കുമരകം: ചെങ്ങളം മരുതനയിൽ ഇന്നലെ ആന ഇടഞ്ഞതിനു കാരണം സ്വകാര്യ ബസ് എയർ ഹോണ്‍ മുഴക്കിയതാണെന്ന് സമീപവാസികൾ. മദപ്പാടിന്റെ ലക്ഷണമുണ്ടായിരുന്ന ആനയെ മറികടക്കുന്നതിനിടയിൽ അറുപറ ഭാഗത്തുവച്ച് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ആന ഓടാൻ തുടങ്ങിയത്. ഇടഞ്ഞോടിയ തിരുനക്കര ശിവന്റെ പിന്നാലെ രണ്ട് പാപ്പാന്മാരും അവരുടെ പിന്നാലെ ബൈക്കോടിച്ച് മൊബൈലിൽ വീഡിയോ പകർത്താൻ പാഞ്ഞ യുവാക്കളുടെ ശ്രമവും പ്രകോപനത്തിനു കാരണമായി. ആന മരുതന ജംഗ്ഷനിലെത്തിയപ്പോൾ ചേർത്തലയിൽ നിന്നും നിറയെ യാത്രക്കാരുമായി യാത്രിക് ബസ് എതിരെ വന്നതോടെ ബസിനു നേരേ അക്രമം അഴിച്ചുവിടുകയും ചെയ്തു. പീന്നിടാണ് ആന ഇടവഴിയിലേക്ക് പ്രവേശിച്ചത്. ഇടക്കരിച്ചിറ റോഡിൽ കൂടി ഏതാനും ദൂരം സഞ്ചരിച്ചശേഷം നിലയുറപ്പിച്ച ആന സുരക്ഷിതനായി എന്ന തോന്നലിലാകണം കുടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല. ആനയുടെ അടുത്തേക്ക് കാഴ്ചക്കാരെ കടത്തി വിടാതെ കുമരകം എസ്ഐ ജി. രജൻ കുമാറിന്റെ നേതൃത്വത്തിൽ കുമരകം പോലീസ് നടത്തിയ…
Read MoreTag: unakkara sivan edanju
ആനയ്ക്കും പോസ്റ്റിനു മിടയിൽ ഞെരുങ്ങി മരിച്ച പാപ്പാൻ വിക്രമന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും; അസ്വാഭാവിക മരണത്തിനു കേസെടുത്തു
കുമരകം: ഇടഞ്ഞോടിയ ആന വൈദ്യുത പോസ്റ്റിനിടയിൽ വച്ചു ഞെക്കികൊലപ്പെടുത്തിയ പാപ്പാന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. തിരുവനന്തപുരം ശ്രീവരാഹം മണക്കാട് പനമൂട് വീട്ടിൽ എം. എസ്. വിക്രമൻ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. വിക്രമന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ എത്തിയശേഷം മാത്രമേ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കുമരകം പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5.30നു തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള തിരുനക്കര ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിനുശേഷം ആനയെ ചെങ്ങളത്തുകാവിലേക്കു തളയ്ക്കാനായി കൊണ്ടുപോവുകയായിരുന്നു. ഇല്ലിക്കൽ ആന്പക്കുഴി ഭാഗത്ത് എത്തിയപ്പോഴേക്കും ആന ഇടയുകയായിരുന്നു. ഇതു കണ്ടതോടെ ഇതുവഴിയെത്തിയ സ്വകാര്യ ബസ് നിർത്തി. ഇതോടെ ഇടഞ്ഞ ആന നിറെയ യാത്രക്കാരുണ്ടായിരുന്ന…
Read More