കോവിഡ് വാക്സിന് ഉത്പാദന മികവിന്റെ പേരില്‍ ഇന്ത്യയെ വാനോളം പുകഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്.ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്സിന് ഉല്പാദന ശേഷിയാണെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ പറയുന്നത്. ആഗോള വാക്സിന് ക്യാംപെയ്ന് യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കവെയായിരുന്നു അദ്ദേഹം രാജ്യത്തെ വാഴ്ത്തിയത്. ‘ഇന്ത്യ വികസിപ്പിച്ച വാക്സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങള്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ആഗോള വാക്സിന് ക്യാംപെയിന് യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്സിന് ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂര്‍ണ്ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു.’ഗുട്ടെറസ് പറയുന്നു. ഇന്ത്യ അയല്‍ രാജ്യങ്ങള്‍ക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ…
Read More