കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിന് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതി സംസ്കാരമെന്ന് കുടുംബം നിലപാടെടുത്തതോടെയാണ് ഔദ്യോഗിക ബഹുമതിയെന്ന ചടങ്ങ് ഒഴിവാക്കാൻ തീരുമാനിച്ചത്. ഔദ്യോഗിക ബഹുമതികളോടെ തന്നെ സംസ്കാരം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഇത് വേണ്ടെന്ന് കുടുംബം സർക്കാരിനെ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ഭാര്യയാണ് ഇത് സംബന്ധിച്ച കത്ത് ചീഫ് സെക്രട്ടറിക്ക് നൽകിയത്. പിതാവിന്റെ അന്ത്യാഭിലാമനുസരിച്ചാണ് തീരുമാനമെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.സംസ്കാര ചടങ്ങിൽ ഔദ്യോഗിക ബഹുമതി വേണ്ടെന്ന് മുൻപ് തന്നെ ഉമ്മൻ ചാണ്ടി കുടുംബത്തെ അറിയിച്ചിരുന്നു.
Read MoreTag: ummanchandy
നാട്ടകം ഗസ്റ്റ് ഹൗസിലെ പ്രിയപ്പെട്ട ഒന്നാം നമ്പർ മുറി; ഉമ്മൻചാണ്ടിക്ക് പ്രിയം പുട്ടും കടലയും
കോട്ടയം: കേരളത്തില്‍ എവിടെയാണെങ്കിലും ഞായറാഴ്ച പുതുപ്പള്ളിയിലെ വീട്ടിലെത്താന്‍ ശനിയാഴ്ച രാത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്ത് എത്തും. രാത്രി വൈകി വരുന്ന ഉമ്മന്‍ ചാണ്ടിയുടെ താമസം നാട്ടകം ഗസ്റ്റ് ഹൗസിലാണ്. ഒന്നാം നമ്പര്‍ സ്യൂട്ട് റൂം ഉമ്മന്‍ചാണ്ടിക്കായി എപ്പോഴും മാറ്റിവയ്ക്കും. രാത്രി ഭക്ഷണം കഞ്ഞിയും ചമ്മന്തിയും പപ്പടവുമാണ്. അത്താഴം കഴിച്ചശേഷം ഫയലുകള്‍ നോക്കിയിരിക്കുന്ന ഉമ്മന്‍ ചാണ്ടി എത്ര വൈകി ഉറങ്ങിയാലും പുലര്‍ച്ചെ അഞ്ചിന് ഉണരുമെന്ന് കോണ്‍ഗ്രസ് നേതാവ് സിബി ജോണ്‍ കൈതയില്‍ ഓര്‍ക്കുന്നു. ഉണര്‍ന്നാല്‍ ആദ്യം ഒരു കപ്പ് കാപ്പി നിര്‍ബന്ധം. ഈ സമയം എല്ലാം പത്രങ്ങളും അവിടെയെത്തും പത്രവായന കഴിഞ്ഞാല്‍ കുളിച്ച് റെഡിയാകും. പുട്ടും കടലയും കപ്പയും മുളകും ഇതാണ് രാവിലത്തെ ഇഷ്ട ഭക്ഷണം. ഭക്ഷണം കഴിഞ്ഞാല്‍ നേരേ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ സ്വന്തമായി വീടില്ലാത്തതിനാല്‍ അദ്ദേഹം താമസിച്ചിരുന്നത് ഗസ്റ്റ് ഹൗസിലായിരുന്നു.
