റഷ്യന്‍ സേനയുടെ പിടിയിലകപ്പെട്ട ശേഷം മോചിതനായ യുക്രൈന് സൈനികന്റെ ദയനീയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുക്രെയ്ന് പ്രതിരോധ മന്ത്രാലയമാണു ചിത്രം ട്വിറ്റിലൂടെ പുറത്തുവിട്ടത്. മിഖൈലോ ഡയനോവ് എന്ന സൈനികന് റഷ്യയുടെ പിടിയിലാകുന്നതിനു മുന്‍പും വിട്ടയച്ചതിനു ശേഷവുമുള്ള ചിത്രങ്ങളാണിത്. റഷ്യയുടെ പിടിയിലകപ്പെടുമ്പോള്‍ ആരോഗ്യവാനായിരുന്ന ഇയാള്‍ മോചിതനായപ്പോള്‍ എല്ലും തോലുമായി. കൂടാതെ മുഖത്തും കൈകളിലും മുറിവുകളും. മെലിഞ്ഞ് എല്ലുംതോലുമായെങ്കിലും ഡയനോവ് ഭാഗ്യവാനാണെന്നു യുക്രെയ്ന് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. സൈനിക വേഷത്തിലുള്ളതും ക്ഷീണിതനായതുമായ ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണു ട്വീറ്റ്. ”യുക്രെയ്ന് സൈനികനായ മിഖൈലോ ഡയനോവ് ഭാഗ്യമുള്ളയാളാണ്. സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു ജീവന് തിരിച്ചുകിട്ടിയല്ലോ. ഇങ്ങനെയാണു ജനീവ കണ്വെന്ഷന് വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണു നാസിസം റഷ്യ പിന്തുടരുന്നത്” ചിത്രങ്ങള്‍ പങ്കുവച്ച് യുക്രെയ്ന് പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഈ വര്‍ഷമാദ്യം മരിയുപോളിലെ സ്റ്റീല്‍പ്ലാന്റിനു നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഡയനോവ് പിടിയിലായത്.…
Read More