ലണ്ടൻ: യുക്രെയ്നിലെ യുദ്ധമുഖത്തെ മുന്നണിപോരാളിയായ വനിതാ ഡോക്ടർക്ക് സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈമാറി ഇംഗ്ലീഷ് ഫുട്ബോള് ഇതിഹാസം ഡേവിഡ് ബെക്കാം. ഖാർകിവിലെ റീജിയണൽ പെരിനാറ്റൽ സെന്റർ മേധാവി ഐറിനയ്ക്കാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കൈമാറിയതെന്ന് ബെക്കാം വീഡിയോ സന്ദേശത്തിൽ അറിയിച്ചു. ഫേസ്ബുക്കിൽ 56 മില്യണും ഇൻസ്റ്റഗ്രാമിൽ 71.5 മില്യണും ഫോളോവേഴ്സ് ബെക്കാമിനുണ്ട്.യുക്രെയ്നിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഐറിനയും മറ്റ് ആരോഗ്യപ്രവർത്തകരും നടത്തുന്ന അത്ഭുതകരമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള സ്റ്റോറികൾ പങ്കുവയ്ക്കാൻ തന്റെ സോഷ്യൽ മീഡിയ ചാനലുകൾ കൈമാറുകയാണ്. യുണിസെഫിനെയും ഐറിനയെ പോലുള്ളവരെയും സഹായിക്കണമെന്നും ഡോണേഷൻ ലിങ്ക് അടക്കം പങ്കുവച്ചുകൊണ്ട് ബെക്കാം പറഞ്ഞു.
Read MoreTag: ukraine war
യുക്രെയ്നിൽനിന്നും മലയാളി വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ച ജിയോജിത്ത് ജോർജിനു അഭിനന്ദന പ്രവാഹം
കഴിഞ്ഞ മാസം 24ന് പുലർച്ചെയായിരുന്നു ആദ്യ ഷെല്ലിംഗ്. യൂണിവേഴ്സിറ്റിക്കടുത്ത ഫ്ളാറ്റിലായിരുന്നു ജിയോജിത്തും കൂട്ടരും. കെട്ടിടം കുലുങ്ങിയുള്ള ശബ്ദത്തിൽ എല്ലാവരും പകച്ചുനിന്നു. ധൈര്യം സംഭരിച്ച് കിട്ടാവുന്ന അത്യാവശ്യ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് പുറത്തേക്ക് ഓടി. അധികദൂരമല്ലാത്ത 100 അടിയോളം താഴ്ചയുള്ള മെട്രോ സ്റ്റേഷനിലേക്കായിരുന്നു ഓട്ടം. അവിടെ മൂന്നു ദിവസം കഴിഞ്ഞു. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ വരുന്ന സഹിക്കാനാവാത്ത തണുപ്പും ഉറങ്ങാത്തതിന്റെ തളർച്ചയും ഭക്ഷണം ഇല്ലാത്തതും എല്ലാവരേയും മാനസികമായും തളർത്തി. കർഫ്യൂവിൽ ഇളവ് അനുവദിക്കുന്പോൾ പുറത്തുകടന്ന് കടകൾക്കു മുന്നിൽ മണിക്കൂറുകളോളം വരിനിന്ന് കിട്ടുന്ന ഭക്ഷണസാധനങ്ങൾ വാങ്ങി കരുതിവച്ചു. ഈ സമയമാണ് ജിയോജിത്ത് പഠിക്കുന്ന കോളജിലെ കർണാടക സ്വദേശിയുടെ മരണമുണ്ടാകുന്നത്.യുക്രെയ്നിലെ ഗുരുതരാവസ്ഥയറിഞ്ഞ വീട്ടുകാർക്കും ഭയപ്പാട് കൂടി. ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതി പല ദിവസങ്ങളിലും പേടി കൂട്ടിയതായി ജോർജ് പറഞ്ഞു.ഖാർക്കീവിൽ മിസൈലാക്രമണവും ഷെല്ലാക്രമണവും രൂക്ഷമായതോടെ എല്ലാ ആളുകളും ഖാർക്കീവ്…
Read Moreതാത്കാലിക വെടിനിർത്തൽ; സുമിയിൽനിന്നുള്ള ഇന്ത്യൻ വിദ്യാർഥികൾ പോൾട്ടോവയിൽ; റഷ്യയിൽ നിന്നുള്ള എണ്ണ, പ്രകൃതി വാതക ഇറക്കുമതി വിലക്കി ജോ ബൈഡൻ
കീവ്: മാനുഷിക ഇടനാഴി ഒരുക്കാൻ ഇന്നും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ. കീവ്, ചെർണിവ്, സുമി, ഖാർകിവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിർത്തൽ. അതേസമയം, സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ പോൾടാവയിൽ എത്തി. 694 വിദ്യാർഥികളെ 12 ബസുകളിലാണ് സുരക്ഷിത മേഖലയായ പോൾട്ടോവയിൽ എത്തിച്ചത്. ഇവരെ ട്രെയിൻ മാർഗം പടിഞ്ഞാറൻ യുക്രെയ്നിൽ എത്തിക്കും. