനിലെ ബഖ്മുട്ടില്‍ വെച്ചാണ് സൈനികന്റെ ദേഹത്ത് ഗ്രനേഡ് തറച്ചെതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് പതിക്കാനുണ്ടായ സാഹചര്യമോ അതു സംബന്ധിച്ച മറ്റ് വിവരങ്ങളോ സേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷന് വിജയകരമായി അവസാനിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ശസ്ത്രക്രിയയ്ക്ക് വിധേയനായ സൈനികന് ഇപ്പോള്‍ സുഖം…
Read Moreയുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകള്‍ മാറി പഠനം തുടരാം ! പുതിയ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
റഷ്യ-യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല മാറാന്‍ അനുമതി നല്കി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്. പഠനം മറ്റു സര്‍വകലാശാലകളില്‍ നിന്നു പൂര്‍ത്തിയാക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഒരേ സര്‍വകലാശാലയില്‍ നിന്നു തന്നെ പഠനം പൂര്‍ത്തിയാക്കണമെന്നുളള നിബന്ധനയാണ് ഒഴിവാക്കിയത്. വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച്, മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവാദം നല്‍കിയതായി ഉത്തരവില്‍ പറയുന്നു. ബിരുദം നല്‍കുന്നത് യുക്രൈന് സര്‍വകലാശാലയാണ്. മടങ്ങിയെത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കു താല്‍ക്കാലിക പരിഹാരമായി ഇന്ത്യന്‍ സ്വകാര്യ മെഡിക്കല്‍കോളജുകളില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദേശീയ മെഡിക്കല്‍ കമ്മിഷനും ആരോഗ്യ മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More14,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു ! യുക്രെയ്ന്റെ ആയുധ സംഭരണ കേന്ദ്രം തകർത്ത് റഷ്യ;യുക്രൈൻ കുരുതിക്കളം…
കീവ്: യുക്രെയ്ൻ പറയുന്നു, നാലു ജനറൽമാർ ഉൾപ്പെടെ റഷ്യയുടെ 14,000 സൈനികരെ തീർത്തെന്ന്… യുക്രെയ്ൻ ആക്രമണം നാലാം ആഴ്ചയിലേക്ക് പ്രവേശിച്ചപ്പോഴും യുദ്ധ വിജയം നേടാനാവാതെ റഷ്യ പരുങ്ങുകയാണ്.ചെറിയ യുദ്ധ സംവിധാനങ്ങളും റഷ്യയെ അപേക്ഷിച്ച് ചെറിയ സൈന്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി നടത്തുന്ന ചെറുത്തുനിൽപ്പ് ആണ് റഷ്യയുടെ പ്രതീക്ഷകളുടെ മേൽ കരിനിഴൽ വീഴ്ത്തുന്നത്. സെലൻസ്കി ആവട്ടെ നേരിട്ടല്ലെങ്കിലും നാറ്റോ രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ നെഞ്ചുംവിരിച്ച് നിന്ന് യുദ്ധക്കളത്തിൽ നേതൃത്വം നൽകുകയും ചെയ്യുന്നു. റഷ്യ-യുക്രെയ്ൻ ചർച്ചകളിൽ നേരിയ പ്രതീക്ഷകൾ വന്നെങ്കിലും യുദ്ധം നിർത്താൻ മാത്രമുള്ള സമവാക്യങ്ങളൊന്നും രൂപപ്പെട്ടിട്ടില്ല. റഷ്യൻ സൈനികർ ഏറെയും കൊല്ലപ്പെട്ടിരിക്കുന്നത് കരമാർഗമുള്ള യുദ്ധത്തിലൂടെയാണ്. കുലുക്കമില്ലാതെ പുടിൻ 14,000 സൈനികർ, 444 ടാങ്കുകൾ, 1435 കവചിത വാഹനങ്ങൾ, 86 യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം തകർത്ത് യുക്രെയ്ൻ ചെറുത്തുനിൽപ്പ് തുടരുന്പോഴും കുലുക്കമില്ലാതെ പുടിനും തുടരുകയാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ…
