സ്വന്തം ലേഖികകൊച്ചി: രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായി കൊച്ചി തിളങ്ങി നില്ക്കുമ്പോള് സംസ്ഥാനത്തെ പൊതുഗതാഗതരംഗത്ത് മികച്ച ചുവടുവയ്പ്പായ കൊച്ചി മെട്രോ റെയിൽ പദ്ധതി സമ്മാനിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യം എന്നും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം കേരളത്തിന്റെ അഭിമാന സ്തംഭമായിമാറിയ ഈ പദ്ധതിയാണ് കൊച്ചിക്ക് സമ്മാനിച്ചത്. ജനങ്ങളെയും വികസനത്തെയും മുന്നില്‍ക്കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. 1999ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് കൊച്ചി മെട്രോ എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ 2004 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പദ്ധതിക്ക് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി. 2006ല്‍ നിര്‍മാണം തുടങ്ങി 2010 ല്‍ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പദ്ധതി സ്വകാര്യപങ്കാളിത്തത്തോടെ വേണം എന്ന നിര്‍ദേശത്തോടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ത്തു. 2007 ഫെബ്രുവരി 28ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വി.എസ്. അച്യുതാനന്ദന് മന്ത്രിസഭ അംഗീകാരം നല്കി. സ്പെഷല്‍…
Read MoreTag: ummanchandy
അനുകരിക്കാനാവാത്ത വ്യക്തിത്വം ! വിപ്ലവകരമായ ഭരണപരിഷ്കാരങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടി
തിരുവനന്തപുരം: കേരളത്തിൽ ഉമ്മൻ ചാണ്ടി എന്ന പേര് ഒരേ ഒരാൾക്കു മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതവും അതേപോലെ പകരം വയ്ക്കാനാവാത്തതും അനുകരിക്കാനാവാത്തതുമായിരുന്നു. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളും ആക്ഷേപങ്ങളുടെ കല്ലേറും അദ്ദേഹം തികഞ്ഞ നിർമമതയോടെ സ്വീകരിച്ചു. തന്നെ ആക്രമിച്ചവരോടും അദ്ദേഹം പറഞ്ഞത് ആരോടും പകയില്ല എന്നാണ്. ഭരണരംഗത്തും വേറിട്ട വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. 2004 ഓഗസ്റ്റ് 31നാണ് അദ്ദേഹം കേരളത്തിന്റെ 19-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭരണരംഗത്ത് നിരവധി മാറ്റങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ മൂലമുണ്ടായി. കുറഞ്ഞ ചെലവിൽ രാജ്യാന്തര വിമാന സർവീസ് കേരളത്തിൽ നിന്ന് ആരംഭിച്ചതും പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന്റെ പണി തുടങ്ങിയതും അദ്ദേഹത്തിന്റെ ഇടപെടൽ മൂലമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പിട്ടതും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും കണ്ണൂരിൽ വിമാനം പറത്തിയതും കൂടാതെ…
Read Moreജനനായകന് കോട്ടയം തിരുനക്കര മൈതാനിയിൽ നാളെ പൊതുദര്‍ശനം; മൂന്നുദിവസം ഔദ്യോഗിക ദുഃഖാചരണം
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം നാളെ വൈകിട്ട് കോട്ടയത്ത് എത്തിക്കും. തിരുവനന്തപുരുത്തുനിന്നു വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം ആദ്യം എത്തുന്നത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിനു മുമ്പിലാണ്. ഇവിടെ ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദരാഞ്ജലിക്കുശേഷം തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വയ്ക്കും. തിരുനക്കരയിലെ പൊതുദര്‍ശനം പൂര്‍ത്തിയായശേഷം പുലർച്ചെയോടെ മൃതദേഹം പുതുപ്പള്ളിയിലെ വീട്ടിലേക്കു കൊണ്ടുപോകും.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. സംസ്കാര ചടങ്ങുകള്‍ക്ക് കാതോലിക്ക ബാവ ഉള്‍പ്പെടെ ബിഷപ്പുമാര്‍ പങ്കെടുക്കും. ദേശീയ രാഷ് ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരങ്ങൾ സംസ്കാര ചടങ്ങിനെത്തുമെന്നു പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം: ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തെ ചലിപ്പിക്കുന്നതിൽ മുന്നിൽനിന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79) വിടവാങ്ങി. ബംഗളൂരുവിൽ ഇന്ന് പുലർച്ചെ 4.30നായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.…
