രാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക മാന്ദ്യം അടിവസ്ത്ര വിപണിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളുടെയെല്ലാം വില്‍പ്പനയില്‍ വന്‍ ഇടിവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് അടിവസ്ത്ര വിപണി ഏറ്റുവാങ്ങിയത്. പ്രമുഖ അടിവസ്ത്ര നിര്‍മാണ ബ്രാന്‍ഡായ ജോക്കിയുടെ അവസാന പാദത്തിലെ വില്‍പ്പന വളര്‍ച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. 2008 ലെ വിപുലീകരണത്തിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ച നിരക്ക് ജോക്കിയുടെ നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന് നേരിടേണ്ടി വരുന്നത്. മറ്റ് പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് വിപണിയില്‍ നിന്നുണ്ടായത്. ഡോളര്‍ ഇന്‍ഡസ്ട്രീസിന് വില്‍പ്പനയില്‍ നാല് ശതമാനത്തിന്റെ ഇടിവ് നേരിട്ടു. വിഐപി ക്ലോത്തിംഗിനുണ്ടായത് 20 ശതമാനത്തിന്റെ തളര്‍ച്ചയാണ്. ലക്സ് ഇന്‍ഡസ്ട്രീസിന്റെ വില്‍പ്പനയില്‍ യാതൊരു വളര്ച്ചയുമുണ്ടായിട്ടില്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് നേരിട്ട തളര്‍ച്ചയാണ് ഇത്തരത്തിലൊരു ഇടിവിന് പ്രധാന കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. വിപണിയുടെ ഇപ്പോഴത്തെ അവസ്ഥ…
Read More