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.സുമിയിൽ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാൻ റഷ്യ തയാറായതാണ് ഒഴിപ്പിക്കൽ സാധ്യമാക്കിയത്. പോളണ്ടിൽ നിന്ന് പ്രത്യേക വിമാനങ്ങളിൽ വിദ്യാർഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്ട്രോൾ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. പോളണ്ടിന്റെ നീക്കത്തിൽ ആശങ്കയുക്രെയ്നിന് മിഗ്29 യുദ്ധവിമാനങ്ങൾ നൽകാനുള്ള പോളണ്ടിന്റെ തീരുമാനത്തെ എതിർത്ത് യുഎസ്. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. നാറ്റോ നയത്തിന് ചേർന്നതല്ലെന്നും പെന്റഗണ് പ്രതികരിച്ചു.…
Read Moreറഷ്യ യുക്രെയ്നിൽ പ്രയോഗിച്ചത് 600 മിസൈലുകൾ; കീവ് ലക്ഷ്യമാക്കി റഷ്യൻ പട; യുദ്ധത്തിലൂടെയോ അല്ലെങ്കിൽ ചർച്ചയിലൂടെയോ പ്രശ്നം പരിഹരിക്കുമെന്ന് പുടിൻ
കീവ്: യുക്രെയ്നിന് യുദ്ധവിമാനം നൽകുന്ന രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ.യുക്രെയ്ൻ വ്യോമസേനയ്ക്ക് തങ്ങളുടെ എയർഫീൽഡുകൾ വാഗ്ദാനം ചെയ്യുന്ന ഏതൊരു രാജ്യവും യുദ്ധത്തിൽ പ്രവേശിച്ചതായി കണക്കാക്കുമെന്ന് റഷ്യൻ പ്രതിരോധ സൈനിക വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. അതേസമയം, യുക്രെയ്നിൽ ലക്ഷ്യം നേടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയ്നിലെ ആണവനിലയങ്ങൾ ആക്രമിക്കാൻ പദ്ധതിയില്ല. യുദ്ധത്തിലൂടെയും അല്ലെങ്കിൽ ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുമെന്നും പുടിൻ പറഞ്ഞു. സേവനം പൂർണമായി നിർത്തിയുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം പൂർണമായും നിർത്തി. യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായിട്ടാണ് റിപ്പോർട്ട് വരുന്നത്. യുഎസ് ക്രഡിറ്റ് കാർഡ്, പേയ്മെന്റ്…
Read Moreയുക്രെയ്ൻ യുദ്ധമുഖത്ത് നിന്ന് രണ്ട് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ബഷീറും സുഹൃത്തുക്കളും നാട്ടിലെത്തിയതു സുമനസുകളുടെ തുണയിൽ
പുതുക്കാട്: യുദ്ധം കൊടുന്പിരികൊള്ളുന്ന യുക്രെയ്നിൽനിന്ന് രണ്ടു രാജ്യങ്ങൾ കടന്ന് ബഷീറും സുഹൃത്തുക്കളും നാട്ടിലെത്തിയതു സുമനസുകളുടെ തുണയിൽ. ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായ വേലൂപ്പാടം വലിയകത്ത് മൂസയുടെ മകൻ ബഷീർ ശനിയാഴ്ച രാത്രിയാണു നാട്ടിലെത്തിയത്. ഒഡേസയിലെ 185 വിദ്യാർഥികളിൽ മാൾഡോവയിലേക്കും അവിടെനിന്ന് റുമാനിയയിലേക്കും പോയ ബഷീർ ഉൾപ്പടെയുള്ള 87 പേരാണു നാട്ടിലെത്തിയത്. റുമാനിയയിൽ ഡോക്ടറായ കൊച്ചി സ്വദേശി നൗഫൽ അബ്ദുൾ വഹാബ്, പത്തനംതിട്ട സ്വദേശി ട്രിജോയ് മാത്യു തോമസ്, റുമാനിയൻ സാമൂഹ്യ പ്രവർത്തർ എന്നിവരുടെ സഹായത്താലാണ് തങ്ങൾക്കു മാൾഡോവയിൽനിന്ന് റുമാനിയയിലേക്കും തുടർന്നു നാട്ടിലേക്കും പോരാനായതെന്നു ബഷീർ പറയുന്നു. “എംബസികൾ നിസഹായരായ സമയത്ത് മാൾഡോവയിലെ ഇന്ത്യൻ വിദ്യാർഥികളാണ് ഞങ്ങളെ അങ്ങോട്ടു വിളിച്ചത്. അവരുടെ ഹോസ്റ്റലിൽ താമസവും അവർ സമാഹരിച്ച തുകകൊണ്ട് ഭക്ഷണവും നൽകി. മാൾഡോവയിൽനിന്ന് ഇന്ത്യയിലേക്കു വിമാനമുണ്ടെന്ന ധാരണയിലാണ് ഒന്നര മണിക്കൂർ യുദ്ധഭൂമിയിലൂടെ സഞ്ചരിച്ച് ഞങ്ങൾ മാൾഡോവയിലെത്തിയത്. എന്നാൽ,…
