കീവ്: യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവിനെ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പുറത്താക്കി. യുക്രെയ്ൻ സ്റ്റേറ്റ് പ്രോപ്പർട്ടി ഫണ്ട് തലവൻ റസ്റ്റെം ഉമെറോവിനെ മിസ്റ്റർ റെസ്നിക്കോവിന്റെ പിൻഗാമിയായി സെലെൻസ്കി നാമനിർദ്ദേശം ചെയ്തു. പ്രതിരോധ മന്ത്രാലയത്തിൽ പുതിയ സമീപനങ്ങൾക്കുള്ള സമയമാണിതെന്ന് പ്രസിഡന്റ് സെലെൻസ്കി രാത്രി കീവിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മന്ത്രാലയത്തിന് പുതിയ സമീപനങ്ങളും ആശയവിനിമയത്തിന്റെ മറ്റ് രൂപങ്ങളും ആവശ്യമാണെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2021 നവംബർ നാലിനാണ് റെസ്നിക്കോവ് പ്രതിരോധമന്ത്രിയായി ചുമതലയേൽക്കുന്നത്. 2022 ഫെബ്രുവരിയിലാണ് റഷ്യയുടെ സമ്പൂർണ അധിനിവേശം ആരംഭിക്കുന്നത്.
Read MoreTag: ukrine war
റഷ്യയിലുടനീളം യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണം
മോസ്കോ: റഷ്യയിലുടനീളം യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണം. മോസ്കോ, ഒർലോവ്, റയാസാൻ, കലൂഗ, ബ്രിയാൻസ്ക്, സ്കോഫ് എന്നിങ്ങനെ ആറു മേഖലകളിൽ ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളിൽ പറയുന്നു. സ്കോഫിലെ വ്യോമസേനാ താവളത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ചരക്കു വിമാനങ്ങൾക്കു തീപിടിച്ചു. യുക്രെയ്ൻ സേന റഷ്യയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. വടക്കൻ യുക്രെയ്നിൽനിന്ന് 660 കിലോമീറ്റർ അകലെ നാറ്റോ രാജ്യങ്ങളായ എസ്തോണി/, ലാത്വിയ എന്നിവയോടു ചേർന്ന സ്കോഫിലുണ്ടായ ആക്രമണം റഷ്യയെ ഞെട്ടിച്ചു. ഇല്യൂഷിൻ-76 ഹെവി ട്രാൻസ്പോർട്ട് ഇനത്തിൽപ്പെട്ട നാലു വിമാനങ്ങൾക്കു തീപിടിച്ചുവെന്നാണു പറയുന്നത്. വ്യോമതാവളത്തിലെ തീപിടിത്തത്തിന്റെയും സ്ഫോടനങ്ങളുടെയും ദൃശ്യങ്ങൾ സ്കോഫ് പ്രവിശ്യാ സർക്കാർ പുറത്തുവിട്ടു. മോസ്കോ അടക്കം മറ്റു മേഖലകളിലുണ്ടായ ഡ്രോൺ ആക്രമണങ്ങൾ പരാജയപ്പെടുത്തിയെന്നു റഷ്യ അവകാശപ്പെടുന്നു. ആളപായമുള്ളതായി റിപ്പോർട്ടില്ല. മോസ്കോയിലെ നാലു വിമാനത്താവളങ്ങളിൽ കുറച്ചു നേരത്തേക്കു പ്രവർത്തനം തടസപ്പെട്ടു. ഇതിനു മറുപടിയായി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന…
Read Moreറഷ്യൻ വിമാനത്താവളം യുക്രെയ്ൻ ആക്രമിച്ചു; 4 വിമാനങ്ങൾ കത്തി; യുക്രെയ്ൻ ബോട്ടുകൾ റഷ്യ തകർത്തു