Read Moreമൂന്നു ത്രയങ്ങള്‍, സമാനതകളില്ലാത്ത ഒരുമ..! ഉമ്മൻചാണ്ടിയുടെ ഇടംവലം തോള്‍ചേര്‍ന്ന് കെസിയും തിരുവഞ്ചൂരും
ജിബിന്‍ കുര്യന്കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഇടംവലം തോളോടു തോള്‍ചേര്‍ന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. ജോസഫും. ഈ മൂന്നു ത്രയങ്ങള്‍ ചേര്‍ന്ന് കോണ്‍ഗ്രസിലും കേരള രാഷ്ട്രീയത്തിലും ഭരണത്തിലും സൃഷ്ടിച്ചത് സമാനതകളില്ലാത്ത ഒരുമയും മുന്നേറ്റവും കരുത്തുമാണ്. കെഎസ് യു നേതാവില്‍നിന്നു മുഖ്യമന്ത്രിപദം വരെ ഉമ്മന്‍ ചാണ്ടി എത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രണ്ടുപേർ. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിനു നേതൃത്വം നല്കിയതും ഇരുവരുമാണ്. എംടി സെമിനാരി സ്കൂള്‍ ലീഡറായി കെഎസ്യു പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനനെ അഭിനന്ദിക്കാനായി കെഎസ് യു നേതാവായ ഉമ്മന്‍ചാണ്ടി എത്തുന്നതു മുതല്‍ തുടങ്ങി ആറു പതിറ്റാണ്ടു കാലത്തെ ആത്മബന്ധത്തിന്റെ കഥയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പറയാനുള്ളത്. ഇഎംഎസ് മന്ത്രിസഭയ്ക്കെതിരേ വിദ്യാര്‍ഥി കോണ്‍ഗ്രസ് നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരപോരാട്ടങ്ങള്‍ ഇപ്പോഴും ആവേശം പകരുന്നതാണ്. കാറ്റുവിതച്ചു കൊടുങ്കാറ്റ് കൊയ്യരുതെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഭരണകൂടത്തിനെതിരെയുളള താക്കീതായിരുന്നു.അഞ്ചല്‍ കോളജില്‍ വെടിവയ്പ്പുണ്ടായി…
Read Moreവൈദികരുടെ കബറിടത്തോട് ചേർന്നൊരിടം; ഉമ്മൻചാണ്ടിക്ക് അന്ത്യവിശ്രമത്തിന് പ്രത്യേക കബറിടമൊരുക്കി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക കബറിടം ഒരുക്കി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി. മുഖ്യമന്ത്രി എന്ന നിലയില്‍ പുതുപ്പള്ളിക്കും പള്ളിക്കും നല്കിയ സേവനത്തിന് ആദര സൂചകമായിട്ടാണു പ്രത്യേക കബറിടം നിർമിക്കാൻ പള്ളി അധികാരികള്‍ തീരുമാനിച്ചത്. വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് കബറിടം. അദ്ദേഹത്തിന്റെ കരോട്ട് വള്ളക്കാലില്‍ കുടംബക്കല്ലറ നിലനില്‍ക്കെയാണു പള്ളി പ്രത്യേകം സൗകര്യം ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ കിഴക്കുവശത്തെ മുറ്റത്ത് വൈദികരുടെ കബറുകള്‍ക്കു സമീപം വടക്കുകിഴക്കുവശത്തായാണു പുതിയ കബറിടം പണിയുന്നത്. സുഖത്തിലും ദുഃഖത്തിലും ആദ്യം അഭയം തേടിയെത്തുന്ന പ്രിയപ്പെട്ട ഇടത്താണ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യവിശ്രമം. പുതുപ്പള്ളിയെന്ന നാട് ഉമ്മന്‍ചാണ്ടിയുടെ വികാരമായിരുന്നെങ്കില്‍ പുതുപ്പള്ളി പള്ളി ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ എക്കാലവും ഉമ്മന്‍ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. എവിടെയായിരുന്നാലും ഞായറാഴ്ച പുലര്‍ച്ചെ പുതുപ്പളളി പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം. ദേവാലയത്തില്‍ എത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയുടെയോ, എംഎല്‍എയുടെയോ രാഷ്ടീയക്കാരന്റെയോ മേല്‍വിലാസം ഇല്ലായിരുന്നു. തീര്‍ത്തും സാധാരണക്കാരന്. പള്ളിയുടെ പിന്‍ഭാഗത്തെ വാതലിനോടു…
