തിരുവനന്തപുരം: ശോഭിക്കുന്ന ഭരണാധികാരിയും കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ഥി ജീവിതകാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായ അദ്ദേഹം കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നു. 1970-ലാണ് ഉമ്മന്‍ ചാണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് തൊട്ട് ഇന്നുവരെ 53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത് റിക്കാര്‍ഡാണ്. ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നിൽ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം വലിയ തോതിൽ ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രാധാന്യം നൽകി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. ഒടുവില്‍ രോഗം…
Read MoreTag: ummanchandy
പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യ ഞായറാഴ്ച; കരോട്ടുവള്ളക്കാലിലെ വീട്ടിലെ ജനാലയ്ക്കരികില്‍നിന്ന് വിതുമ്പി ജനം; കല്ലറയിലേക്ക് ജനപ്രവാഹം
കോട്ടയം: പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യ ഞായറാഴ്ചയായിരുന്നു ഇന്നലെ. പരാതികളും പരിഭവങ്ങളും നിവേദനങ്ങളുമായി കരോട്ടുവള്ളക്കാലില്‍ വീട്ടിലെത്തിയിരുന്ന ആളുകള്‍ ഇന്നലെ പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിങ്കലെത്തി തങ്ങളുടെ നേതാവിനായി പ്രാര്‍ഥിച്ചു മടങ്ങി. ഞായറാഴ്ച ജനസമ്പര്‍ക്കം നടന്നു വന്നിരുന്ന കരോട്ടുവള്ളക്കാലില്‍ വീട്ടിലും അനുയായികളും ആരാധകരുമെത്തിയിരുന്നു. തറവാട്ടുവീട്ടിലെ തെക്കുഭാഗത്തുള്ള മുറിയുടെ ജനല്‍ തുറന്നുതന്നെയാണിട്ടിരിക്കുന്നത്. പരാതി പരിഹാര സെല്‍ എന്നു പറയുന്ന ഈ മുറിയുടെ ജനലിനോടു ചേര്‍ന്ന് കസേരയിട്ടാണ് ഉമ്മന്‍ ചാണ്ടി ജനങ്ങളുടെ പരാതി കേട്ടിരുന്നത്. വീട്ടുമുറ്റത്തെത്തിയ പലരും ജനാലയ്ക്കരികില്‍നിന്ന് അകത്തേക്ക് നോക്കി വിതുമ്പുന്നതു കാണാമായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഉമ്മന്‍ ചാണ്ടി ഞായറാഴ്ച പുതുപ്പള്ളിയിലുണ്ടാകുമായിരുന്നു. ശനിയാഴ്ച രാത്രി തറവാട്ടുവീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ നാട്ടകം ഗസ്റ്റ് ഹൗസിലേക്കു പോകും. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം വീണ്ടും തറവാട്ടുവീട്ടില്‍. അപ്പോഴേക്കും വീട്ടുമുറ്റം പൂരപ്പറമ്പിനു സമാനമായി നിറഞ്ഞുകഴിഞ്ഞിരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More“വിലാപയാത്രയിലെന്തു രാഷ്ട്രീയം”; ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ പങ്കെടുത്തതിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതി മന്ത്രി വി.എന്‍. വാസവൻ
കോട്ടയം: തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ ആദ്യാവസാനംവരെ പങ്കെടുത്ത മന്ത്രി വി.എന്‍. വാസവന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബുധനാഴ്ച രാവിലെ 7.10ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തുമ്പോള്‍ വ്യാഴാഴ്ച്ച രാവിലെ 10.30കഴിഞ്ഞിരുന്നു. നേരത്തോടു നേരത്തിലധികംനീണ്ട യാത്ര പൊതുപ്രവര്‍ത്തന ജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു. വിലാപയാത്രയില്‍ ഞാന്‍ പങ്കെടുത്തത് അതില്‍ രാഷ്ട്രീയം കലര്‍ത്താത്ത ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി ആയതുകൊണ്ടുതന്നെയാണ്. അത് ഒരു സംസ്കാരമാണ്, ഇത് കേരള രാഷ്ട്രീയത്തില്‍ എല്ലാവരിലും വളര്‍ന്നുവരേണ്ട ഒന്നാണ്.