Read Moreയുക്രെയ്ൻ അതിർത്തിയിലേക്ക് 14 ഭീമൻ ചരക്കു വിമാനങ്ങളിൽ വൻ ആയുധങ്ങളുമായി അമേരിക്ക; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ തടവുശിക്ഷയെന്ന് വ്ലാഡിമിർ പുടിൻ
ന്യൂയോർക്ക്: റഷ്യൻ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച വൻ ആയുധ ശേഖരം യുക്രെയ്ൻ അതിർത്തിയിൽ എത്തിയതായി യുഎസ് പത്രമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പതിനാലു ഭീമൻ ചരക്കു വിമാനങ്ങളിലാണ് ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരം എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ന് 350 ദശലക്ഷം ഡോളറിന്റെ ആയുധസഹായം നൽകാനുള്ള ഉത്തരവിൽ ശനിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആയുധങ്ങളുമായി വിമാനങ്ങൾ യുക്രെയ്നിലേക്കു തിരിച്ചത്. അമേരിക്കയുടെയും 22 സഖ്യരാജ്യങ്ങളുടെയും സഹായമായാണ് ആയുധങ്ങൾ എത്തുന്നത്. ആയുധങ്ങൾ യുക്രെയ്നിൽ എത്തിക്കുന്നതിനുള്ള നീക്കങ്ങൾക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനിക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയിൽ എത്തിച്ച ആയുധങ്ങൾ കരമാർഗം കൊണ്ടുപോയി യുക്രെയ്ൻ സേനയ്ക്കു കൈമാറും.ഇതിനായി ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ യുക്രെയ്ൻ അതിർത്തിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ബൈഡൻ പ്രഖ്യാപിച്ച 350 ദശലക്ഷം ഡോളറിന്റെ…
Read Moreഒമ്പതാം ദിനം ആക്രമണത്തിന് മൂർച്ച കൂട്ടി ; ആണവനിലയം ആക്രമിച്ച് റഷ്യ; ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് വരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ്. വിദ്യാർഥിയെ പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി. കുട്ടിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും പോളണ്ടിലുള്ള കേന്ദ്രമന്ത്രി വ്യക്തമാക്കി. വിദ്യാർഥിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏഴു വിമാനങ്ങളിലായി 200 വീതം ആളുകളെ ഇന്ത്യയിൽ എത്തിച്ചു. ചില വിദ്യാർഥികൾ പോളണ്ടിലെ വാഴ്സോയിൽ തന്നെ തുടരാനാണു തീരുമാനിച്ചത്. അവർ പോളണ്ടിൽ സുരക്ഷിതരാണെന്നും കേന്ദ്രമന്ത്രി വി.കെ.സിംഗ് വ്യക്തമാക്കി. ആക്രമണത്തിന് മൂർച്ച കൂട്ടി റഷ്യയുക്രെയ്നിൽ റഷ്യയുടെ അധിനിവേശം ഒന്പതാം ദിവസത്തിലേക്ക് കടക്കുന്പോൾ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. യുക്രെയ്നിലെ ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെർണീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്കൂളുകളും ആക്രമണത്തിൽ തകർന്നു. യുക്രെയ്ൻ എമർജൻസി സർവീസാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ രക്ഷാപ്രവർത്തനം…
Read Moreനിവർന്നു നിൽക്കാൻ കഴിയാത്ത ഇടുങ്ങിയ ബങ്കറിൽ വിശുദ്ധ കുർബാന; യുക്രെയ്നിലെ ബങ്കറിൽ കുർബാന അർപ്പിക്കുന്ന വൈദികന്റെ ചിത്രം വൈറൽ!
