കോട്ടയം: നേമത്തെ സ്ഥാനാർഥിത്വവുമായി സംബന്ധിച്ച ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി ഉമ്മൻചാണ്ടി. നേമത്തേക്കാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ താൻ പറഞ്ഞില്ലല്ലോ എന്നാണ് ഉമ്മൻചാണ്ടി മറുപടി നൽകിയത്. ഇന്നു രാവിലെ 10ന് പുതുപ്പള്ളിയിൽ കോണ്ഗ്രസ് പ്രാദേശിക നേതാക്കളും കോട്ടയത്തെ കോണ്ഗ്രസ് പ്രമുഖരുമായി ഉമ്മൻചാണ്ടി ചർച്ച നടത്തുന്നുണ്ട്. ഹൈക്കമാൻഡിന്റെ താത്പര്യം അനുസരിച്ചുള്ള നേമം ദൗത്യം ഉമ്മൻചാണ്ടി ഏറ്റെടുക്കുമോ എന്നതു സംബന്ധിച്ച തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചേക്കും. ഉമ്മൻചാണ്ടി നേമത്തേക്ക് പോയാൽ മകൾ അച്ചു ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
Read MoreTag: ummanchandy
ഉമ്മൻ ചാണ്ടി നേമത്തോ? പുതുപ്പള്ളിയിൽ ആശങ്ക; 50000 എന്ന റിക്കാർഡ് ഭൂരിപക്ഷത്തിനുള്ള പ്രവർത്തനം തുടങ്ങിയിട്ട് നാളുകളായെന്ന് പ്രവർത്തകർ; യൂത്ത് കോൺഗ്രസുകാർ പറയുന്നതിങ്ങനെ…
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം നേമത്തു പരിഗണിക്കുന്നതോടെ പുതുപ്പള്ളിയിലെ കോണ്ഗ്രസ് പ്രവർത്തകർ ആശങ്കയിൽ. പുതുപ്പള്ളിയിൽ നിന്നു നിയമ സഭ പ്രവേശനത്തിന്റെ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയുടെ ജൂബിലി ആഘോഷം മാസങ്ങൾക്കു മുന്പാണ് മണ്ഡലത്തിൽ നടന്നത്. ഇത്തവണ 50000 റിക്കാർഡ് ഭൂരിപക്ഷം എന്ന ലക്ഷ്യത്തോടെ ഉമ്മൻ ചാണ്ടിയെ വിജയപ്പിക്കുന്നതിനായി കഴിഞ്ഞ കുറേ നാളുകളായി പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ പദ്ധതി ആവിഷ്കരിച്ചുള്ള പ്രവർത്തനത്തിലായിരുന്നു. ഇതിനിടിയിലാണ് കോണ്ഗ്രസ് പ്രവർത്തകരെ ആശങ്കയിലാക്കി ഉമ്മൻ ചാണ്ടി നേമത്തു മത്സരിക്കുമെന്ന അഭ്യൂഹം പരന്നത്. ഉമ്മൻ ചാണ്ടിക്കു പകരം പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്നും വാർത്ത പരന്നിരുന്നു. എന്നാൽ നിയമസഭാ തരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന പ്രചാരണം ദുഷ്ടലാക്കോടെ ഉള്ളതാണെന്ന് കോട്ടയം യൂത്ത് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും വിജയസാധ്യതയുള്ള നേതാവാണ് ഉമ്മൻചാണ്ടി.…
Read More140 സീറ്റിൽ 40 എണ്ണം കിട്ടിയാൽ ഭരിക്കുമെന്ന് പറഞ്ഞ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് ഉമ്മൻ ചാണ്ടി പറഞ്ഞ മറുപടി ഇങ്ങനെ…
തിരുവനന്തപുരം: കോണ്ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഉമ്മൻ ചാണ്ടി. പുതുച്ചേരിയിൽ വരെ നാം അത് കണ്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിജെപി പുതുച്ചേരിയിൽ കോണ്ഗ്രസിനെ അട്ടിമറിച്ചതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 40 സീറ്റ് കിട്ടായാൽ കേരളം ഭരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനയോടും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. 140 സീറ്റിൽ 40 എണ്ണം കിട്ടിയാൽ ഭരിക്കുമെന്നാണ് അവർ പറയുന്നത്. അതാണ് ബിജെപിയുടെ രാഷ്ട്രീയമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Read Moreപുതുപ്പള്ളി വിടാൻ ഉമ്മൻ ചാണ്ടിക്ക് സമ്മർദം..? തലസ്ഥാനത്ത് മത്സരിപ്പിക്കണമെന്നും ആവശ്യം; പകരക്കാരനായി പുതുപ്പള്ളി മണ്ഡലത്തിലേക്ക് ഉയർന്നു വരുന്ന പേര്..!
