കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപര മായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. സാധാരണക്കാ രന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ…
Read MoreTag: ummanchandy
പൊതുസദസിനെ ഞെട്ടിച്ച് ബാലികയുടെ “ഉമ്മൻചാണ്ടീ…’വിളി; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ജനകീയനായ മുഖ്യമന്ത്രി
ബിനു ജോർജ് കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക പരിവേഷത്തോടെ, പോലീസ് അകന്പടിയിൽ സ്കൂളിലേക്ക് വരുന്പോഴാണ് സദസിൽനിന്ന് ഉറക്കെയുള്ള ആ വിളി കേട്ടത്; “ഉമ്മൻചാണ്ടീ…’. എല്ലാവരും തിരിഞ്ഞുനോക്കി. ഏറിപ്പോയാൽ പത്തോ പന്ത്രണ്ടോ വയസുവരുന്ന ഒരു കൊച്ചു പെണ്‍കുട്ടി. അപമാനഭാരം കൊണ്ട് ഹെഡ്മാസ്റ്ററുടെ തല കുനിഞ്ഞു. ആദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രിയെ പേരെടുത്തു വിളിച്ച പെണ്‍കുട്ടിയോടുള്ള ദേഷ്യമാണ് ചുറ്റിലുമുണ്ടായിരുന്നവരുടെ മുഖത്ത് നിഴലിച്ചത്. “സോറി, സാർ’, സ്കൂൾ അധികൃതർ ക്ഷമാപണവുമായി ഉമ്മൻചാണ്ടിക്കു ചുറ്റുമെത്തി. അദ്ദേഹം അതൊന്നും വകവച്ചില്ല. ആ പെണ്‍കുട്ടിയെ വാത്സല്യപൂർവം ചേർത്തു നിറുത്തി.പേരെന്താ?; ശിവാനി. പിതൃതുല്യമായ ആ വാത്സല്യം അനുഭവിച്ചതോടെ ശിവാനി മനസു തുറന്നു. സാർ, എന്റെ ക്ലാസിലൊരു കുട്ടിയുണ്ട്. അമൽ കൃഷ്ണ. അച്ഛനും അമ്മയും രോഗിയാണ്. വീട്ടിൽ കഷ്ടപ്പാടാണ്. അവർക്കൊരു വീട് വച്ച് കൊടുക്കുമോ സാർ? ശിവാനിയെ ആശ്വസിപ്പിച്ച് സ്റ്റേജിലേക്ക് കയറിയ ഉമ്മൻചാണ്ടി ആദ്യം നടത്തിയ പ്രഖ്യാപനം അമൽ കൃഷ്ണയ്ക്ക് വീട്…
Read Moreജനക്കൂട്ടത്തെ ആഘോഷമാക്കിയ ജനനായകൻ ; കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരധ്യായം കൂടി പൂര്‍ണമാവുന്നു
ജോണ്സണ് വേങ്ങത്തടം അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാനദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്. ഉമ്മന്‍ചാണ്ടി ഒരിക്കലും തനിച്ചായിരുന്നില്ല. അദ്ദേഹം എപ്പോഴും ജനമധ്യത്തിലായിരുന്നു. ജനക്കൂട്ടത്തെ ആഘോഷമാക്കിയ ജനനായകൻ. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായം കൂടി ഇവിടെ പൂര്‍ണമാവുന്നു. ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളില്‍ പ്രധാനപ്പെട്ടതാണ് ജനസമ്പര്‍ക്ക പരിപാടി. വലിയൊരു ജനവിഭാഗത്തിന്റെ കാലങ്ങളായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി തന്നെ താഴെ തട്ടിലേക്ക് ഇറങ്ങിയപ്പോള്‍ അതൊരു പുതിയ മാതൃകയായി. ഉമ്മന്‍ ചാണ്ടിക്ക് ആ പരിപാടി യുഎന്‍ അംഗീകാരം വരെ നേടിക്കൊടുത്തു. 2011, 2013, 2015 എന്നീ വര്‍ഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പര്‍ക്ക പരിപാടികളില്‍ 11,45,449 പേരെയാണ് നേരില്‍ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു. പാവപ്പെട്ടവര്‍, നിന്ദിതര്‍, പീഡിതര്‍, രോഗികള്‍, നീതിനിഷേധിക്കപ്പെട്ടവര്‍, ആര്‍ക്കും വേണ്ടാത്തവര്‍, വോട്ടര്‍…
Read Moreപുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്; അദ്ദേഹത്തിന്റെ ഊര്‍ജവും ശക്തിയും പുതുപ്പള്ളിക്കാരും