Read Moreകോട്ടയത്തേക്കു ഹൃദയമുരുകി ജനപ്രവാഹം; അന്തിമോപചാരം അര്‍പ്പിക്കാൻ പ്രത്യേക ബാരിക്കേഡ് ഒരുക്കി പോലീസ്
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എംസി റോഡു വഴി ഇന്നു വൈകിട്ട് അഞ്ചിന് ജില്ലാ അതിര്‍ത്തായ ളായിക്കാട്ട് എത്തുന്ന രീതിയിലാണ് വിലാപയാത്രയുടെ ക്രമീകരണം. രാവിലെ തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്രയ്ക്കു വഴിയിലുടനീളം ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കുന്നത്. നിശ്ചയിച്ച് സമത്തേക്കാളും വൈകിയായിരിക്കും വിലാപയാത്ര കോട്ടയത്ത് എത്തുക. വിലാപയാത്ര കോട്ടയത്ത് എത്തുമ്പോള്‍ ഡിസിസി നേതാക്കള്‍ ഭൗതികശരീരം ഏറ്റുവാങ്ങും. ഡിസിസി ഓഫീസിനു മുമ്പിലെ പ്രത്യേക പന്തലില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വിലാപയാത്ര തിരുനക്കര മൈതാനത്തേക്ക് നീങ്ങുക. തിരുനക്കര മൈതാനത്ത് എത്തുന്ന എല്ലാവര്ക്കും അന്തിമോപചാരം അര്‍പ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഇവിടെ അന്തിമോപചാരം അര്‍പ്പിക്കും. കാസര്‍കോഡ് മുതലുള്ള ആളുകള്‍ ജനനായകന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. മൈതാനം നിറഞ്ഞുള്ള വലിയ പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. ആളുകള്‍ക്കു നിരനിരയായി എത്തി അന്തിമോപചാരം അര്‍പ്പിക്കാനായി പ്രത്യേക ബാരിക്കേഡ് സംവിധാനവും…
Read Moreഉമ്മന്‍ ചാണ്ടിയുടെ നിര്യാണം; കോട്ടയത്ത് നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ കട മുടക്കം
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കു നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ അവധിയായിരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും നാളെ രാവിലെ മുതല്‍ അവധിയായിരിക്കും.ജില്ലാ വ്യാപാര ഭവനില്‍ നടന്ന അനുശോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എന്‍ പണിക്കര്‍, ട്രഷറാര്‍ വി.എം. മുജീബ് റഹ്മാന്, വൈസ് പ്രസിഡന്റുമാരായ വി.സി. ജോസഫ്, കെ.ജെ. മാത്യു, പി. ശിവദാസ്, സെക്രട്ടറിമാരായ ഗിരീഷ് കോനാട്ട്, ടോമിച്ചന് അയ്യരുകുളങ്ങര, എം.എ. അഗസ്റ്റിന്, പി.എസ്. കുര്യാച്ചന്, എബി സി. കുര്യന്, സജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Read Moreവിലാപയാത്രയെ അനുഗമിച്ച് മന്ത്രി വി.എൻ. വാസവൻ; ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ നേരിട്ട നേതാവ്