ഒന്നര ദിവസത്തിലധികം നീണ്ട ആ യാത്രയില്‍ ഭക്ഷണം കഴിക്കുവാനോ ഉറങ്ങുവാനോ കഴിഞ്ഞിരുന്നില്ല. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടിമാത്രമാണു വാഹനത്തില്‍നിന്നു പുറത്തിറങ്ങിയത്. തിരുവനന്തപുരം മുതല്‍ പുതുപ്പള്ളി വരെ ചെറുതും വലിതുമായ ആള്‍ക്കൂട്ടം അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി വഴിയോരങ്ങളില്‍ കാത്തുനിന്നിരുന്നു. കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി…
Read Moreഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് ജനപ്രവാഹം; പുതുപ്പളളിയിലും കോട്ടയത്തും സ്മാരകം; താൻ ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനല്ലെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കു ജനപ്രവാഹം. ഉമ്മന്‍ചാണ്ടി മരിച്ച് മൂന്നാം ദിനമായ ഇന്നുരാവിലെ പള്ളിയില്‍ പ്രത്യേക വിശുദ്ധ കുര്‍ബാനയും കബറിങ്കല്‍ ധുപ പ്രാര്‍ഥനയുമുണ്ടായിരുന്നു. കുടുംബംഗങ്ങള്‍ പ്രാര്‍ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു. പള്ളിയിലെത്തിയവരും നാട്ടുകാരുമാണ് കബറിടം സന്ദര്‍ശിക്കുന്നതിനായി എത്തിയത്. പൂക്കള്‍ അര്‍പ്പിച്ചും മെഴുകുതിരി കത്തിച്ചും ആളുകള്‍ പ്രാര്‍ഥിക്കുകയാണ്. ഉമ്മന്‍ചാണ്ടിയില്‍നിന്നു സാഹയം ലഭിച്ച ആളുകളാണ് കൂടുതലും എത്തുന്നത്. പലരും വൈകാരികമായിട്ടാണ് കബറിടത്തിൽ നില്‍ക്കുന്നത്. വിലാപയാത്രയിലും സംസ്കാര ശുശ്രുഷയിലും പങ്കെടുത്ത പലരും പുതുപ്പള്ളിയിൽനിന്നു മടങ്ങിയിട്ടില്ല. ഇന്നലെ രാത്രിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്കു ശേഷവും പുലരുംവരെ കബറിടത്തിലും പള്ളിപരിസരത്തും ആളുകള്‍ കൂട്ടമായി ഉണ്ടായിരുന്നു. എല്ലാവര്ക്കും നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്മലയാളക്കര കണ്ട ഏറ്റവും വലിയ യാത്രയയപ്പ് തന്റെ അപ്പയ്ക്കു നല്കിയ കേരള സമൂഹത്തോടു നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും ഭരണാധികാരികള്‍ക്കും ചാണ്ടി…
Read Moreജനനായകനെ കാണാന്‍ അപരനും; പത്തൊന്‍പത് വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ അപരനായി മിമിക്രിവേദികളില്‍ രഘു
സീമ മോഹന്‍ലാല്‍കൊച്ചി: കഴിഞ്ഞ പത്തൊന്‍പത് വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ അപരനായി മിമിക്രിവേദികളില്‍ തിളങ്ങിയ രഘു കളമശേരി പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ കോട്ടയത്ത് കാത്തുനിൽക്കുകയാണ്. കാണുമ്പോഴെല്ലാം തന്നെ ചേര്‍ത്തുപിടിച്ച് അനുകരണം നന്നായിട്ടുണ്ടെന്ന് സ്നേഹപൂര്‍വം പറയാറുള്ള പ്രിയനേതാവിനെക്കുറിച്ചു പറയുമ്പോള്‍ അദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. പ്രൊഡ്യൂസര്‍ ഡയാനാ സില്‍വസ്റ്റര്‍ നിര്‍മിച്ച ജനകീയ ഹാസ്യപരിപാടിയായ സിനിമാലയിലൂടെയായിരുന്നു രഘു കളമശേരി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അനുകരിച്ചു തുടങ്ങിയത്. 2004 ഓഗസ്റ്റ് 31 ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ എ.കെ. ആന്റണിയുടെ ഡ്യൂപ്പ് ചെയ്തുകൊണ്ടിരുന്ന രാജീവ് കളമശേരിയാണ് രഘുവിനോട് ഉമ്മന്‍ചാണ്ടിയുടെ ഡ്യൂപ്പ് ചെയ്തു നോക്കാന്‍ പറഞ്ഞത്. ചെറിയൊരു ശ്രമം എന്ന രീതിയില്‍ ചെയ്ത ആ അനുകരണം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ആളുകള്‍ക്കിടയില്‍ തന്നെ തിരിച്ചറിയാനുള്ള എന്‍ട്രി അതിലൂടെ ലഭിച്ചുവെന്ന് രഘു കളമശേരി പറയുന്നു. 2006ല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായപ്പോഴും 2011 ല്‍ രണ്ടാമതും…