കോട്ടയം: പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനിയില്ല എന്ന ആ വാര്‍ത്ത ഞെട്ടലോടെയും വലിയ ദുഃഖത്തോടെയുമാണ് പുതുപ്പള്ളിക്കാര്‍ ഇന്നു പുലർച്ചെ കേട്ടത്. രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള്‍ എത്രയായിരുന്നാലും പുതുപ്പള്ളിയും പുതുപ്പള്ളിക്കാരുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ എല്ലാം. അദ്ദേഹത്തിന്റെ ഊര്‍ജവും ശക്തിയും അവരായിരുന്നു. മരണവാര്‍ത്തയറിഞ്ഞതു മുതൽ നേതാക്കളും പ്രവര്‍ത്തകരും പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ വീട്ടിലേക്കു പ്രവഹിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു. സഹോദരന് അലക്സ് വി. ചാണ്ടിയും കുടുംബാംഗങ്ങളും വീട്ടിലുണ്ട്. പുതുപ്പള്ളി കവലയിലും അങ്ങാടിയിലും കോണ്‍ഗ്രസ് പതാക താഴ്ത്തിക്കെട്ടി. കറുത്ത കൊടികളും ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ബോര്‍ഡുകളും വഴിനീളെ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട്. എംഎല്‍എയും മന്ത്രിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായൊക്കെയിരിക്കുന്പോഴും ഞായാറാഴ്ച ദിവസം രാവിലെ അദ്ദേഹം പുതുപ്പള്ളി തറവാട്ടുവീട്ടിലെത്തും. പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ കുര്‍ബാന…
Read Moreതന്റെ ഏറ്റവും വലിയ സ്വകാര്യദുഃഖം; കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാവെന്ന് എ.കെ. ആന്റണി
തിരുവനന്തപുരം: തന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ഉമ്മൻചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ്. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കൽ ആയിരുന്നു ലക്ഷ്യം. സഹായം തേടിവരുന്നവരെ നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയാണ്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി. കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ മരണം. തന്റെ പൊതുജീവിതത്തിൽ ഈ വിയോഗം നികത്താനാവാത്തതാണെന്നും തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരൻ ഉമ്മൻചാണ്ടിയാണെന്നും എ.കെ. ആന്റണി പറഞ്ഞു.
Read Moreകാസര്ഗോട്ടുകാര് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന നേതാവ്
കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ജില്ലയുടെ എല്ലാ ഭാഗങ്ങളിലുമെത്തി രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാര്‍ക്കുപോലും ഏറെ പരിചിതനായിത്തീര്ന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. അനാരോഗ്യത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ പോലും അദ്ദേഹം പലവട്ടം ജില്ലയിലെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.വി.