കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,770 രൂപയും പവന് 38,160 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1940 ഡോളറായി ഉയര്‍ന്നു. റഷ്യ-യുക്രെയ്ന് ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. അതേസമയം സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,920 ഡോളറെത്തിയാല്‍ വില കുറയുമെന്നാണ് വിപണി നല്കുന്ന സൂചന.
Read MoreTag: ukraine war
‘പിടിച്ചുകെട്ടാൻ ആരുണ്ട് ’..! ഏഴാം ദിവസവും റഷ്യൻ ആക്രമണം ശക്തം; സൈന്യത്തെ അയക്കില്ലെന്ന് ആവർത്തിച്ച് അമേരിക്ക; യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളുമായി റഷ്യൻ തെരുവിൽ ജനക്കൂട്ടം
വാഷിംഗ്ടണ്‍: റഷ്യൻ സേനയെ ചെറുക്കാൻ യുക്രെയ്നിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് അമേരിക്ക. എന്നാൽ അമേരിക്ക യുക്രെയ്ൻ ജനതയ്ക്കൊപ്പമാണെന്നും പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. വാഷിംഗ്ടണിൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. റഷ്യൻ ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് യുക്രെയ്ൻ അധിനിവേശത്തിന് വ്ലാഡിമിർ പുടിൻ മാത്രമാണ് ഉത്തരവാദിയെന്നും ആരോപിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ റഷ്യ വലിയ വില നൽകേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. റഷ്യ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ ആക്രമണമായിരുന്നു യുക്രെയ്നുമേൽ റഷ്യ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച പുടിൻ, ഉപരോധത്തോടെ ഒറ്റപ്പെട്ടു. അമേരിക്കൻ വ്യോമപാതയിൽ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായും ബൈഡൻ പറഞ്ഞു. ആപ്പിൾ വില്പന നിർത്തിയുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വില്പന നിർത്തിവച്ചു. ആപ്പിൾ പേ, ആപ്പിൾ മാപ്പ് തുടങ്ങിയ സേവനങ്ങളും പരിമിതപ്പെടുത്തി. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച്…
Read Moreറഷ്യയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം; റഷ്യൻ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകൾ എസ്ബിഐ നിർത്തിവച്ചു
ന്യൂഡൽഹി: റഷ്യന്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. യുക്രെയ്നിലെ റഷ്യയുടെ സൈനിക ഇടപെടലിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തി ഉപരോധത്തിന് പിന്നാലെയാണ് ഈ നടപടി. ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും എസ്ബിഐ നിര്‍ത്തി. നടപടിയുമായി ബന്ധപ്പെട്ട് എസ്ബിഐ ഇതുവരെയും പ്രതികരണമൊന്നും നടത്തിയിട്ടില്ല. റഷ്യയുമായി വലിയ രീതിയിൽ വ്യാപാര ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. വിഷയത്തിൽ ആരുടെ പക്ഷത്താണെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Read Moreയുക്രെയ്നിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ഷെല്ല് പതിച്ചായിരുന്നു അപകടം
കീവ്: യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു. കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടക സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്. സ്റ്റുഡന്റ് കോർഡിനേറ്റർമാരാണ് ഇക്കാര്യം അറിയിച്ചത്. നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ കുമാർ. നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന.
