ദക്ഷിണ യുക്രെയ്നിലെ റഷ്യന്‍ നിയന്ത്രിത മേഖലയില്‍ അണക്കെട്ട് തകര്‍ത്തു. റഷ്യയാണ് ഇതിനു പിന്നിലെന്ന് യുക്രെയ്ന് ആരോപിച്ചു. ഉത്തരവാദിത്തം യുക്രെയ്നാണെന്നാണ് റഷ്യ ആരോപിക്കുന്നത്. തുടര്‍ച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ഇവിടെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഡാം തകര്‍ന്നതോടെ യുദ്ധഭൂമിയിലേക്ക് ജലം ഒഴുകിയെത്തുകയാണ്. വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ക്രീമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്. 2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്. അണക്കെട്ട് തകര്‍ത്തത് റഷ്യന്‍ സൈന്യമാണെന്ന് യുക്രെയ്ന് സൈന്യം ആരോപിച്ചു. ‘റഷ്യന്‍ സൈന്യം കഖോവ്ക ഡാം തകര്‍ത്തു’ എന്നാണ് യുക്രെയ്ന് സൈന്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം ആരോപണം റഷ്യ തള്ളി. സ്ഫോടനത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോള്‍ ഇതൊരു…
Read MoreTag: ukraine and russia
യുക്രൈനെ അനായാസം കീഴടക്കാമെന്ന ധാരണ തെറ്റിയതോടെ കളം മാറ്റി ചവിട്ടി പുടിന് ! യുക്രൈനില്‍ ബോംബ് വര്‍ഷത്തിന് കോപ്പുകൂട്ടി റഷ്യ…
ലോകത്തെ കണ്ണീരിലാഴ്ത്തുന്ന സംഭവ വികാസങ്ങളാണ് യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത്. നിരവധി നിരപരാധികളാണ് റഷ്യ-യുക്രൈന് പോരാട്ടത്തിനിടെ പിടഞ്ഞു വീഴുന്നത്. എന്നാല്‍ റഷ്യയ്ക്കെതിരേ പട്ടാളക്കാര്‍ക്കൊപ്പം യുക്രൈനിയന്‍ ജനത തെരുവിലിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അതിക്രമിച്ചു കയറുന്ന ശത്രുസൈന്യത്തെ വഴിതെറ്റിച്ചു വിടാന്‍ റോഡരികിലെ ചൂണ്ടുപലകകളുംമറ്റ് അടയാളങ്ങളുമൊക്കെ മാറ്റിയെഴുതുകയാണ് യുക്രെയിന് ജനത. അണ്ണാറക്കണ്ണനും തന്നാലായതു ചെയ്യുന്ന ഒരു യുദ്ധമുഖമാണ് ഇന്ന് യുക്രൈനില്‍ കാണുന്നത്. തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന റഷ്യന്‍ സൈന്യത്തെ വഴിതെറ്റിച്ചുവിടാന്‍ പുതിയ തന്ത്രം ആവിഷ്കരിച്ചത് യുക്രെയിന് പ്രതിരോധമന്ത്രാലയം തന്നെയാണ്. അവരാണ് ട്വീറ്ററിലൂടെ ഇക്കാര്യത്തിന് ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടതും. ബോര്‍ഡുകള്‍ മാറ്റി എഴുതുന്നതിനൊപ്പം റഷ്യന്‍ സൈന്യത്തിനെതിരെ അശ്ലീല വര്‍ഷവും ബോര്‍ഡുകളില്‍ നിറയുന്നുണ്ട്. സമീപകാല യുദ്ധങ്ങളിലൊന്നും തന്നെ കാണാനാകാഞ്ഞ പൊതുജനപങ്കാളിത്തമാണ് യുക്രൈനില്‍ കാണാന്‍ കഴിയുന്നത്. കരിങ്കടലിലെ സ്നേക്ക് ഐലന്‍ഡിന് കാവല്‍ നിന്ന വളരെ ചെറിയ ഒരു യുക്രൈന് സേനാവിഭാഗത്തോട്…
Read More