മൂന്നാർ: യുദ്ധഭൂമിയില്‍നിന്നും മടങ്ങിയെത്തുന്ന മക്കളെയും കാത്ത് മൂന്നാറിലെ മൂന്നു കുടുംബങ്ങൾ പ്രാർഥനയിലാണ്. യുക്രയ്നില്‍ പഠിക്കുന്ന മക്കള്‍ സുഖമായി മടങ്ങി വരണേയെന്ന പ്രാര്‍ഥനയില്‍ നാടും ഒപ്പമുണ്ട്. ഇന്ത്യന്‍ എംബസിയുടെയും ഭരണകൂടത്തിന്റെ ഇടപെടലുകളും ഒപ്പം നില്ക്കുന്ന നാട്ടുകാരുടെ പ്രാര്‍ഥനകളും തങ്ങളുടെ മക്കളെ സുഖമായി നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങള്‍. മൂന്നാര്‍ ടൗണിലെ റഫീക് റസ്റ്ററന്റ് ഉടമയുടെ മകള്‍ റമീസ റഫീക് (22), മൂന്നാര്‍ പോതമേട് സ്വദേശി മണിയുടെ മകള്‍ എമീമ (19), ലോക്കാട് എസ്റ്റേറ്റ് ഫീല്‍ഡ് ഓഫീസര്‍ ആല്ഡ്രിന് വർഗീസിന്റെ മകള്‍ ആര്യ (20) എന്നിവരാണ് യുക്രയ്നിൽ പഠിക്കുന്നത്. റമീസ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയും എമീമ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. ലിവിവ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ ലിവിവില്‍ തന്നെയാണ് പഠിക്കുന്നത്. ആര്യ യുദ്ധഭീതി നിറഞ്ഞുനില്ക്കുന്ന കീവിലാണ് താമസിച്ചു പഠിക്കുന്നത്. റമീസയും എമീമയും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി യുക്രയ്ൻ അതിര്‍ത്തി…
Read MoreTag: ukraine war
യുക്രെയ്നിൽ നിന്നൊരു വിദ്യാർഥി! കൊടും തണുപ്പും ഭക്ഷണ ക്ഷാമവും ആശങ്കപ്പെടുത്തുന്നു; കുടുങ്ങിയവരിൽ കടപ്പുറത്തെ ഇരട്ട സഹോദരിമാരും
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: കൊടും തണുപ്പും ഭക്ഷണ ക്ഷാമവും സ്ഫോടന ശബ്ദങ്ങളും ഏറെ പേടിപ്പെടുത്തുന്നുണ്ടെന്നു യുക്രെയ്നിൽ പ്രാണരക്ഷാർത്ഥം ബങ്കറിൽ കഴിയുന്ന മണപ്പാടം സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി അഖിൽ വിഷ്ണു പറഞ്ഞു. മൈനസ് നാലു ഡിഗ്രിയിലും താഴെയാണ് ബങ്കറിനുള്ളിലെ തണുപ്പ്. സുരക്ഷിത സ്ഥലങ്ങളിലേക്കു പെട്ടെന്നു മാറാൻ ആവശ്യപ്പെട്ടപ്പോൾ ഒന്നും എടുക്കാതെ താമസസ്ഥലത്തു നിന്നും ഓടുകയായിരുന്നു. ബ്രെഡ് പോലെയുള്ള ലഘു ഭക്ഷണങ്ങളും വെള്ളവും ഇപ്പോഴുണ്ട്. എന്നാൽ അതെല്ലാം ഏതുനിമിഷവും ഇല്ലാതാകാം. നിന്നുതിരിയാൻ ഇടമില്ലാത്ത വിധം ഭൂഗർഭങ്ങളിലെ ബങ്കറുകളെല്ലാം യുക്രെയ്നികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. ടോയ്ലറ്റ് സൗകര്യങ്ങൾ ഇല്ല. രോഗ ഭീഷണികളുമുണ്ട്. പുറത്ത് ഏതുസമയവും സ്ഫോടന ശബ്ദമാണ്. പുകപടലങ്ങൾ പ്രദേശമാകെ മൂടി. ശുദ്ധവായുവില്ല. എത്രയും വേഗം തങ്ങളെ രക്ഷപ്പെടുത്താൻ ബന്ധപ്പെട്ടവർ അടിയന്തര ഇടപെടലുകൾ നടത്തണമെന്നാണ് അഖിൽ വിഷ്ണുവിന്റെയും മറ്റുള്ളവരുടെയും അപേക്ഷ. ബങ്കറുകൾക്കുള്ളിൽ നെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ പുറമെയുള്ളവരുമായി ബന്ധപ്പെടാൻ…