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീണ്ടും സജീവമായിരിക്കുകയാണ്. കോണ്ഗ്രസിലെയും യുഡിഎഫിലെ മറ്റു കക്ഷികളുടെയും ആവശ്യം ശക്തമായതോടെയാണ് ഉമ്മൻ ചാണ്ടിയുടെ വരവ്. അതേസമയം, ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന സമ്മർദ തന്ത്രവുമായി കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം രംഗത്ത് എത്തി. ഉമ്മൻ ചാണ്ടിയുടെ വരവ് തെക്കൻ കേരളത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിന് ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.തദ്ദേശ തെരഞ്ഞെടുപ്പില് അപ്രതീക്ഷിത തിരിച്ചടിയാണ് പുതുപ്പള്ളിയിലും കോണ്ഗ്രസ് നേരിട്ടത്. ഉമ്മന് ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ഇടതുമുന്നേറ്റം പ്രകടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില് നിന്ന് കരകയറാനുള്ള കോണ്ഗ്രസ് ശ്രമത്തിന് ഉമ്മന് ചാണ്ടിയുടെ വരവ് ആവേശം പകരുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
Read Moreതെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽഗാന്ധി സജീവമായുണ്ടാകും; തെരഞ്ഞെടുപ്പ് പത്രിക ജനങ്ങളുടെ വികാരങ്ങൾ മാനിക്കുന്നതാകുമെന്നു ഉമ്മൻചാണ്ടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി കേരളത്തിൽ സജീവമായി ഉണ്ടാകുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ഉമ്മൻചാണ്ടി. സമിതിയുടെ ആദ്യ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി പറയുന്നവരെ തള്ളിക്കളയില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജനുവരി 31ന് മഞ്ചേശ്വരത്തു നിന്നും ആരംഭിക്കും. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഐശ്വര്യകേരള യാത്രയിൽ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ധിഖ് മലപ്പുറം ജില്ലയുടെയും കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി. വേണുഗോപാൽ വയനാട്, ആലപ്പുഴ ജില്ലകളുടെയും ചുമതല വഹിക്കും. മറ്റ് സ്ഥലങ്ങളിൽ അതാത് എംപിമാർ നേതൃത്വം നൽകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് മുന്നോടിയായി ശശി തരൂർ എംപി അഞ്ച് സ്ഥലങ്ങളിൽ ജനങ്ങളുമായി…
Read Moreനിയമസഭയിൽ അഞ്ചു പതിറ്റാണ്ടുകൾ; ജനകീയ നായകന് ആശംസാ പ്രവാഹം; പതിവു ശൈലിയിൽ ഉമ്മൻചാണ്ടി; സൂവർണ്ണ ജൂബിലി ഉദ്ഘാടനം തത്സമയം കാണാം…
കോട്ടയം: കേരള നിയമസഭയിൽ അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇന്നത്തെ ദിവസം പതിവു പോലെ ആരംഭിച്ചു. ഇന്നലെ രാത്രിയിൽ കോട്ടയത്ത് എത്തിയ ഉമ്മൻ ചാണ്ടി ഇന്നു രാവിലെ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തു. തുടർന്നു പതിവു പോലെ സഹോദരി വൽസമ്മയുടെ വീട്ടിലെത്തി പ്രഭാത ഭക്ഷണം കഴിച്ചശേഷം കരോട്ടവള്ളക്കാലിൽ വീട്ടിലെത്തി. നിരവധി പ്രവർത്തകരാണ് ഫോണിൽ വിളിച്ചും നേരിട്ടെത്തിയും ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അറിയിക്കുന്നത്. പിന്നീട് പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി ഏർപ്പെടുത്തിയിരുന്ന സ്വീകരണ യോഗങ്ങളിൽ അദേഹം പങ്കെടുക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ഉമ്മൻ ചാണ്ടിക്കു നല്കുന്ന ജനകീയ ആദരവിന്റെ സുവർണ ജൂബിലി സമ്മേളനം ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ദേശഭക്തിഗാനത്തോടെ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് സമ്മേളനം കോണ്ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്യും.…
Read Moreനിയമസഭാ പ്രവേശനത്തിന്റെ 50-ാം വാർഷികാഘോഷത്തിന് ഉമ്മൻചാണ്ടി നാളെ കോട്ടയത്ത്; നാളത്തെ ഒരു ദിനത്തിൽ പങ്കുചേരാൻ മമ്മൂട്ടിയും മോഹൻലാലും പൃഥിരാജും…
കോട്ടയം: ഉമ്മൻചാണ്ടി നിയമസഭയിൽ എത്തിയിട്ട് നാളെ അന്പതാണ്ട്. പതിവ് ശൈലികൾക്ക് മാറ്റമില്ലാതെ നാളെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിലുണ്ടാകും. ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങുവാൻ ഇന്നു വൈകുന്നേരം കോട്ടയത്തെത്തുന്ന ഉമ്മൻ ചാണ്ടി നാളെ രാവിലെ ഏഴിനു പുതുപ്പള്ളി പള്ളിയിലെ വിശുദ്ധ കുർബാനയിൽ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കും. സഹോദരി വൽസമ്മയുടെ വീട്ടിൽ പ്രാതൽ. തുടർന്നു കരോട്ട് വള്ളക്കാലിൽ വീട്ടിലേക്ക്. 10 മുതൽ പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സ്വീകരണം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണു സമ്മേളനങ്ങൾ. ഉച്ചകഴിഞ്ഞു മൂന്നിനു മാമ്മൻ മാപ്പിള ഹാളിലേക്കു പോകും. നിയമസഭാ പ്രവേശനത്തിന്റെ 50-ാം വാർഷികാഘോഷം നാളെ വൈകുന്നേരം അഞ്ചിനു മാമ്മൻ മാപ്പിള ഹാളിൽ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ 50 പേർക്കാണു പ്രവേശനം. ഉച്ചകഴിഞ്ഞു മൂന്നിനു ദേശഭക്തി ഗാനത്തോടെ ആരംഭിക്കും.4.30നു ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പ്രവേശനം. ഉമ്മൻ ചാണ്ടിയുടെ ജീവിത രേഖ പ്രദർശനം. അഞ്ചു…
Read More