സിം കാര്‍ഡ് വേണ്ടാത്ത മൊബൈല്‍ഫോണ്‍; ടവറിന്റെ സഹായമില്ലാതെ ഫോണ്‍വിളിക്കാനുള്ള സൗകര്യം; പാക് ഭീകരരുടെ കയ്യിലുള്ളത് അള്‍ട്രാ മോഡേണ്‍ ടെക്‌നോളജി…

ഇന്ത്യയില്‍ എത്തുന്ന ഭീകരരുടെ കൈയ്യിലുള്ളത് അത്യാധുനീക സാങ്കേതികവിദ്യകള്‍. മൊബൈല്‍ ആപ്, സിം കാര്‍ഡ് ആവശ്യമില്ലാത്ത മൊബൈല്‍ ഫോണ്‍. ടവറിന്റെ സഹായമില്ലാതെ ഫോണ്‍വിളികള്‍ എന്നിവയെല്ലാം ഭീകരര്‍ ഉപയോഗപ്പെടുത്തി. ഇതിനാലാണ് ഭീകരരുടെ നീക്കം പെട്ടെന്ന് കണ്ടെത്താനാകാതെ പോയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ഇന്ത്യയിലേക്കു കടക്കാന്‍ ഭീകരര്‍ ഉപയോഗിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നു തന്നെ ലഭിച്ച സാങ്കേതികവിദ്യകളാണ്. വൈഎസ്എംഎസ് എന്ന ആപ്പാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. ഡാര്‍ക്ക് വെബില്‍ മാത്രമാണ് ഈ ആപ് ലഭ്യമായിട്ടുള്ളത്. മുമ്പത്തെ അപേക്ഷിച്ച് സാങ്കേതികവിദ്യയില്‍ മികച്ച പരിജ്ഞാനമുള്ളവരാണ് ഇപ്പോഴത്തെ ഭീകരരെന്നത് രഹസ്യാന്വേഷണ ഏജന്‍സികളെ വലയ്ക്കുകയാണ്. ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി നുഴഞ്ഞുകയറ്റത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതാണു വെല്ലുവിളി. വിവരസാങ്കേതിക ഉപകരണങ്ങളുമായി അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ നേരിടാന്‍ പുതിയ വഴികള്‍ തിരയുകയാണ് സൈന്യത്തിന്റെ സാങ്കേതികവിഭാഗം. രണ്ടര വര്‍ഷം മുന്‍പ് റാഫിയാബാദ് പ്രദേശത്തു നിന്നു പിടികൂടിയ സജ്ജാദ് അഹമ്മദ് എന്ന പാക്ക് ഭീകരനെ ചോദ്യം…

Read More