Read Moreഭയാശങ്കകളോടെ യുക്രെയ്നിലെ മലയാളി വിദ്യാർഥികൾ! കോട്ടയം സ്വദേശിനി സൂസൻ, മലപ്പുറം സ്വദേശിനി സഹല എന്നിവർ രാഷ്ട്രദീപിക യോട് പറഞ്ഞത് ഇങ്ങനെ…
ജോമി കുര്യാക്കോസ് കോട്ടയം: മിസൈലുകൾ വർഷിക്കുന്പോൾ അഗ്നികുണ്ഡമായി നഗരം കത്തിയമരുന്നതും വീടും വാഹനവും സ്വത്തും സന്പാദ്യങ്ങളും നിമിഷ നേരത്താൽ ചാന്പലുപോലെ എരിഞ്ഞടങ്ങുന്നതും നോക്കിനില്ക്കുന്ന നിരാലംബരായ ഒരു ജനതയെ കണ്മുന്നിൽ കാണുന്നതിന്റെ ആകുലതയിലാണ് മലയാളി വിദ്യാർഥികൾ യുക്രെയ്നിൽ. അഗ്നിവർഷങ്ങളിൽ കത്തിയമരുന്ന ജീവിതങ്ങൾ ഭയപ്പെടുത്തുന്ന സ്വപ്നങ്ങളായി മാറുന്പോൾ അതിജീവനത്തിനും ആശ്രയത്തിനും വഴികൾ തേടുകയാണ് ഇവർ. ഏതുനിമിഷവും നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലാണ് യുക്രെനിലെ മലയാളി വിദ്യാർഥികൾ. പ്രധാനനഗരങ്ങളിലുണ്ടാകുന്ന റഷ്യയുടെ ആക്രമണ ദുരിതങ്ങളെപ്പറ്റി അറിയുന്നുണ്ടെങ്കിലും യുക്രെനിൽ മലയാളി വിദ്യാർഥികൾ കൂടുതലുള്ള പലസ്ഥലങ്ങളിലും നിലവിൽ പ്രശ്നങ്ങളില്ലെന്ന് കപ്പോർച്ചിയ ആരോഗ്യ സർവകലാശാലയിലെ വിദ്യാർഥികൾ പറയുന്നു. കീവ്, ക്രമറ്റോസ്കി എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ആശങ്കയിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇവിടെയുള്ളവർ സുരക്ഷിത മേഖല തേടുകയാണ്. എല്ലാവിധ സഹായങ്ങളുമായി കോണ്‍സുലേറ്റ് സമയാസമയങ്ങളിൽ ബന്ധപ്പെടുന്നത് പ്രതീക്ഷ നൽകുന്നു. ആക്രമണങ്ങൾ നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ വഴി അറിയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും ആക്രമണ ദൃശ്യങ്ങൾ…
Read Moreറഷ്യൻ സൈന്യം കീവിനടുത്ത്; ഇന്ത്യക്കാരെ റോഡ് മാർഗം യുക്രെയ്ൻ അതിർത്തികളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി; ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം അതിർത്തിയിലെത്തി