Read Moreപകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല; ജനങ്ങൾക്കായി എന്നും തുറന്നുകിടന്ന പുതുപ്പള്ളി ഹൗസ്
എം. സുരേഷ്ബാബു തിരുവനന്തപുരം: പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആളും ആരവവുമായി നിറഞ്ഞ് നിന്നിരുന്ന ജഗതിയിലെ പുതുപ്പള്ളി ഹൗസ് ശോകമൂകം. കഴിഞ്ഞ നാൽപ്പത്തിരണ്ട ് വർഷക്കാലമായി ഉമ്മൻചാണ്ട ി താമസിച്ച വസതിയാണ് ജഗതി സുദർശൻനഗറിലെ പുതുപ്പള്ളി ഹൗസ്. പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള ആത്മബന്ധമാണ് തന്റെ വസതിക്കും മണ്ഡലത്തിന്റെ പേര് നാമകരണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വന്തം വീടിന്റെ പേര് മണ്ഡലത്തിന്റെ പേരാക്കി മാറ്റിയ ആദ്യ ജനപ്രതിനിധി എന്ന ബഹുമതിയും അദ്ദേഹത്തിന് മാത്രം സ്വന്തമാണ്. എന്നും ജനങ്ങളോടൊപ്പം അടുത്തിടപഴകിയിരുന്ന ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി ഹൗസിൽ ഏത് സമയത്തും ആർക്കും കടന്ന് ചെല്ലാനായി അനുവാദം നൽകിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളെ അവഗണിച്ചായിരുന്നു അദ്ദേഹം പുതുപ്പള്ളി ഹൗസിന്റെ വാതായനങ്ങൾ ജനങ്ങൾക്കായി തുറന്നിട്ടിരുന്നത്. ആറരവർഷക്കാലം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ കൂടുതൽ വർഷവും അദ്ദേഹം താമസിച്ചിരുന്നത് പുതുപ്പള്ളി ഹൗസിലായിരുന്നു. പിന്നീട് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് താമസം മാറിയെങ്കിലും പുതുപ്പള്ളി ഹൗസ്…
Read Moreരാഷ്ട്രീയ പ്രതിയോഗികളോട് പോലും പ്രതികാരചിന്ത പുലര്‍ത്താത്ത നേതാവ്: മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തിലെ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയേയും അദ്ദേഹം തിരിച്ച് അവരെയും സ്നേഹിച്ചെന്നും കര്‍ദിനാള്‍ പ്രസ്താവനയില്‍ അറിയിച്ചു. അമ്പത്തിമൂന്ന് വര്‍ഷം എംഎല്‍എ എന്ന നിലയിലും രണ്ട് പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടയിലെ ആചാര്യനാണ് അദ്ദേഹം. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ട് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളോട് പോലും ഒരിക്കലും പ്രതികാരചിന്ത പുലര്‍ത്താത്ത നേതാവാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പരിഹാരം കാണാന്‍ ശ്രമിച്ചു. അപരിഹാര്യമായ പ്രശ്നങ്ങളില്‍ ദൈവഹിതത്തിന് അവയെ വിട്ടുകൊടുത്തു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്തുവലയവും ഉമ്മന്‍ ചാണ്ടിയെ…
Read Moreഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കര്‍ണാടക മുൻ മന്ത്രി ടി.ജോണിന്റെ വസതിയിൽ; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി. ജോണിന്റെ ഇന്ദിരാ നഗറിലുള്ള വസതിയിലെത്തിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ ഇവിടെ എത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും. മുതിര്‍ന്ന നേതാക്കള്‍ പലരും എത്തുന്നതിനാല്‍ പരിസരം കനത്ത സുരക്ഷയിലാണ്. പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ നിരവധി ബംഗളൂരു മലയാളികളാണ് ഇവിടെ തടിച്ചുകൂടിയിട്ടുള്ളത്. മുതിര്‍ന്ന നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാകും ജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകുക. പതിനൊന്നോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകും.