Read Moreമിസ്റ്റര്‍ വിനായകന്…ഉമ്മന്‍ ചാണ്ടി സര് ജനമനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ്; വിനായകനെതിരേ അനീഷ് ജി മേനോന്
ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ വളരെ ഹീനകരമായി ആക്ഷേപിച്ച നടന് വിനായകനെതിരേ പ്രതികരണവുമായി നടന് അനീഷ് ജി മേനോന്. വിനായകന്റെ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്നും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് ഉമ്മന്‍ ചാണ്ടി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനമെന്നും അനീഷ് പറഞ്ഞു. അനീഷിന്റെ വാക്കുകള്‍ ഇങ്ങനെ…മിസ്റ്റര്‍ വിനായകന്, ഞാനും നിങ്ങളും ഒരേ ഇന്‍ഡസ്ട്രിയില്‍ ഈ നിമിഷവും നില നില്ക്കുന്ന നടന്മാരാണ്. എന്നുവച്ച് ഓഡിയന്‍സിന് മുന്നില്‍ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്നത് ഒരു യാഥാര്‍ഥ്യമാണ്. അതുപോലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര് ജന മനസ്സുകളില്‍ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യഥാര്‍ഥ്യമാണ്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍ ആ മഹത് വ്യക്തി നിറഞ്ഞുനിന്നതും കഴിഞ്ഞ മൂന്നുദിവസത്തെ കാഴ്ചകള്‍ താങ്കളെ പ്രകോപിപ്പിച്ചതും. നല്ലൊരു അഭിനേതാവ് എന്ന നിലയില്‍ നിങ്ങളോടുള്ള എല്ലാ…
Read Moreഉമ്മൻചാണ്ടിക്ക് അന്ത്യോപചാരം പുതുപ്പള്ളി മുതല്‍ പുതുപ്പള്ളി വരെ മനുഷ്യമതില്‍ തീര്‍ത്തു ജനം
ജോണ്സണ് വേങ്ങത്തടം കോട്ടയം: മലയാളികളായവരുടെ മനസ് ഒന്നാകെ പുതുപ്പള്ളിയിലേക്ക്. തിരുവനന്തപുരം പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച വിലാപയാത്ര ഒരു പകലും രാവും പിന്നിട്ടാണ് കോട്ടയത്തെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചിന് കോട്ടയത്ത് എത്തുമെന്നായിരുന്നു അറിയിപ്പ്. കേരളജനതയ്ക്ക് ഉമ്മന്‍ചാണ്ടി എന്ന നേതാവ് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് പാതയോരങ്ങളിൽ തടിച്ചുകൂടിയ ജനക്കൂട്ടം സാന്നിധ്യത്തിലൂടെ സാക്ഷ്യപ്പെടുത്തി. തിരുവനന്തപുരത്തുനിന്നു ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയില്‍ സമാനതകളില്ലാത്ത ജനക്കൂട്ടമാണു കണ്ടത്. എംസി റോഡിന്റെ ഇരുവശവും മനുഷ്യമതില്‍ തീര്‍ത്ത് കേരളം ആദരണീയനായ നേതാവിന് അന്ത്യോപചാരം അര്‍പ്പിച്ചു. പെരുമഴപോലും വകവയ്ക്കാതെ പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും സ്മരണാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ക്യൂനിന്നു.കേരളത്തില്‍ ഏറ്റവും ജനപിന്തുണയുണ്ടായിരുന്ന ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് വ്യക്തമാക്കുന്നതാണ് ഈ യാത്ര. മനുഷ്യസ്നേഹത്തിന്റെ ഉറവവറ്റാത്ത നേതാവ്. അതുകൊണ്ടാണ് ജനം ഒഴുകിയെത്തിയത്. വിലാപയാത്ര പെരുന്നയിലെത്തിയപ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. മകന് ചാണ്ടി ഉമ്മനെ അദ്ദേഹം ആശ്വസിപ്പിച്ചു.…
Read Moreപ്രിയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ ; തിരുനക്കരയിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും
കോട്ടയം: കേരളത്തിന്റെ പ്രിയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. രാവിലെ എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഉച്ചയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ അന്ത്യകര്‍മത്തില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും നടക്കുന്ന സംസ്കാരചടങ്ങുകളില്‍ രാഹുല്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗവാര്‍ത്ത അറിഞ്ഞയുടൻ ബംഗളൂരുവില്‍വച്ച് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കർണാടക മുൻമന്ത്രി ടി. ജോണിന്റെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്കൊപ്പമായിരുന്നു രാഹുല്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ജനകീയ അടിത്തറയുള്ള നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് രാഹുല്‍ ട്വീറ്റും ചെയ്തിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും തിരുനക്കരയില്കോട്ടയം: ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി തിരുനക്കരയിലെത്തിയത് രാഷ്ട്രീ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍. മന്ത്രിമാരായ കെ. രാധാകൃഷ്ണന്, റോഷി അഗസ്റ്റ്യന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, പി.ജെ. ജോസഫ്. ജോസ് കെ. മാണി, തോമസ് ചാഴികാടന്, വൈക്കം വിശ്വന്, പി.സി.…
Read Moreഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം, നിർത്തിയിട്ട് പോടോ; ഉമ്മൻചാണ്ടിക്കെതിരേ അധിക്ഷേപ പരാമർശവുമായി വിനായകൻ
കൊച്ചി: അന്തരിച്ച ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ. ഉമ്മൻ ചാണ്ടിയുടെ മരണത്തെയും വിലാപ യാത്രയേയും ഫേസ്ബുക്ക് ലൈവിലൂടെ പരിഹസിക്കുകയായിരുന്നു നടൻ. “ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകന്റെ പരാമർശം ഇങ്ങനെ. സംഭവം സമൂഹമാധ്യമത്തിൽ വ്യാപക പ്രതിഷേധത്തിന് വഴിവച്ചതിന് പിന്നാലെ താരം വീഡിയോ പിൻവലിച്ചു. എന്നാൽ വൻ ജനരോഷമാണ് വിനായകനെതിരേ ഉയരുന്നത്.
Read More“ആരു പറഞ്ഞു മരിച്ചെന്ന്, ഉമ്മൻ ചാണ്ടി മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ….’വിലാപയാത്രയ്ക്കും ചുറ്റും വികാരനിർഭരമായ രംഗങ്ങൾ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ട് കടന്നുപോയ വിലാപയാത്രയ്ക്കും ചുറ്റും വികാരനിർഭരമായ രംഗങ്ങൾ. താങ്ങാനാവാത്ത ദുഃഖം തുളുന്പുന്ന മുദ്രാവാക്യങ്ങൾ പാതയ്ക്കിരുവശവും കൂടിയ ജനക്കൂട്ടത്തിൽ നിന്നും ഉയർന്നു. “ആരു പറഞ്ഞു മരിച്ചെന്ന്ഉമ്മൻ ചാണ്ടി മരിച്ചെന്ന്ജീവിക്കുന്നു ഞങ്ങളിലൂടെ….’എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ജനം പ്രിയപ്പെട്ട ജനനായകന് അന്ത്യാഞ്ജലി അർപ്പിച്ചു. വിലാപ യാത്ര കടന്നു പോകുന്ന വഴികളിലെല്ലാം “കണ്ണേ കരളേ കുഞ്ഞൂഞ്ഞേ..’ എന്നാർത്തു വിളിച്ച് ജനം തടിച്ചു കൂടി. ജനനായകന് വിട എന്നെഴുതിയ ഫ്ലക്സുകൾ തലസ്ഥാനത്തെങ്ങും നിറഞ്ഞിരുന്നു. വിവിധ സംഘടനകളും റെസിഡൻസ് അസോസിയേഷനുകളും തയാറാക്കിയ ഫ്ലെക്സുകൾ എങ്ങും കാണാമായിരുന്നു. ഉമ്മൻചാണ്ടിയുടെ സഹായത്താൽ ജീവിതം കരുപ്പിടിപ്പിച്ചവരും ദുരിതക്കടൽ താണ്ടിയവരും അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണുവാൻ വിലാപയാത്ര കടന്നുപോകുന്ന പാതയ്ക്കിരുവശവും തടിച്ചു കൂടി. പലരും ഉമ്മൻ ചാണ്ടിയോടൊപ്പമുള്ള തങ്ങളുടെ അനുഭവങ്ങൾ കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് വിശദീകരിച്ചു. ഇന്നലെ രാത്രി മുതൽ പുതുപ്പള്ളി ഹൗസിലേക്ക് ജനപ്രവാഹമായിരുന്നു. ഇന്ന്…
Read More