കീവ്: യുക്രെയ്നിലെ പട്ടാള നടപടി രണ്ടാം ദിനവും തുടർന്ന് റഷ്യ. കീവിൽ വീണ്ടും സ്ഫോടനങ്ങൾ നടന്നു. നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്. റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കീവിന് അടുത്തെത്തിയിട്ടുണ്ട്.ഒഡേസയിലും സപ്പോരിജിയ മേഖലയിലും റഷ്യ മിസൈൽ ആക്രമണം നടത്തുന്നുണ്ട്. ഒരു ലക്ഷത്തിലേറെ പേർ കീവ് വിട്ടെന്നാണ് സൂചന. മലയാളികൾ ഉൾപ്പെടെ ഇന്നലെ രാത്രി കഴിച്ചു കൂട്ടിയത് ബങ്കറുകളിലാണ്. 137പേർ മരിച്ചുറഷ്യൻ ആക്രമണങ്ങളിൽ സൈനികരും സാധാരണക്കാരായ ജനങ്ങളും ഉൾപ്പെടെ ഇതുവരെ 137 പേർ മരിച്ചെന്ന് യുക്രെയ്ൻ പ്രസിഡൻറ് വോളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. 316 പേർക്ക് പരിക്കുകൾ പറ്റി. ഏകദേശം 100,000 യുക്രെയ്നികൾ വീടുവിട്ട് പലായനം ചെയ്തതായി യുഎൻ അഭയാർഥി ഏജൻസി പറയുന്നു. സ്ഥാനപതിയെ പുറത്താക്കുംയുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ന്യൂസിലൻഡ്. റഷ്യൻ സ്ഥാനപതിയെ രാജ്യത്തുനിന്ന് പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ പറഞ്ഞു. റഷ്യക്കെതിരെ കർശന…
Read Moreയുക്രെയ്നിൽനിന്നു മടങ്ങാനായതിന്റെ ആശ്വാസത്തിൽ ആർച്ച; ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പ് ലഭിച്ചപ്പോൾ തന്നെ നാട്ടിലേക്ക് പോന്നു;സുഹൃത്തുക്കളുടെ കാര്യമോർക്കുമ്പോൾ കടുത്ത വിഷമമെന്ന് ആർച്ച
അടൂർ: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്ന് നാട്ടിലെത്താനായതിന്റെ സന്തോഷത്തിലാണ് അടൂർ തെങ്ങമം പ്രയാഗിൽ ആർച്ച അരവിന്ദ്. യുക്രെയ്ന്റെ തലസ്ഥാന നഗരമായ കീവ്ലെ ബോഗോമോളജ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ് ആർച്ച അരവിന്ദ്. കഴിഞ്ഞ 17ന് ഉച്ചയ്ക്ക് 12.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. നാട്ടിൽ എത്താനായെങ്കിലും ഒപ്പമുണ്ടായിരുന്നവരിൽ പലരും യുക്രെയ്നിൽ കുടുങ്ങിയതിന്റെ വിഷമം ആർച്ചയെ അലട്ടുന്നുണ്ട്. അവിടെയുള്ളവരുമായി ഇന്നലെയും ഫോണിൽ വിവരങ്ങൾ ആരാഞ്ഞിരുന്നു. പ്ലസ്ടുവിനുശേഷം മെഡിക്കൽ വിദ്യാഭ്യാസത്തിനായി 2018ലാണ് യുക്രെയ്നിലേക്കു പോയത്. അവിടെ സ്ഥിതിഗതികൾ വഷളായതോടെ നാട്ടിലേക്കു മടങ്ങാൻ താത്പര്യമുള്ളവർക്ക് മടങ്ങാമെന്ന് ഇന്ത്യൻ എംബസിയിൽനിന്ന് കഴിഞ്ഞ 15നാണ് അറിയിപ്പ് എത്തിയത്. നാട്ടിലേക്കു പോരാൻ തീരുമാനിച്ചതോടെ കീവ് ബോറിസ്പിൽ ഇന്റർനാഷണൽ എയർപോർട്ടിൽനിന്നും 16ന് ഉച്ചയ്ക്ക് എയർ അറേബ്യയിൽ ഷാർജയിൽ എത്തി. അവിടെ നിന്ന് 17ന് രാവിലെ ഏഴിന് തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനത്തിൽ യാത്ര പുറപ്പെടുകയായിരുന്നു.ആർച്ച അരവിന്ദ് വന്ന വിമാനത്തിൽ ഇതേ…
