കേരളത്തില്‍ ചൂട് അപകടകരമായ നിലയിലേക്ക് ഉയരുന്നു. അന്തരീക്ഷത്തില്‍ അള്‍ട്രാവയലറ്റ് വികിരണസൂചിക അപകടനിലയ്ക്കു മുകളില്‍ (12) തുടരുകയാണ്. സൂചിക 11-ല്‍ കൂടുന്നതു ജീവികള്‍ക്ക് ഹാനികരമാണ്. സംസ്ഥാനത്തു ശരാശരി താപനില 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായതോടെ പകല്‍ച്ചൂട് അസഹ്യമായി. ചില ജില്ലകളില്‍ ചൂട് 40 ഡിഗ്രി കടന്നു. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാല്‍ അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതും ചൂട് വര്‍ധിപ്പിക്കുന്നു. 15 വരെ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതും ചൂട് വര്‍ധിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗസാധ്യതയുണ്ടെന്നു കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി. ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഈമാസം ഒടുവില്‍ ചൂട് വീണ്ടും കടുക്കും. മാര്‍ച്ചില്‍ കിട്ടേണ്ട മഴയുടെ അളവു കുറഞ്ഞതും അന്തരീക്ഷ ഊഷ്മാവ് ഉയരാന്‍ കാരണമാണ്. നിലവില്‍ ഒറ്റപ്പെട്ട മഴയാണു സംസ്ഥാനത്തു ലഭിക്കുന്നത്. പല ജില്ലകളിലും കാര്യമായി വേനല്മഴയുണ്ടായില്ല. ഈമാസം 119 മില്ലീമീറ്ററും…
Read More