നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈലിട്ട് തകര്‍ക്കേണ്ടി വരുമോയെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടാവില്ലെന്നും ഭൂമിയില്‍ സുരക്ഷിതമായ സ്ഥലത്ത് തന്നെ വീഴുമെന്നാണ് കരുതുന്നതെന്നുമാണ് അമേരിക്ക പറയുന്നത്. ഏപ്രില്‍ 29 ന് ചൈനീസ് ബഹിരാകാശ നിലയത്തിനു വേണ്ട പ്രധാന മൊഡ്യൂള്‍ ലക്ഷ്യത്തിലെത്തിച്ചത് ലോങ് മാര്‍ച്ച് 5 ബി റോക്കറ്റായിരുന്നു. ഈ റോക്കറ്റിന്റെ പ്രധാന ഭാഗമാണ് ഭൂമിയിലേക്ക് ഇപ്പോള്‍ തിരിച്ചുവരുന്നത്. എന്നാല്‍, ഈ ആഴ്ചാവസാനത്തോടെ തന്നെ റോക്കറ്റിന്റെ പ്രധാന ഭാഗം പസിഫിക് സമുദ്രത്തില്‍ തകര്‍ന്നു വീഴുമെന്ന് യുഎസ് വ്യോമസേന നേരത്തെ പറഞ്ഞിരുന്നു. നിയന്ത്രണമില്ലാതെ ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റ് ഭാഗം സുരക്ഷിതമായ സ്ഥലത്ത് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത് മിസൈലിട്ട് തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിട്ടിട്ടില്ലെന്നും പെന്റഗണ്‍ ചീഫ് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. റോക്കറ്റ് ഭാഗം മിസൈലിട്ട് തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. ഇത് ആരെയും ഉപദ്രവിക്കാത്ത ഒരു…
Read More