തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ അഭിനന്ദിച്ച് കെ.വി തോമസ് രംഗത്ത്. പതിനായിരത്തിനപ്പുറത്തേക്ക് ലീഡ് പോയത് സിപിഎം പരിശോധിക്കട്ടെ. ഫീല്‍ഡില്‍ കണ്ടതിനപ്പുറം തരംഗം വോട്ടെണ്ണലില്‍ വ്യക്തമാണ്. കേരളം പലപ്പോഴും വികസന മുദ്രാവാക്യം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്നും സിപിഎമ്മിന്റെ തോല്‍വി വിലയിരുത്തി അദ്ദേഹം പറഞ്ഞു. വികസനം വേണ്ട രീതിയില്‍ ചര്‍ച്ച ആയില്ലെന്നും കെ.വി.തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. നിരാശയില്ല. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കെ.വി.തോമസ് മാധ്യമങ്ങളോടു പറഞ്ഞു. ഇപ്പോഴും സോണിയ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുമായി ഉറ്റബന്ധമുണ്ടെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. ഉമ തോമസുമായി അന്നും ഇന്നും വ്യക്തിബന്ധമുണ്ട്. ഈ സമയം കല്ലിടണോ? എന്ന് പിണറായിയോട് ചോദിച്ചത് താനാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉമതോമസ് വിജയം ഉറപ്പിച്ചതിനു പിന്നാലെ കെ.വി. തോമസിനെതിരെ പലയിടങ്ങളിലും യുഡിഎഫിന്റെ പ്രതിഷേധം നടന്നു. കെ വി തോമസിന്റെ വീടിനു മുന്പിലെത്തിയ യുഡിഎഫ് പ്രവർത്തകർ…
Read MoreTag: uma thomas
ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയത് ശരിയായില്ല ! ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു…
തൃക്കാക്കരയില്‍ ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം.ബി. മുരളീധരനാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയത്. ഉമാ തോമസിനെ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ കഴിഞ്ഞ ദിവസം മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചശേഷം തന്നോടുള്ള ഡിസിസിയുടെ സമീപനം ശരിയായ രീതിയില്‍ ആയിരുന്നില്ലെന്ന് ഇടതുനേതാക്കള്‍ക്കൊപ്പം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ എം.ബി.മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം പാര്‍ട്ടിയുടെ സജീവപ്രവര്ത്തകര്ക്കുള്ളതാണെന്നും പി.ടിയെ സഹായിക്കേണ്ടത് ഭാര്യയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയല്ലെന്നുമാണ് മുരളീധരന് പറഞ്ഞത്. അതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ നല്ല രീതിയിലല്ല പെരുമാറിയതെന്നും മുരളീധരന് പറഞ്ഞു. ഇടതു സ്ഥാനാര്‍ഥി നേരിട്ടെത്തി പിന്തുണ തേടിയതിനാലാണ് ഇടതു മുന്നണിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്താതെയാണ് കെപിസിസി തീരുമാനം എടുത്തത്. കൂടുതല്‍ പ്രാദേശിക നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നും എം.ബി. മുരളീധരന് പറയുന്നു.
Read More