ബാലകൃഷ്ണന് വൈദ്യുതാഘാതമേറ്റു മരിച്ച സമയത്ത് കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി എത്തിയിരുന്ന ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ രാത്രി വൈകി നൂറു കിലോമീറ്ററോളം യാത്രചെയ്ത് ബാലകൃഷ്ണന്റെ വീട്ടിലെത്തിയത് കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മറക്കാനാകാത്ത അനുഭവമാണ്. ജില്ലയുടെ ചിരകാലാഭിലാഷമായിരുന്ന നിരവധി വികസന സ്വപ്നങ്ങളില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ കൈയൊപ്പ് ചാര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. എല്ലാ മാനദണ്ഡങ്ങളുമുണ്ടായിരുന്നിട്ടും ജില്ല രൂപീകരിച്ച് കാല്‍നൂറ്റാണ്ടോളം കാലം രണ്ടു താലൂക്കുകളിലൊതുങ്ങിയ കാസര്‍ഗോഡിന്റെ മലയോര മേഖലയില്‍ വെള്ളരിക്കുണ്ടിലും വടക്കന്‍ മേഖലയില്‍ മഞ്ചേശ്വരത്തും രണ്ട് പുതിയ താലൂക്കുകള്‍ അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ്. ജില്ലയുടെ മലയോരമേഖലയ്ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും…
Read Moreആൾക്കൂട്ടത്തിലലിഞ്ഞ നേതാവ്; ആള്പ്രമാണിത്വമില്ലാതെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടി…
റെജി ജോസഫ്പുരുഷാരം തിങ്ങിയ പൂരമ്പറമ്പിനു നടുവിലെ ഇലഞ്ഞി മരംപോലെയായിരുന്നു ഉമ്മന്‍ ചാണ്ടി. ജനാവലിക്കു തണലും താങ്ങും പകര്‍ന്ന മഹാവൃക്ഷം. മുഖ്യമന്ത്രിയായിരിക്കെ ഉണ്ണാതെ ഉറങ്ങാതെ ഒന്നര രാവും പകലും തുടരെ ജനസമ്പര്‍ക്കപരിപാടി നടത്തിയ കാലത്ത് ജനാവലിക്കു നടുവില്‍ ഫയല്ക്കെട്ടുമായി ഒരേ നില്പു നില്ക്കുന്ന ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കുമ്പോള്‍ പൂരപ്പറമ്പാണ് മനസിലെത്തുക. ആള്‍ക്കൂട്ടത്തിനു നടുവില്‍ ആള്പ്രമാണിത്വമില്ലാതെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച ഉമ്മന്‍ ചാണ്ടി.ആവുന്നിടത്തോളം സമയം ജനങ്ങള്‍ക്കൊപ്പമായിരിക്കുക, അവരുടെ ആവശ്യങ്ങളില്‍ പങ്കുചേരുക എന്നതല്ലാതെ സ്വകാര്യങ്ങളിലൊന്നും ഉമ്മന്‍ ചാണ്ടിക്കു നിഷ്ഠയുണ്ടായിരുന്നില്ല. ഭക്ഷണത്തിലെ രുചിയിലോ സ്വന്തം മേക്കപ്പിലോ ഒന്നും ശ്രദ്ധയില്ലാത്ത ജീവിതം. പിഞ്ചിപ്പിന്നിയ ഷര്‍ട്ടും അലസമായി പാറുന്ന മുടിയും. ലോകം വാഴ്ത്തിയ ജനസമ്പര്‍ക്ക പരിപാടിക്കാലത്ത് ഓട്സും മോരും വെള്ളവും മാത്രം ദിവസങ്ങളോളം ഭക്ഷിച്ച് ജനാവലിക്കിടെ ജീവിച്ചയാള്‍. സ്വന്തമായി വാച്ചും മൊബൈല്‍ ഫോണുമില്ലെങ്കിലും കൃത്യനിഷ്ഠപാലിക്കുന്നതില്‍ വീഴ്ചയുണ്ടായിരുന്നില്ല. എന്തുകൊണ്ട് വാച്ച് കെട്ടുന്നില്ലെന്നു ചോദിച്ചാല്‍ തിരക്കുമൂലം അത് എവിടെയെങ്കിലും…
Read Moreഉത്തരമലബാറിനും ജനപ്രിയന് ! വിട്ടുവീഴ്ചയില്ലാത്ത വികസന നായകന്
സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരിലും മലയോര പ്രദേശങ്ങളിലും വികസനം വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലാണെന്നു തെളിയിച്ച മുന്‍ മുഖ്യമന്ത്രിയാണ് അന്തരിച്ച ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഏറെയാണ്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലയളവിലാണ്. ഇരിക്കൂര്‍ മണ്ഡലത്തിലൂടെയുള്ള 50 കിലോമീറ്റര്‍ ദൂരത്തിന് 232 കോടി രൂപയാണു മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി അനുവദിച്ചത്. മലയോര മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുവാന്‍ മലയോര ഹൈവേയ്ക്ക് കഴിഞ്ഞു. തളിപ്പറന്പ്-മണക്കടവ്-കൂര്‍ഗ് റോഡ് യാഥാര്‍ഥ്യമാക്കിയതും ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയായിരിക്കുന്പോഴാണ് ബജറ്റില്‍ കൂര്‍ഗ് റോഡിനു വേണ്ടി തുക വകയിരുത്തിയത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുക അനുവദിക്കുകയും ചെയ്തു. മലയോര ഹൈവേയും കൂര്‍ഗ് റോഡും യാഥാര്‍ഥ്യമായതോടെ ഒട്ടേറെ വികസന പദ്ധതികളാണ് മലയോര മേഖലയിലേക്ക് കടന്നുവന്നത്. കെ.