Read Moreജനനായകന് വിട..! ആൾക്കൂട്ടത്തിന്റെ നായകൻ! ജനമനസിലെ താരകം
കോട്ടയം: ജനകീയൻ – കേരള രാഷ്ട്രീയത്തിൽ ഈ വിശേഷണത്തിന് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരു അവകാശിയില്ല. ആൾക്കൂട്ടത്തിന്റെ നേതാവെന്ന് പ്രിയപ്പെട്ട “ഒസി’യെ അനുയായികളും എതിരാളികളും ഒരേപോലെ വിളിച്ചത്, കൈയകലത്തിൽ ഉണ്ടായാലും ജനപ്രളയത്തിന്റെ ചുഴിയിൽ അകപ്പെട്ട് തങ്ങളിൽ അകന്നുപോവുന്ന പ്രഭാവലയം കൊണ്ടുകൂടിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷത്തിന്റെ തണലിൽ വളർന്ന നേതാവെന്ന വിശേഷണം ഉമ്മൻ ചാണ്ടിക്ക് ചേരില്ല. പുതുപ്പള്ളിയിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ പടയോട്ടം കേരളത്തിലെ കോൺഗ്രസിന് താങ്ങും തണലുമായി എന്നതാണ് ശരിയായ നിരീക്ഷണം. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടി – ബേബി ചാണ്ടി ദമ്പതികളുടെ മകനായി ജനിച്ച ഉമ്മൻ ചാണ്ടി കെഎസ്യുവിലൂടെയാണ് സംഘടനാ പ്രവർത്തനമാരംഭിച്ചത്. കെഎസ്യുവിന്റെ കേരളത്തിലെ പ്രസിദ്ധമായ ഒരണ വിദ്യാർഥി കൺസഷൻ സമരത്തിലൂടെയാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയ നേതൃനിരയിൽ എത്തുന്നത്. പിന്നീട് 1962-ൽ കെഎസ്യു കോട്ടയം ജില്ലാ…
Read Moreപൊറുക്കില്ല കേരളം..!സി. ദിവാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം വേണം; ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസിന്റെ ജനകീയ സദസ്
കോട്ടയം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയുമായി കോട്ടയത്ത് കോണ്‍ഗ്രസിന്റെ ജനകീയ സദസ്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഐ നേതാവുമായി സി. ദിവാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാനായി സിപിഎം നടത്തിയ ഹീനമായ പ്രവൃത്തികളില്‍ സിപിഎം നേതൃത്വം കേരളസമൂഹത്തോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ജനകീയ സദസ് സംഘടിപ്പിച്ചത്. സോളാര്‍ കേസില്‍ ജുഡീഷറിയെ കളങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ജസ്റ്റീസ് ശിവരാജന് തയാറാക്കിയതെന്നു ജനകീയ സദസ് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു. കേസിന്റെ വസ്തുതകള്‍ കണ്ടെത്തേണ്ട കമ്മീഷന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചനയ്ക്ക് വിധേയനായി. സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷനായിരുന്ന ജസ്റ്റീസ് ശിവരാജന് അഞ്ചുകോടി കൈക്കൂലിയായി കൈപ്പറ്റിയെന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന സി. ദിവാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍…
Read Moreപറയാതെ വയ്യ…എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകൻ; കോൺഗ്രസിൽ നിന്ന് പുറത്തിറങ്ങി പി.സി ചാക്കോ ഒരോന്നായി വിളിച്ചു പറയുന്നു…
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്ന് കോണ്‍ഗ്രസ് മുൻ നേതാവ് പി.സി ചാക്കോ. ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ചാക്കോ ചാണ്ടി ഉമ്മനെതിരെ ആരോപണം ഉന്നയിച്ചത്. സ്ഥാനാര്‍ഥി പട്ടികയ്ക്ക് എതിരെ പലയിടത്തും ഉണ്ടായിട്ടുള്ള പ്രതിഷേധം താന്‍ നേരത്തെ ഉയര്‍ത്തിയ വിമര്‍ശനം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയുടെ ദുരവസ്ഥയ്ക്കു കാരണം ഉമ്മന്‍ ചാണ്ടിയാണ്. രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്കു സംഭാവന ചെയ്തപ്പോള്‍ അന്നുതന്നെ പാർട്ടി ഫോറങ്ങളില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നതാണ്. കോണ്‍ഗ്രസ് സംസ്കാരമുള്ള പാര്‍ട്ടിയില്‍ ചേരണമെന്നുള്ളതുകൊണ്ടാണ് എന്‍സിപിയില്‍ എത്തിയതെന്നും ചാക്കോ പറഞ്ഞു.
Read Moreപുതുപ്പള്ളിയിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു; “പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്നമില്ല; നേമത്ത് മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: പുതുപ്പള്ളി മണ്ഡലം വിട്ടുപോകുന്ന പ്രശ്നമില്ലെന്ന് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിയിൽ തന്റെ പേരിന് ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേമത്ത് മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു. എന്നാൽ തെറ്റിദ്ധാരണയുടെ പേരിലാണ് ബഹളം ഉണ്ടായത്. നേമത്ത് മത്സരിക്കണമെന്ന് തന്നോട് ദേശീയ സംസ്ഥാന നേതൃത്വത്തിൽ ആരും പറഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നേമത്തെ സ്ഥാനാർഥിയെ തീരുമാനിക്കുന്നിതിൽ കേന്ദ്ര സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നേരത്തേ, ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിൽ പ്രവർത്തകർ വൈകാരിക പ്രകടനവുമായി രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ മണ്ഡലം വിട്ടു പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പുതുപ്പള്ളിയുടെ സ്വത്താണെന്നുമാണ് പ്രവർത്തകർ പറഞ്ഞത്. ഇവരിൽ ഒരാൾ ഉമ്മൻ ചാണ്ടിയുടെ വീടിനു മുകളിൽ കയറിയിരുന്നാണ് പ്രതിഷേധം നടത്തിയത്.
Read More