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ച് കോട്ടയത്തേക്കുള്ള വിലാപയാത്രയ്ക്കൊപ്പം സഹകരണ മന്ത്രി വി.എന്‍. വാസവനും. ഉമ്മന്‍ ചാണ്ടി തലസ്ഥാന നഗരിയോട് യാത്ര ചൊല്ലി മടങ്ങുമ്പോള്‍ തന്റെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി വിലാപയാത്രയെ അനുഗമിക്കുന്നത്. ഒരുവശത്ത് ഉമ്മന്‍ചാണ്ടിയും മറുവശത്ത് വി.എന്‍. വാസവനും എന്ന നിലയിലായിരുന്നു നാലുപതിറ്റാണ്ടായി കോട്ടയത്തിന്റെ രാഷ്ട്രീയം. ഈ രാഷ്ട്രീയ പോരാട്ടത്തിനിടയിലും രണ്ടുപേരും തമ്മില്‍ വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. എതിര് രാഷ്ടീയച്ചേരിയിലെ രാഷ്ട്രീയ നേതാവിന്റെ വിലാപയാത്രയെ ഒരു മന്ത്രി ഇത്തരത്തിൽ അനുഗമിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയനേതാവിനെ താന്‍ അറിഞ്ഞുതുടങ്ങുന്നത് തന്റെ വിദ്യാര്‍ഥി രാഷ്ട്രീയകാലത്താണെന്നും അന്നുമുതല്‍ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നതായും മന്ത്രി രാഷ്ട്രദീപികയോടു പങ്കുവച്ചിരുന്നു. പരിചയം തുടങ്ങിയതിന് രാഷ്ട്രീയ കാരണവും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥകാലമായപ്പോള്‍ വി.എന്‍. വാസവന് രാഷ്ടീയത്തില്‍ സജീവമായി, പാര്‍ട്ടിയുടെ ചുമതലകളില്‍ എത്തി. അക്കാലത്താണ് പള്ളിക്കത്തോടും അകലക്കുന്നവും ഒന്നിച്ചുള്ള ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായി ചുമതലയേൽക്കുന്നത്.…
Read Moreനാക്കുപിഴയിൽ ക്രൂശിക്കരുത്; മനസിൽ നേതാവ് മാത്രമല്ല, ഉമ്മൻചാണ്ടി ഗുരുവും വഴികാട്ടിയുമെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വേർപാടിനെ പിന്നാലെയുള്ള പ്രതികരണത്തിനിടെയുണ്ടായ നാക്കുപിഴയിൽ വിശദീകരണവുമായി എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ. ഉമ്മൻചാണ്ടിയുടെ മരണ വാർത്ത അറിഞ്ഞപ്പോൾ വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ് സംഭവിച്ചത്. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ചിലർ വിവാദം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് വിശദീകരണവുമായി എത്തുന്നതെന്നു വേണുഗോപാൽ വ്യക്തമാക്കി. വൈകാരികമായ നിമിഷത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് അത്തരക്കാൾ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി സമാനതകളില്ലാത്ത നേതാവാണെന്നും ഞങ്ങളുടെയെല്ലാം മനസിൽ നേതാവ് മാത്രമല്ല ഉമ്മൻചാണ്ടിയെന്നും ഗുരുവും വഴികാട്ടിയും എല്ലാമാണെന്നും വേണുഗോപാൽ രാത്രി വൈകി പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു. ദുഃഖകരമെന്നതിനു പകരം സന്തോഷകര മെന്നാണ് നാക്കുപിഴയായി വന്നത്.ഉമ്മൻചാണ്ടിയുടെ വിയോഗം ഏറ്റവും കൂടുതൽ ആഘാതമേൽപ്പിക്കുന്ന ആളുകളിൽ ഒരാളാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെയുള്ള എന്റെ ഭാഗത്ത് നിന്നുണ്ടായ ഒരു നാക്കുപിഴയെ ഈ നിലയിൽ ആഘോഷിക്കേണ്ടതുണ്ടോ എന്ന് അങ്ങനെ ചെയ്യുന്നവർ ആലോചിക്കണമെന്നും അദ്ദേഹം…
