യു​ക്രെ​യ്‌​നി​ല്‍ അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്തു ! പി​ന്നി​ല്‍ റ​ഷ്യ​യെ​ന്ന് യു​ക്രെ​യ്ന്‍; വീ​ഡി​യോ…

ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ റ​ഷ്യ​ന്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍ അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്തു. റ​ഷ്യ​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് യു​ക്രെ​യ്ന്‍ ആ​രോ​പി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്തം യു​ക്രെ​യ്‌​നാ​ണെ​ന്നാ​ണ് റ​ഷ്യ ആ​രോ​പി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ സ്‌​ഫോ​ട​ന​ങ്ങ​ളി​ലൂ​ടെ അ​ണ​ക്കെ​ട്ടു ത​ക​രു​ന്ന​തി​ന്റെ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. 30 മീ​റ്റ​ര്‍ ഉ​യ​ര​വും 3.2 കി​ലോ​മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള അ​ണ​ക്കെ​ട്ട് നി​പ്രോ ന​ദി​ക്കു കു​റു​കെ 1956ലാ​ണ് നി​ര്‍​മി​ച്ച​ത്. ഇ​വി​ടെ ക​ഖോ​വ്ക ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​വ​ര്‍ പ്ലാ​ന്റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഡാം ​ത​ക​ര്‍​ന്ന​തോ​ടെ യു​ദ്ധ​ഭൂ​മി​യി​ലേ​ക്ക് ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ക്രീ​മി​യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്ന​തും ഈ ​അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നാ​ണ്. 2014 മു​ത​ല്‍ റ​ഷ്യ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്ത​ത് റ​ഷ്യ​ന്‍ സൈ​ന്യ​മാ​ണെ​ന്ന് യു​ക്രെ​യ്ന്‍ സൈ​ന്യം ആ​രോ​പി​ച്ചു. ‘റ​ഷ്യ​ന്‍ സൈ​ന്യം ക​ഖോ​വ്ക ഡാം ​ത​ക​ര്‍​ത്തു’ എ​ന്നാ​ണ് യു​ക്രെ​യ്ന്‍ സൈ​ന്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ആ​രോ​പ​ണം റ​ഷ്യ ത​ള്ളി. സ്‌​ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​തൊ​രു…

Read More