റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് എല്ലാമുപേക്ഷിച്ച് അഭയാര്‍ഥികളായി പാലായനം ചെയ്തത് ഏകദേശം 30 ലക്ഷം ആളുകളാണ്. എന്നാല്‍ ഇത്തരത്തില്‍ പാലായനം ചെയ്തവരില്‍ നിരവധി ആളുകള്‍ക്ക് പിന്നീട് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളുടെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ജനതയെ സഹായിക്കാനെന്ന പേരില്‍ നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് പിറവിയെടുത്തിരിക്കുന്നത്. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ പരിചയപ്പെട്ട 49കാരനായ പോളണ്ടുകാരന്റെ വാക്കുവിശ്വസിച്ചാണ് ഭാഷ അറിയാഞ്ഞിട്ടും 19കാരി പെണ്‍കുട്ടി ഒപ്പം പോയത്. എന്നാല്‍ അവള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനമായിരുന്നു. ഒരു വിധത്തില്‍ ഓടി രക്ഷപ്പെട്ട അവളെ പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതോടെ മധ്യവയസ്കനായ പീഡകന് അകത്തായി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അവസരം മുതലാക്കി സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യാന്‍ നിരവധി സംഘങ്ങളാണ് തക്കം പാര്ത്തിരിക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. ജോലിയും താമസവും…
Read More