മദ്യഷോപ്പ് ഇഷ്ടിക കൊണ്ട് എറിഞ്ഞു തകര്‍ത്ത് മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി ! വീഡിയോ വൈറല്‍

മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി മദ്യഷോപ്പ് ഇഷ്ടിക കൊണ്ട് എറിഞ്ഞു തകര്‍ക്കുന്ന വീഡിയോ പുറത്ത്. ഭോപ്പാലിലെ ഒരു മദ്യ ഷോപ്പാണ് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ഉമാഭാരതി അനുയായികള്‍ക്കൊപ്പമെത്തി ആക്രമിച്ചത്. ഇന്നലെയാണ് സംഭവം. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ ഉമാഭാരതി ഇഷ്ടിക കൊണ്ട് മദ്യശാല എറിഞ്ഞു തകര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. മധ്യപ്രദേശില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമാഭാരതി ഈ വര്‍ഷമാദ്യം രംഗത്തു വന്നിരുന്നു.

Read More