Read Moreഭക്ഷണം ഇന്നത്തോടെ തീരും, ഭയാനകമായ അവസ്ഥയാണിവിടെ; ആറ് ദിവസമായി സുറുമിയും കൂട്ടുകാരും ബങ്കറിൽ തന്നെ
സീമ മോഹന്‍ലാല്‍കൊച്ചി: “ഇന്ന് വൈകുന്നേരം വരെ കഴിക്കാനുള്ള ബിസ്കറ്റും വെള്ളവും മാത്രമേ ഞങ്ങളുടെ കൈവശമുള്ളൂ. ഹോസ്റ്റല്‍ അടുത്താണെങ്കിലും പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഞങ്ങള്‍ കഴിയുന്ന ബങ്കറിനു പുറത്ത് ബോംബും മിസൈലുകളും വീഴുന്ന ശബ്ദം കേള്‍ക്കാം. പ്രദേശത്ത് റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഒരു സൈറണ്‍ മുഴങ്ങുകയുണ്ടായി. മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വയ്ക്കാനാണ് യുക്രെയ്ന് സൈന്യത്തിന്റെ നിര്‍ദേശം. ലൊക്കേഷന്‍ പുറത്തു പോകാതിരിക്കാനാണിത്. ഫോട്ടോകളും വീഡിയോകളും എടുക്കരുത്. വീട്ടുകാരുമായി ബന്ധപ്പെടാന്‍ മാത്രം ഫോണ്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് യുക്രെയ്ന് സൈന്യം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഭയാനകമായ അവസ്ഥയാണിവിടെ’- ഖാര്‍കീവിലെ അണ്ടര്‍ മെട്രോ പെരിമോഹ സ്റ്റേഷനിലെ ബങ്കറിനുള്ളിലിരുന്ന് ദുരിതം വിവരിക്കുകയാണ് എറണാകുളം പള്ളുരുത്തി സ്വദേശിനിയായ വി.എന്‍. സുറുമി. പള്ളുരുത്തി കളത്തിപ്പറമ്പില്‍ നസീര്‍-സ്മിത ദമ്പതികളുടെ ഏക മകളായ സുറുമി 2021 ഡിസംബറിലാണ് യുക്രെയ്നില്‍ മെഡിസിന് പഠിക്കാനായി ചേര്‍ന്നത്. ഖാര്‍ക്കീവ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ എംബിബിഎസ്…
Read Moreആറാം ദിവസവും റഷ്യ ആക്രമണം തുടരുന്നു; രണ്ടാംവട്ട ചർച്ച ഉടൻ; അഞ്ച ലക്ഷം പേരോളം പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ
കീവ്: സമാധാന ചർച്ചകൾക്ക് പിന്നാലെ റഷ്യ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ചു. ആറാം ദിവസമാണ് റഷ്യ ആക്രമണം തുടരുന്നത്. തലസ്ഥാനമായ കീവിൽ പോരാട്ടം ശക്തമായി. നഗരത്തിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കീവിന് അടുത്തുള്ള ബ്രോവറിയിൽ വ്യോമാക്രമണം ഉണ്ടായി. ആക്രമണത്തിൽ ബ്രോവറി മേയർക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. കീവിൽ വീണ്ടും കർഫ്യൂറഷ്യ ആക്രമണം വീണ്ടും ശക്തമാക്കിയതോടെ കീവിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി എട്ടു മുതൽ രാവിലെ ഏഴു വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ ഖാർകീവിലും റഷ്യൻ സേന തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി. ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 11 സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ റീജിയണൽ ഗവർണർ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തന്ത്രപ്രധാന സ്ഥാപനങ്ങളോ, സൈനിക പോസ്റ്റുകളോ ഇല്ലാത്ത ജനവാസകേന്ദ്രത്തിൽ റഷ്യൻ സൈന്യം ബോംബിടുകയായിരുന്നുവെന്ന് ഗവർണർ…
