ജീ​വി​തം വ​ഴി​മു​ട്ടി​പ്പോ​യ ഞ​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള മ​നു​ഷ്യ​രു​ടെ ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ! ആ ​വ​ലി​യ മ​നു​ഷ്യ​ന്‍ ഇ​നി​യി​ല്ലെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ട്

കേ​ര​ളീ​യ ജ​ന​ത ജാ​തി​മ​ത രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഉ​മ്മ​ന്‍​ചാ​ണ്ടി​യോ​ളം നെ​ഞ്ചി​ലേ​റ്റി​യ നേ​താ​ക്ക​ള്‍ കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ അ​പൂ​ര്‍​വ​മാ​ണ്. വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ ഏ​വ​ര്‍​ക്കും എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ്രാ​പ്യ​മാ​യി​രു​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ക​ണ്ടാ​ല്‍ ഒ​രു​പ​രി​ഹാ​ര​മു​ണ്ടാ​കും എ​ന്ന​ത് മ​ല​യാ​ളി​ക​ളി​ല്‍ രൂ​ഢ​മൂ​ല​മാ​യ വി​ശ്വാ​സ​മാ​യി​രു​ന്നു. അ​ത്ത​ര​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യി​ല്‍​നി​ന്ന് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത സ​ഹാ​യം ല​ഭി​ച്ച അ​നു​ഭ​വം പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് എ​ഴു​ത്തു​കാ​രി​യും ഹോ​മി​യോ ഡോ​ക്ട​റു​മാ​യ ഫാ​ത്തി​മ അ​സ്ല. യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് അ​സ്ല ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ്ല​സ്ടു പ​ഠ​ന​കാ​ല​ത്ത് യാ​ത്ര​സൗ​ക​ര്യ​മി​ല്ലാ​തെ സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ അ​സ്ല​യും കു​ടും​ബ​വും അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ക​ത്തെ​ഴു​ന്ന​ത്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ എ​ഴു​തി​യ ആ ​ക​ത്തി​ന് ഉ​ട​ന്‍​ത​ന്നെ മ​റു​പ​ടി വ​ന്നു. വൈ​കാ​തെ ത​ന്നെ അ​സ്ല​യു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യി ഒ​രു സ്‌​കൂ​ട്ട​ര്‍ വാ​ങ്ങി​ക്കാ​നു​ള്ള പ​ണ​വും അ​നു​വ​ദി​ച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ഹോ​മി​യോ ഡോ​ക്ട​റാ​യി ജോ​ലി​ചെ​യ്യു​മ്പോ​ള്‍ ഒ​രു​ഘ​ട്ട​ത്തി​ല്‍ ചോ​ദ്യ​ചി​ഹ്ന​മാ​യി​രു​ന്ന ത​ന്റെ വി​ദ്യാ​ഭ്യാ​സം ത​ട​സ​ങ്ങ​ളി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ ആ ​സ്‌​കൂ​ട്ട​റി​ന്റെ പ​ങ്ക് ചെ​റു​ത​ല്ലെ​ന്ന്…

Read More