മോസ്കോ: റഷ്യയിലെ സ്കോഫ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി യുക്രെയ്ന്. വിമാനത്താവളത്തില്‍ ഉഗ്രസ്ഫോടനവും വലിയ തീപിടിത്തവുമുണ്ടായി. നാല് വിമാനങ്ങള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണമുണ്ടായ വിമാനത്താവളത്തിനു മുകളിൽ പുക ഉയരുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞുവെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തെത്തി. ആക്രമണത്തിൽ ആളപായമില്ലെന്നു റഷ്യൻ അധികൃതർ അറിയിച്ചു. യുക്രെയ്ൻ അതിർത്തിയിൽനിന്ന് ഏകദേശം 800 കിലോമീറ്ററോളം അകലെയാണ് സ്കോഫ്. കരിങ്കടലിൽ നാല് യുക്രേനിയൻ ബോട്ടുകൾ റഷ്യ തകർത്തതായും റിപ്പോർട്ടുണ്ട്. ഈ ബോട്ടുകളിൽ 50ലധികം സൈനികരുണ്ടായിരുന്നതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Read Moreയുക്രൈയ്നുമായുള്ള യുദ്ധം; ബെലാറൂസിന് ആണവായുധങ്ങൾ കൈമാറിയെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
മോസ്കോ: യുക്രൈയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെ അയൽരാജ്യമായ ബെലാറൂസിന് ആണവായുധങ്ങൾ കൈമാറിയതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തെ അഭിസംബോധനചെയ്തു സംസാരിക്കവെയാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. “ആദ്യഘട്ട ആണവായുധങ്ങൾ ബെലാറൂസിനു കൈമാറിക്കഴിഞ്ഞു. ഇത് ആദ്യത്തേതു മാത്രമാണ്. വേനലിന്റെ അവസാനം, ഈ വർഷത്തിന്റെ അവസാനത്തിൽ ഞങ്ങൾ പദ്ധതി പൂർത്തിയാക്കും’-പുടിൻ പറഞ്ഞു. ജൂലൈയിൽ പ്രത്യേക സംഭരണകേന്ദ്രങ്ങൾ തയാറായശേഷം തന്ത്രപ്രധാന ആണവായുധങ്ങൾ വിന്യസിക്കാൻ തുടങ്ങുമെന്ന് പുടിൻ നേരത്തേ പറഞ്ഞിരുന്നു. പുടിന്റെ ഉറ്റസുഹൃത്താണ് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകഷെൻകോ. റഷ്യയെ സഹായിക്കാനായി കഴിഞ്ഞവർഷമാണ് ആണവായുധമുക്ത രാഷ്ട്രപദവി നീക്കി ബെലാറൂസ് ഭരണഘടനാ ഭേദഗതി പാസാക്കിയത്. യുഎസും നാറ്റോ സൈനിക സഖ്യവും യുക്രൈയ്നു പിന്തുണ അറിയിച്ചപ്പോള്‍തന്നെ ബെലാറൂസിലേക്ക് ആണവായുധങ്ങൾ മാറ്റുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreകോളജ് വാഹനം ഇവരെ അതിർത്തിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെ ഇറക്കിവിട്ടു! കൊടുംതണുപ്പിൽ കാൽനടയായി അതിർത്തിയിലേക്ക് വിദ്യാർഥികൾ
കീവ്: യുക്രെയ്നിൽനിന്നുള്ള ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ അതിർത്തികളിലേക്ക് എത്തിതുടങ്ങി. പോളണ്ട് അതിർത്തിയിലേക്ക് നാൽപതോളം വരുന്ന ഒരു സംഘം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ കാൽനടയായി എത്തിച്ചേർന്നു. എൽവിവിലെ ഡെയ്ൻലോ ഹാലിറ്റ്സ്കി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് പോളണ്ട് അതിർത്തിയിലേക്ക് എത്തിയത്. എട്ടു കിലോമീറ്ററോളം നടന്നാണ് ഇവർ അതിർത്തിയിലെത്തിയത്. കോളജ് വാഹനം ഇവരെ അതിർത്തിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെ ഇറക്കിവിടുകയായിരുന്നു. ബുക്കോവിനയില്‍ നിന്ന് വിദ്യാര്‍ഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവരെ റുമാനിയോ വഴി ഇന്ത്യയിലെത്തിക്കാനാണ് നീക്കം.
Read More