Read Moreമരണത്തെ മുഖാമുഖം കാണുന്ന അവസ്ഥ ! യുദ്ധപരിശീലനം നേടിയ യുക്രൈന് യുവതിയുടെ വാക്കുകള്‍ ആശങ്കപ്പെടുത്തുന്നത്…
യുക്രൈനിലെ ഇപ്പോഴത്തെ അവസ്ഥ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. റഷ്യയ്ക്കെതിരേ കയ്യും മെയ്യും മറന്ന് പോരാടുകയാണ് ഉക്രൈന്‍കാര്‍. സൈനികര്‍ക്കു പുറമെ സൈനിക പരിശീലനം നേടിയ യുവാക്കളും യുദ്ധരംഗത്തുണ്ട്. അത്തരമൊരാളാണ് 38 വയസുള്ള അലീസ എന്ന യുവതി. യുദ്ധത്തെ കുറിച്ച് അലിസ സംസാരിക്കുമ്പോള്‍ ഏഴുവയസ്സുള്ള മകന് ഇതൊന്നും അറിയാതെ കാര്‍ട്ടൂണ്‍ കാണുകയായിരുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നത് എത്ര വേദനാജനകമാണ്.യുക്രെയ്നില്‍ നിന്നും കഴിഞ്ഞദിവസം മുതല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. മരണത്തോട് മുഖാമുഖം നില്ക്കുന്ന സന്ദര്‍ഭങ്ങളില്‍ ജീവന് നിലനിര്‍ത്താനായി എന്തുവഴിയും മനുഷ്യര്‍ സ്വീകരിക്കും. ആയുധം കയ്യിലെടുക്കേണ്ടി വന്നാല്‍… അങ്ങനെയും പ്രതിരോധിക്കാന്‍ ഒരുങ്ങുകയാണ് യുക്രെയ്ന് വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍. അലീസ സ്പോട്ട് ഷൂട്ടിംഗ് ആസ്വദിക്കുന്നയാളാണ്. കഴിഞ്ഞ വര്‍ഷം ഒരു പ്രാദേശിക ഡിഫന്‍സ് യൂണിറ്റില്‍ ചേര്‍ന്ന് യുദ്ധവൈദഗ്ധ്യം നേടിയിരുന്നു. ഇപ്പോള്‍ റഷ്യയോട് പ്രതിരോധിക്കാനായി അഭ്യസിച്ച യുദ്ധമുറകള്‍ പ്രയോഗിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്…
Read Moreമകളെ യുക്രൈനില്‍ നിന്നു രക്ഷിക്കാമെന്നു പറഞ്ഞ് പണം തട്ടി ! പരാതിയുമായി അമ്മ; ദുരിതാവസ്ഥ മുതലെടുക്കുന്നവര്‍ സജീവം…
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നു സാഹചര്യത്തില്‍ വേണ്ടപ്പെട്ടവരെ എങ്ങനെയും നാട്ടിലെത്തിക്കുക എന്ന ലക്ഷ്യമാണ് ബന്ധുക്കള്‍ക്ക്. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമായിരിക്കുകയാണ്. അങ്ങനെയൊരു തട്ടിപ്പിന് ഇരയായി മധ്യപ്രദേശിലെ ആശുപത്രി ജീവനക്കാരിയ്ക്ക് 42,000 രൂപയാണ് നഷ്ടമായത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. യുക്രൈനില്‍ മെഡിസിന് വിദ്യാര്‍ഥിയായ മകളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന നിലയിലാണ് പണം തട്ടിയത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ വൈശാലി വില്‍സണാണ് തട്ടിപ്പിന് ഇരയായത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതന്ന് സ്വയം പരിചയപ്പെടുത്തിയ ആള് മകളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും വിമാന ടിക്കറ്റ് നിരക്കായ 42,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പണം കൈമാറിയെങ്കിലും തനിക്കോ മകള്‍ക്കോ വിമാനടിക്കറ്റിന്റെ…