Read Moreഭീതി മുഴക്കി അപായ മണികള്‍; റഷ്യന്‍ ആക്രമണം യുക്രെയ്ന് തലസ്ഥാനമായ കീവിലേക്കും; അണ്ടര്‍ഗ്രൗണ്ടിലും ആധിയോടെ മലയാളി വിദ്യാർഥികൾ
ഷാജിമോന്‍ ജോസഫ്കൊച്ചി: റഷ്യന്‍ ആക്രമണം യുക്രെയ്ന് തലസ്ഥാനമായ കീവിലേക്ക് ഒരുപടികൂടി അടുത്തതോടെ മലയാളികളുടെയും നാട്ടിലുള്ള അവരുടെ ബന്ധുക്കളുടേയും ആധിയേറുന്നു. കീവിലും വിനിട്സ്യയിലും ടാര്ക്കീവിലുമൊക്കെ നൂറുകണക്കിന് മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കൂടുതലായുള്ള മേഖലകളാണ് ഇവ. നിലവില്‍ ഇവരെ സുരക്ഷിതരായി ബങ്കറുകളിലേക്കും അണ്ടര്‍ ഗ്രൗണ്ടിലുള്ള മെട്രോ സ്റ്റേഷനുകളിലേക്കും മറ്റും മാറ്റിയിട്ടുണ്ടെങ്കിലും റഷ്യന്‍ സൈന്യം കീവ് പടിച്ചാല് ഇവരെ പോളണ്ട് അതിര്‍ത്തിയിലെത്തിച്ച് നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും. സ്വതവേ തണുപ്പു കൂടിയ യുക്രെയ്നില്‍ കൊടും തണുപ്പിലാണ് വിദ്യാര്‍ഥികള്‍ ഭൂഗര്‍ഭ അറകളിലെ തറയില്‍ കഴിയുന്നത്. ഇതിനുപുറമെ ഇടയ്ക്കിടെ മുഴങ്ങുന്ന അപായ അലാറവും കടുത്ത ഭീതിയും ആശങ്കയുമാണ് മലയാളി വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്നതെന്ന് കേരളത്തില്‍നിന്ന് ഏറ്റവുമധികം വിദ്യാര്‍ഥികളെ അവിടേക്ക് പഠനത്തിന് അയയ്ക്കുന്ന പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ അനിക്സ് എഡ്യൂക്കഷന്‍ മാനേജിംഗ് ഡയറക്ടര്‍ അലക്സ് തോമസ് രാഷ്ട്രദീപികയോടു പറഞ്ഞു. ലൈറ്റ് അണയ്ക്കണമെന്ന് പ്രാദേശിക…
Read Moreയുദ്ധം മുറുകി; യുക്രെയിനിൽ എടിഎമ്മിനു മുന്നിൽ നീണ്ട ക്യൂ, കുടിവെള്ളത്തിനായി കാത്തുനിൽപ്പ്; ആശങ്കകൾ പങ്കുവച്ച് മലയാളി വിദ്യാർഥികൾ
ഷാജിമോൻ ജോസഫ് കൊച്ചി: മാർച്ച് രണ്ടിന് നാട്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റ് കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു ഇന്നലെ രാവിലെ യുക്രെയ്നിലെ സംഘർഷ സാഹചര്യങ്ങൾ ദീപികയുമായി പങ്കുവയ്ക്കുന്പോൾ അങ്കമാലിയിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥി. എന്നാൽ തൊട്ടുപിന്നാലെ യുക്രെയ്നിലെ വിമാനത്താവളം അടച്ചുവെന്ന വാർത്ത വന്നതോടെ ആശ്വാസം ആശങ്കയ്ക്കു വഴിമാറി. രണ്ടു മണിക്കൂറിനുശേഷം വീണ്ടും വിളിക്കുന്പോൾ ആ വാക്കുകളിൽ യുദ്ധഭൂമിയിലെ ആശങ്കയും ഭീതിയുമെല്ലാം വായിച്ചെടുക്കാമായിരുന്നു. എടിഎമ്മിനു മുന്നിലും കുടിവെള്ളത്തിനായും മണിക്കൂറുകൾ കാത്തുനില്ക്കേണ്ടിവന്നതിന്റെ കഷ്ടപ്പാടുകൾ വിവരിക്കുന്നതിനിടെ, ഈ ഫോണ്‍ കോൾ എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്നും യൂക്രെയിനിൽ നാലാം വർഷ മെഡിസിനു പഠിക്കുന്ന വിദ്യാർഥി പറഞ്ഞു. തുടർപഠനത്തെ ബാധിച്ചേക്കുമെന്നതിനാൽ പേരുവെളിപ്പെടുത്തേണ്ടതില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിർദേശം. രണ്ടു വർഷം മുന്‍പാണ് അവസാനമായി നാട്ടിലെത്തിയത്. അടുത്തയിടെ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കു പോരാനിരുന്നതാണ്. ഓഫ് ലൈന്‍ ക്ലാസുകൾ ഉടൻ തുടങ്ങുമെന്നും അറ്റൻഡ് ചെയ്തില്ലെങ്കിൽ ഇന്റേണൽ മാർക്കിനെ ബാധിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞതിനാൽ യാത്ര…
Read Moreഎല്ലാ അടവും പുറത്തെടുത്ത് യുക്രെയിൻ..! റഷ്യൻ കടന്നാക്രമണം ചെറുക്കാൻ സൈബർ പ്രതിരോധം തീർക്കാൻ രാജ്യത്തെ ഹാക്കർമാർ
കീവ്: റഷ്യൻ കടന്നാക്രമണം യുക്രെയിനിനെ വിറപ്പിക്കുന്പോഴും സാധിക്കുന്ന വിധത്തിലെല്ലാം ചെറുത്തുനിൽക്കാനുള്ള ശ്രമത്തിലാണ് ഈ രാജ്യം. സൈനികർ മാത്രമല്ല മറ്റു തലങ്ങളിലും ചെറുത്തു നിൽപ്പിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ രാജ്യത്തെ ഹാക്കർമാരെ തേടി യുക്രെനിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ സന്ദേശമെത്തിയതായി കീവിൽനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു. റഷ്യൻ സേനയ്ക്കെതിരേ സൈബർ പ്രതിരോധം തീർക്കാനും സൈബർ ആക്രമണം നടത്താനുമാണ് ഹാക്കർമാരുടെ സന്നദ്ധസേവനം യുക്രെയിൻ പ്രയോജനപ്പെടുത്തുന്നത്. അതുപോലെ തന്നെ വൈദ്യുത നിലയം, ജലസേചന സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം താളം തെറ്റാതിരിക്കാനും അട്ടിമറിക്കാതിരിക്കാനും സൈബർ സുരക്ഷയൊരുക്കുക എന്ന ദൗത്യവും സൈബർ വിദഗ്ധൻമാർക്കുണ്ട്. സൈബർ ഹാക്കിംഗിൽ തങ്ങൾക്കുള്ള കഴിവും നൈപുണ്യവും വ്യക്തമാക്കി പ്രതിരോധമന്ത്രാലയത്തെ സമീപിക്കാൻ ഇന്നലെയാണ് ഹാക്കർ ഫോറങ്ങളിൽ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ സൈബർ സേനയിൽ ചേരാൻ ഇതിനകം നിരവധി ഹാക്കർമാരും സൈബർ വിദഗ്ധരും തയാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കീവിലെ സൈബർ സെക്യൂരിറ്റി…
Read Moreഇന്ത്യയുടെ രക്ഷാദൗത്യം മുടങ്ങി! മലയാളികൾ താമസിക്കുന്ന ഹോസ്റ്റലിന് മുന്നിൽ സ്ഫോടനം; യുക്രെയ്ൻ വിമാനത്താവളങ്ങൾ അടച്ചു; മലയാളികളടക്കം കുടുങ്ങി