Read Moreയുദ്ധമല്ല, പ്രത്യേക സൈനിക നടപടി; റഷ്യയുടെ വൻ സൈനിക വ്യൂഹം കീവിനെ സമീപിക്കുന്നു; കൊല്ലപ്പെട്ടവരിൽ 350 സാധാരണക്കാരെന്ന് യുക്രെയിൻ
ന്യൂഡൽഹി: റഷ്യയുടെ വൻ സൈനിക വ്യൂഹം കീവിനെ സമീപിച്ചുകൊണ്ടിരിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ. ഇന്നലെ എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളിലാണ് റഷ്യയുടെ കൂടുതൽ സേന യുക്രെനിയൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു എന്നു വ്യക്തമാകുന്നത്. കീവിൽ യുക്രെയിൻ സേന നടത്തുന്ന ശക്തമായ ചെറുത്തുനിൽപ്പാണ് റഷ്യൻ സേനയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ വേഗം കുറച്ചിരിക്കുന്നത്. കീവിനു വടക്ക് റഷ്യൻ ടാങ്കുകളും കവചിത വാഹനങ്ങളുമടങ്ങിയ സൈനിക വ്യൂഹം 64 കിലോമീറ്റർ ദൂരത്തിൽ പ്രധാന വീഥിയിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് ചിത്രങ്ങളിൽ കാണുന്നത്. നേരത്തെ 27 കിലോമീറ്റർ ദൂരത്തിൽ സേന നിരന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മാക്സർ ടെക്നോളജീസ് ശേഖരിച്ച ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റഷ്യൻ വാഹനവ്യൂഹം അന്റോനോവ് വിമാനത്താവളത്തിനു സമീപംനിന്നു പ്രൈബിർസ്ക് പട്ടണത്തിലേക്കുള്ള റോഡിന്റെ നീളം മുഴുവൻ നീളുന്നതായി കാണാം. ഇവാൻകിവിന്റെ വടക്കും വടക്കുപടിഞ്ഞാറും വാഹനവ്യൂഹം സഞ്ചരിക്കുന്ന റോഡുകൾക്കു സമീപം നിരവധി വീടുകളും കെട്ടിടങ്ങളും കത്തുന്നതായി കാണുന്നുണ്ടെന്നും മാക്സർ പറയുന്നു.…
Read Moreതണുപ്പ് അസഹ്യം; രണ്ടു ദിവസമായി മെട്രോ അണ്ടർ ഗ്രൗണ്ടിൽ ; രക്ഷാകരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് മെറീനയും കൂട്ടുകാരും
സജോ സക്കറിയകോലഞ്ചേരി: യുക്രെയ്നിൽ മെഡിസിൻ പഠനത്തിനായി പോയതാണ് കോലഞ്ചേരി മാമല സ്വദേശിനിയായ മെറീന ആന്റണി. ബിൻ കറാസിൻ ഖാർകീവ് നാഷണൽ യൂണിവേഴ്സിറ്റി മെഡിക്കൽ കോളജിലാണ് മെറീന മെഡിസിൻ പഠനം നടത്തുന്നത്. യുദ്ധം രൂക്ഷമായതോടെ കറാസിന്‍ സമീപമുള്ള പുഷ്കിൻസ്ക മെട്രോ സ്റ്റേഷനിലാണ് മെട്രോ സ്റ്റേഷന് കീഴെയുള്ള അണ്ടർ ഗ്രൗണ്ടിൽ കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി കഴിയുകയാണ് മെറീന ഉൾപ്പെട്ട മലയാളി സംഘം. മെറീനക്കൊപ്പം മെഡിസിൻ പഠിക്കുന്ന മറ്റ് 11 മലയാളികൾകൂടി അണ്ടർ ഗ്രൗണ്ടിലുണ്ട്. യുക്രെയിനിലെ വിമാനത്താവളങ്ങൾ അടഞ്ഞതോടെ തൊട്ടടുത്ത രാജ്യങ്ങളായ പോളണ്ട്, ഹംഗറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകൾ അതാത് രാജ്യത്തിന്റെ പതാകകൾ വഹിച്ചു പോകുന്നുണ്ട്. എന്നാൽ ഇവർക്ക് അതും ഇത് വരെ ലഭ്യമായിട്ടില്ല. കൈയിൽ കരുതിയിരിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുണ്ട്. ബംഗറുകളിൽ ഉള്ളവർക്കാണ് ആദ്യ സഹായം എത്തുന്നതെന്നും തങ്ങൾ രക്ഷാകരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മെറീന അടക്കമുള്ള പറയുന്നു. അതി ശൈത്യമാണ് നിലവിൽ…