സി. ജോസഫ് എംഎല്‍എ ആയിരുന്നപ്പോള്‍ ഇരിക്കൂര്‍ മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി നിരവധി കാര്യങ്ങളാണ് മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും…
Read Moreഅവസാന പിറന്നാൾ ആഘോഷം ആലുവ പാലസിൽ; ആദ്യ പിറന്നാൾ ആശംസയുമായി പാലസിലെത്തിയത് മമ്മൂട്ടി
ആലുവ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവസാന പിറന്നാൾ ആഘോഷിച്ച സ്മരണയിൽ ആലുവ.രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ആലുവ പാലസിൽ വിശ്രമിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ പിറന്നാളും എത്തിയത്. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും പ്രത്യേക സാഹചര്യത്തിൽ ആഘോഷം ആലുവയിലേക്ക് മാറ്റുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എഴുപത്തിയൊൻപതാം പിറന്നാള്‍ ആഘോഷം ആലുവ പാലസിലെ പുതിയ അനക്സ് കെട്ടിടത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. വിവരം പുറത്തായതോടെ ഒക്ടോബർ 31 രാവിലെ ആദ്യ പിറന്നാൾ ആശംസയുമായി പാലസിലെത്തിയത് നടൻ മമ്മൂട്ടിയായിരുന്നു. മുൻ മുഖ്യമന്ത്രിക്ക് എഴുപത്തിയൊൻപതാം പിറന്നാള്‍ ആശംസകളോടൊപ്പം പൂച്ചണ്ട് കൈമാറി. കുടുംബാംഗങ്ങളോടും മമ്മൂട്ടി വിശേഷങ്ങൾ പങ്കിട്ടാണ് മടങ്ങിയത്. രാവിലെ കോൺഗ്രസ് നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. നടൻ ജയറാം വീഡിയോ കോളിലൂടെ ആശംസ നേർന്നു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയപ്പോൾ പാലസ് അന്ന് അപൂർവ്വ പിറന്നാൾ ആഘോഷത്തിന് സാക്ഷിയായി. അടുത്ത ദിവസം മുഖ്യമന്ത്രി…
Read Moreഉമ്മന്‍ചാണ്ടിയുടെ ജീവിത വഴികള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകം
1943 ഒക്ടോബർ 31:പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ട ി- ബേബി ദന്പതികളുടെ രണ്ടാമത്തെ മകനായി ജനനം. മൂത്തയാൾ അച്ചാമ്മ. ഇളയ സഹോദരൻ അലക്സ് വി. ചാണ്ട ി. പുതുപ്പള്ളി ഗവണ്മെന്റ് എൽപി സ്കൂളിലും അങ്ങാടി എംഡി എൽപി സ്കൂളിലും പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. കോട്ടയം സിഎംഎസ് കോളജിൽ പ്രീ യൂണിവേഴ്സിറ്റി. ചങ്ങനാശേരി എസ്ബി കോളജിൽ ബിഎ ഇക്കണോമിക്സ്. എറണാകുളം ലോ കോളജിൽനിന്നു ബിഎൽ. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിൽ പഠിക്കുന്പോൾ കഐസ് യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയത്തിൽ തുടക്കം. 1967: കെഎസ് യു സംസ്ഥാന പ്രസിഡന്റ്. എ.കെ. ആന്റണി പദവിയൊഴിഞ്ഞതിനു പിന്നാലെയാണ് ഈ പദവിയിലെത്തുന്നത്. 1969: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. 1970: പുതുപ്പള്ളിയിൽനിന്ന് ആദ്യ നിയസമഭാ തെരഞ്ഞെടുപ്പ്. സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎ ഇ.എം. ജോർജിനെ 7,288 വോട്ടിനു പരാജയപ്പെടുത്തി അരങ്ങേറ്റം.…
Read More