ന്യൂഡല്‍ഹി: റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രയ്നില്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ ഡല്‍ഹിയിലേക്ക് മടങ്ങി. ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പാക് അതിര്‍ത്തി കടന്ന് ഇറാനിലേക്ക് കടന്നതോടെയാണ് യുക്രെയ്ന് നോ ഫ്ളൈ സോണ്‍ ആയി പ്രഖ്യാപിച്ചത്. ഇതോടെ ഇറാനു മുകളില്‍ നിന്നും വിമാനം തിരികെ ഡല്‍ഹിയിലേക്ക് പറന്നു. എയര്‍ ഇന്ത്യയുടെ എ11947 വിമാനം ആണ് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാന്‍ പറന്നുയര്‍ന്നിട്ട് തിരികെ മടങ്ങിയത്. യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ ഇന്ത്യ ഈ ആഴ്ച അയച്ച രണ്ടാമത്തെ വിമാനം ആയിരുന്നു ഇത്. റഷ്യയില്‍ നിന്നു യുദ്ധഭീതി ഉയര്‍ന്നപ്പോള്‍ തന്നെ ഇന്ത്യക്കാര്‍ക്ക് യുക്രയ്നില്‍ നിന്ന് മടങ്ങാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരോട് മടങ്ങണമെന്ന് തിങ്കളാഴ്ച വീണ്ടും ആവശ്യപ്പെട്ടു.…
Read Moreയുദ്ധം ആരംഭിച്ചു! കീവിൽ ആറിടത്ത് സ്ഫോടനം; മലയാളി വിദ്യാർഥികൾ ആശങ്കയിൽ; ആയുധം താഴെ വച്ച് കീഴടങ്ങാന്‍ യുക്രെയ്ന് സൈന്യത്തോട് പുടിന്
കീവ്: യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചു. യുക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. ആയുധം താഴെ വച്ച് കീഴടങ്ങാന്‍ യുക്രെയ്ന് സൈന്യത്തോട് പുടിന് ആവശ്യപ്പെട്ടു. യുക്രെയ്ന് നഗരമായ ക്രമറ്റോസ്കില്‍ ശക്തമായ വ്യോമാക്രമണം നടക്കുന്നുണ്ട്. ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യം കടക്കുകയാണ്. അതേസമയം, യുദ്ധം തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മുന്നറിയിപ്പ് നല്കി. മലയാളി വിദ്യാർഥികൾ ആശങ്കയിൽ കീവ്: യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ യുക്രെയ്നിലെ മലയാളി വിദ്യാർഥികളുടെ കാര്യത്തിൽ ആശങ്ക. യുക്രെയനിലെ വിവിധ സര്‍വകലാശാലകളിലായി 20,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ചൊവ്വാഴ്ച 241 വിദ്യാര്‍ഥികളുമായി എയര്‍ഇന്ത്യയുടെ ആദ്യവിമാനം ഡല്‍ഹിയിലെത്തിയിരുന്നു. രണ്ടാമത്തെ വിമാനം കീവില്‍ നിന്നും ഇന്നെത്തും. 26-ാം തീയതിയാണ് മൂന്നാമത്തെ വിമാനമെത്തുക. നിലവിലെ സാഹചര്യത്തില്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ ഏംബസി വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും ആവശ്യത്തിന് വിമാനസര്‍വീസുകള്‍…
Read More