Read Moreസഹപാഠികൾ ആശങ്കയുടെ മുൾമുനയിൽ; നാട്ടിലെത്തിയെങ്കിലും ഐറിന്റെ ആശങ്ക ഒഴിയുന്നില്ല
രാജു കുടിലിൽ ഏറ്റുമാനൂർ: യുക്രെയ്നിൽ തന്റെ സഹപാഠികൾ ആശങ്കയുടെ മുൾമുനയിലാണ്. അവരിൽ പലരും ബങ്കറിൽ അഭയം തേടിയിരിക്കുന്നു. ഏത് നിമിഷവും യുദ്ധത്തിന്റെ കെടുതികൾ നേരിടേണ്ടി വന്നേക്കാമെന്ന ഭീതിയിൽ തന്റെ സഹപാഠികൾ കഴിയുന്നതിന്റെ ആശങ്കയിലാണ് ഐറിൻ. യുദ്ധത്തിനു മുന്‍പേ നാട്ടിലെത്തിയെങ്കിലും ആ മനസിലെ കനലടങ്ങുന്നില്ല. അതിരന്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയിൽ ജോയിസ് ആൻഡ്രൂസിന്റെയും മായയുടെയും മകൾ ഐറിൻ ജോയിസ് യുക്രെയ്നിൽ പൊൾട്ടാവ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. യുദ്ധമുണ്ടായേക്കാമെന്ന സൂചന കണ്ടുതുടങ്ങിയപ്പോൾ തന്നെ പിതാവ് ജോയിസ് മകളെ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഐറിൻ നാട്ടിലെത്തി. ഐറിന്റെ ബാച്ചിൽ തന്നെ ഇരുപതോളം മലയാളികളുണ്ട്. ബാച്ചിൽ ബഹുഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഐറിൻ അല്ലാതെ മറ്റാരും നാട്ടിലേക്ക് പോന്നിട്ടില്ല. ഐറിൻ പോരുന്പോൾ യുദ്ധത്തിന്റെ യാതൊരു സൂചനകളും പൊൾട്ടാവയിൽ ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതി മാറി. റഷ്യൻ സേന വളഞ്ഞിരിക്കുന്ന കീവിൽ…
Read Moreയുദ്ധം മൂന്നാം ദിവസം, ആക്രമണം കടുപ്പിച്ച് റഷ്യ; എന്തു ചെയ്യണമെന്നറിയാതെ മലയാളി വിദ്യാർഥികൾ; യുഎൻ സുരക്ഷാ കൗണ്‍സിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ
കീവ്: മൂന്നാം ദിവസവും കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ. സാധിക്കാവുന്ന രീതിയിലെല്ലാം ചെറുത്തുനിൽക്കാൻ ശ്രമിക്കുകയാണ് യുക്രെയ്ൻ സൈന്യം. മൂന്നാം ദിനം ആക്രമണം ശക്തമാക്കിയ റഷ്യ താപവൈദ്യുതനിലയം ആക്രമിച്ചു. ഇവിടെ സ്ഫോടനങ്ങളും നടന്നു. അഞ്ചു വലിയ സ്ഫോടനങ്ങളാണ് കീവിന്റെ പരിസരത്തു നടന്നത്. യുക്രെയ്നിന്റെ രണ്ടു കപ്പലുകളും തകർത്തു. ഒഡേസ തുറമുഖത്തു നങ്കൂരമിട്ടിരുന്ന രണ്ടു ചരക്കുകപ്പലുകളാണ് റഷ്യ തകർത്തത്. അതേസമയം, പ്രത്യാക്രമണത്തിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിനടുത്ത് വാസിൽകീവിലാണ് സൈനിക വിമാനം വെടിവച്ചിട്ടത്. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു യുഎൻ സുരക്ഷാ കൗണ്‍സിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ.കൗണ്‍സിലിലെ 15 അംഗങ്ങളിൽ 11 പേരും യുഎസും അൽബേനിയയും ചേർന്ന് എഴുതിയ പ്രമേയത്തിന് വോട്ട് ചെയ്തു. ഇന്ത്യയും ചൈനയും യുഎഇയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാൽ…
Read More