യുക്രെയ്നിലെ ഒരു ബങ്കറിൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റഷ്യൻ സേന ഷെല്ലാക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ബങ്കറുകളിൽ തുടരാനാണ് യുക്രെയിൻ സേന ആളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിവർന്നു നിൽക്കാൻ കഴിയാത്ത ഇടുങ്ങിയ ബങ്കറിലാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്. വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്ന വിശ്വാസികളെയും ചിത്രത്തിൽ കാണാം. അതേസമയം റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു. കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടകയിലെ ഹവേരി സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പൗരനു ജീവൻ നഷ്ടപ്പെടുന്നത്. നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന. കർക്കീവിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ബങ്കറുകളിൽനിന്നു പുറത്തിറങ്ങരുതെന്നു തുടർച്ചയായ നിർദേശം യുക്രെയിൻ സേനയും ഇന്ത്യൻ…
Read Moreഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കിയെന്ന് റഷ്യ; വാദം തള്ളി ഇന്ത്യ
കീവ്: ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കിയിരിക്കുന്നുവെന്ന് റഷ്യ. ഖാർക്കീവിൽ ഇന്ത്യൻ വിദ്യാർഥികളുടെ വലിയ സംഘത്തെ യുക്രെയ്ൻ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം ആണ് അറിയിച്ചത്. ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സായുധ സേന തയാറാണ്. ഇന്ത്യ നിർദേശിക്കുകയാണെങ്കിൽ റഷ്യൻ മേഖലയിലൂടെ സൈന്യത്തിന്റെ വിമാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് അയക്കാം. അല്ലെങ്കിൽ ഇന്ത്യയുടെ വിമാനത്തിൽ അവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകാമെന്നും റഷ്യ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഖാർകീവിലെ സ്ഥിതിഗതികളെ കുറിച്ച് ഇന്നലെ ചർച്ച ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് റഷ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ഖാർകീവ് റഷ്യയുടെ നിയന്ത്രണത്തിലാണ്. അതേസമയം, റഷ്യയുടെ വാദം ഇന്ത്യ തള്ളി. ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ സൈന്യം തടഞ്ഞിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. നഗരങ്ങൾ ലക്ഷ്യമിട്ട് റഷ്യ കീവ്: യുക്രെയ്ൻ അധിനിവേശം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ…
Read Moreവിശന്ന് തളർന്ന് സൈനികർ; ഇന്ധനവും ഭക്ഷണവും റഷ്യൻ സൈന്യം കൊള്ള നടത്തുന്നുവെന്ന് അമേരിക്ക
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ പോകുന്ന റഷ്യൻ സൈനികർ വ്യാപക കൊള്ള നടത്തുന്നതായി യുഎസ് ആരോപിച്ചു. ഇന്ധനവും ഭക്ഷണവും തീർന്നതിനെ തുടർന്ന് റഷ്യൻ സൈനികർ സാധനങ്ങൾക്കായി സൂപ്പർമാർക്കറ്റുകൾ കൊള്ളയടിക്കുകയാണെന്നും യുഎസ് പ്രതിരോധവകുപ്പ് വക്താവ് ജോൺ കിർബി പറഞ്ഞു. കീവ് പിടിച്ചെടുക്കാൻ പുറപ്പെട്ട നൂറുകണക്കിന് റഷ്യൻ കവചിത വാഹനങ്ങൾ നിലവിൽ നിശ്ചലമായി തുടരുകയാണ്. അവർക്ക് നിലവിൽ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാൻ സാധിച്ചിട്ടില്ല. യുക്രെയ്ൻ സൈനികരിൽ നിന്നുള്ള പ്രതിരോധവും ഇന്ധന, ഭക്ഷണ ക്ഷാമവും റഷ്യൻ സൈനികരെ തളർത്തിയിട്ടുണ്ടെന്നും ജോൺ കിർബി പറഞ്ഞു.
Read More