Read Moreപുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് 53 വർഷം; 19,077 ദിവസം എംഎൽഎയായുള്ള റിക്കാർഡ്
തിരുവനന്തപുരം: പുതുപ്പള്ളി മണ്ഡലത്തെ ഉമ്മൻ ചാണ്ടി നിയമസഭയിൽ പ്രതിനിധീകരിച്ചത് 19,077 ദിവസം. 53 വർഷം നിയമസഭാംഗമായിരുന്നതിന്റെ കേരള നിയമസഭയിലെ റിക്കാർഡ് ഉമ്മൻ ചാണ്ടിക്കാണ്.പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 2022 ഓഗസ്റ്റ് ഒന്നിനാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന കെ.എം. മാണിയുടെ റിക്കാർഡ് ഉമ്മൻ ചാണ്ടി മറികടന്നത്. കെ.എം. മാണി 18,728 ദിവസമായിരുന്നു പാലാ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. 52 വർഷവും ഒരു മാസവുമായിരുന്നു കെ.എം. മാണി പാലായുടെ പ്രതിനിധിയായിരുന്നത്. 1970ൽ നാലാം കേരള നിയമസഭയിലാണ് ഉമ്മൻ ചാണ്ടി ആദ്യമായി അംഗമായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥിയായ ഇ.എം. ജോർജിനെയാണു പരാജയപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് ഒരിക്കലും പരാജയത്തിന്റെ കയ്പു നീരറിയാതെ 12 നിയമസഭകളെ പ്രതിനിധീകരിച്ചു. ഇതിനിടയിൽ മന്ത്രിയും മുഖ്യമന്ത്രിയുമായി. രണ്ടു തവണയാണു മുഖ്യമന്ത്രിയായത്. 2004 മുതൽ 2006 വരെയും 2011…
Read Moreകണ്ണേ കരളേ കുഞ്ഞൂഞ്ഞേ ..! പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ റോഡിന് ഇരുവശവും നിറകണ്ണുകളോടെ ജനങ്ങൾ
തിരുവനന്തപുരം: ജനനായകൻ ജനഹൃദയങ്ങളിലേക്ക്… ഉമ്മൻ ചാണ്ടിയെന്ന ഏക്കാലത്തെയും പ്രിയ നേതാവിന് കേരളം നിറമിഴികളോടെ വിടയേകുന്നു. തന്റെ കര്‍മ മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് നിന്നും ഹൃദയം ചേര്‍ന്നിരിക്കുന്ന പുതുപ്പള്ളിയിലേക്കുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്ര ആരംഭിച്ചിരിക്കുകയാണ്. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ 7.20ന് തലസ്ഥാനത്തു നിന്നും ആരംഭിച്ചെങ്കിലും രണ്ടു മണിക്കൂറിനിപ്പുറവും കേശവദാസപുരം കടന്നിട്ടില്ല. വഴിനീളേ ആയിരക്കണക്കിനാളുകള്‍ പൂക്കളും കണ്ണീരുമായി തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്ക്കുന്നതിനാലാണത്. അവരുടെ സ്നേഹം മറികടന്ന് “അതിവേഗം ബഹുദൂരം’ സഞ്ചരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലല്ലൊ. അന്ത്യജ്ഞലി അര്‍പ്പിക്കാന്‍ എത്തിയവരില്‍ വിദ്യാര്‍ഥികളും ശാരീരിക ക്ഷമതയില്ലാത്തവരും നിരാലംബരുമൊക്കെയുണ്ട്. വഴിയില്‍ കാത്തുനില്ക്കുന്ന മിക്കവര്‍ക്കും അദ്ദേഹം തങ്ങള്‍ക്ക് ചെയ്ത ഉപകാരത്തിന്റെ നൂറുകഥകള്‍ പറയാനുണ്ട്. പലര്‍ക്കും അതിദുഃഖത്താല്‍ അത് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നുമില്ല. ഇനിയും നഗരം കടക്കാത്ത വിലാപ യാത്ര എപ്പോള്‍ കോട്ടയം തിരുനക്കരയില്‍ എത്തുമെന്ന് ആര്‍ക്കും പിടിത്തമില്ല. കാരണം തിരുവനന്തപുരത്തിനൊ കോട്ടയത്തിനൊ മാത്രം പ്രിയപ്പെട്ടവനല്ല ഉമ്മന്‍…
Read More