എല്ലുകള്‍ അതിവേഗം ഒടിയുന്ന രോഗം ബാധിച്ച പെണ്‍കുട്ടി, പിതാവ് തെരുവില്‍ കച്ചവടം നടത്തുന്ന ആള്, ജീവിതമാകട്ടെ ചേരിയിലും. പലവിധ അസുഖങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ഒരു പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടെന്തു കാര്യമെന്ന ചിന്തയിലാണ് മാതാപിതാക്കാള്‍ ഉമ്മുലിനോട് എട്ടാം ക്ലാസില്‍ വച്ച് പഠിപ്പു നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പഠനം നിര്‍ത്താന്‍ ആ പെണ്‍കുട്ടിയ്ക്കാവുമായിരുന്നില്ല. ഇന്ന് അവള് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 420-ാം റാങ്കുകാരിയാണ്. ആദ്യ ശ്രമത്തിലാണ് ഈ നേട്ടമെന്നതും ഉമ്മുല്‍ ഖേര്‍ എന്ന മിടുക്കിയുടെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. 28 വയസ്സിനിടെ പതിനാറ് ഒടിവുകളാണ് ഇവളുടെ ശരീരത്തിന് നേരിടേണ്ടി വന്നത്. എട്ട് ശസ്ത്രക്രിയകളും. രാജസ്ഥാന് സ്വദേശിനിയായ ഉമ്മുലിന്റെ ജീവിതം ഒരു പാഠമാണ്. തീര്‍ച്ചയായും മറ്റുള്ളവര്‍ അറിഞ്ഞിരിക്കേണ്ട ഒരു പാഠം.അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് ഉമ്മുലും കുടുംബവും രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. വസ്ത്രങ്ങള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരനായിരുന്നു ഉമ്മുലിന്റെ അച്ഛന്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു വേണ്ടിയുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍…
Read More