ഉമേഷും ഉദയനും കടുത്ത ലൈംഗികവൈകൃതത്തിന് അടിമകള്‍ ! ഉദയന് തൊലിവെളുത്ത വിദേശ വനിതകളോട് കടുത്ത ഭ്രമം; വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ സംഗമിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തത് നിരവധി തവണ

ലാത്വിയന്‍ സ്വദേശിനിയായ വിദേശ വനിതയെ കോവളം പനത്തുറയിലെ കണ്ടല്‍കാട്ടില്‍ വച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കടുത്ത ലൈംഗിക വൈകൃതത്തിന് അടിമകള്‍. ഇവര്‍ ഒട്ടേറെ വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ സംഗമത്തിന് അവസരമൊരുക്കി നല്‍കിയത് നിരവധി തവണയെന്ന് വിവരം. വിദേശവനിതയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളായ ഉമേഷ് ( 28), ഉദയന്‍ (24) എന്നിവര്‍ ലൈംഗിക വൈകൃതത്തിന്റെ അടിമകളാണെന്ന് പോലീസ് പറയുന്നു.പുരുഷന്മാരുമായി പ്രകൃതി വിരുദ്ധ ബന്ധം പുലര്‍ത്തുന്നതിനോടായിരുന്നു ഉമേഷിന് ഇഷ്ടം. വിദേശ വനിതകളോട് കടുത്ത ഭ്രമമായിരുന്നു ഉദയന്. കോവളം പരിസരത്തും മറ്റു സ്ഥലങ്ങളിലുമുള്ള പല പുരുഷന്മാരെയും ഉമേഷ് ഈ കണ്ടല്‍ക്കാട്ടില്‍ കൊണ്ടു പോയിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളായ വിദേശികളുമായും ഇയാള്‍ പ്രകൃതി വിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കറുത്ത വര്‍ഗക്കാരായ വിദേശ വനിതകളെ താല്‍പര്യമില്ലായിരുന്ന ഉദയന് തൊലി വെളുത്ത വിദേശ വനിതകളോട് കടുത്ത ഭ്രമമായിരുന്നു.പലരെയും വലയില്‍ വീഴ്ത്തി…

Read More