Read Moreയുക്രൈയിനിലേക്ക് ആളുകളുടെ കുത്തൊഴുക്ക് ! വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയ ശേഷം ഈ രാജ്യത്ത് നടക്കുന്നത്…
2002ലാണ് യുക്രൈനില്‍ വാടക ഗര്‍ഭധാരണം നിയമവിധേയമാക്കിയത്. ഇതോടെ രാജ്യത്തേക്ക് വിദേശ ദമ്പതികളുടെ കുത്തൊഴുക്ക് ആരംഭിച്ചു. 22ലക്ഷത്തോളം രൂപ ചെലവാക്കിയാല്‍ സ്വന്തമായി ഒരു കുഞ്ഞ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കാം എന്നതാണ് യുക്രൈനിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. യു.എസിലാണെങ്കില്‍ 60-90 ലക്ഷം രൂപ വരെ ചെലവ് വരുന്നിടത്താണിത്. വിദേശത്ത് നിന്നുള്ളവര്‍ ഇവിടേക്കെത്താന്‍ തുടങ്ങിയതോടെ മാതൃത്വത്തെ വ്യവസായമായി മാറ്റിയിരിക്കുകയാണ് യുക്രെയ്ന്. ഗര്‍ഭപാത്രം വാടകയ്ക്ക് നല്കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രസവത്തിന് എട്ടു ലക്ഷത്തോളം രൂപയാണ് ഒരു കമ്പനി നല്‍കുക. മാത്രമല്ല, ഓരോ മാസവും 19,000 രൂപ എന്ന നിരക്കില്‍ ഒമ്പതു മാസം സ്റ്റൈപ്പന്റും നല്കുന്നു. അതായത്, യുക്രെയ്നിലെ ശരാശരി വാര്‍ഷിക ശമ്പളത്തിന്റെ മൂന്നിരട്ടിയിലധികം തുകയാണ് ഒരു വാടക ഗര്‍ഭധാരണത്തിന് ലഭിക്കുക. എന്നാല്‍ കുഞ്ഞുങ്ങള്‍ വേണമെന്നാവശ്യം വര്‍ധിക്കുന്നതോടെ വാടക ഗര്‍ഭപാത്രം നല്കിയ സ്ത്രീകളും കുഞ്ഞുങ്ങളെ അന്വേഷിച്ചെത്തുന്ന ദമ്പതിമാരും ഒരുപോലെ ചൂഷണത്തിന് ഇരയാകാറുണ്ടെന്നാണ് കീവില്‍ നിന്നുള്ള അഭിഭാഷകന്…
Read Moreപാര്‍സല്‍ വാങ്ങാന്‍ എത്തിയ യുവതിയോട് മാസ്ക് ധരിക്കാന്‍ അധികൃതര്‍ ! അടിവസ്ത്രം ഊരി മാസ്ക്കാക്കി മാറ്റി യുവതി; രസകരമായ വീഡിയോ വൈറലാകുന്നു…
കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളെല്ലാം വീടിനു വെളിയില്‍ ഇറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയതാണ്. എന്നാല്‍ പലരും അവരുടേതായ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മാസ്ക് വയ്ക്കാതെ പുറത്തിറങ്ങുന്നു. ഇത് അപകടകരമായ പ്രവണതയാണ്. ഉക്രെയിനിലെ ഒരു ”നോവ പോഷ്റ്റ” പോസ്റ്റോഫീസിലെത്തിയ യുവതിയും ഇക്കാര്യത്തില്‍ വിഭിന്നയായിരുന്നില്ല. തനിക്ക് വന്ന ഒരു പാര്‍സല്‍ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ അവര്‍ മാസ്ക് ധരിച്ചിരുന്നില്ല. ഇത് രാജ്യത്തിന്റെ ക്വാറന്റൈന് നിയമത്തിന് എതിരാണ്.ഇത് ചൂണ്ടിക്കാണിച്ച ജീവനക്കാരിലൊരാള്‍ യുവതിയോട് മാസ്ക് ധരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി, കൗണ്ടറിന് മുന്നില്‍ വച്ചുതന്നെ സ്വന്തം അടിവസ്ത്രം ഊരിയെടുത്ത് മാസ്കാക്കി മുഖത്ത് ധരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ഓഫീസില്‍ വച്ചിരിക്കുന്ന സിസി ക്യാമറകളില്‍ പതിയുകയും ചെയ്തു. അവസാനം പാര്‍സല്‍ യുവതിക്ക് നല്‍കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്താകമാനം 2300 ശാഖകളുള്ള നോവാ പോഷ്റ്റ…
Read More