പുതിയ ടെക്നോളജികള്‍ പരീക്ഷിക്കുന്നതില്‍ യുഎഇ ഒരിക്കലും പിറകോട്ടു പോകാറില്ല. വിമാന വേഗമുള്ള ഹൈപ്പര്‍ലൂപ്പും ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കും ശേഷം കടലിനടിയിലൂടെയുള്ള റെയില്‍പാതയാണ് യുഎഇ ലക്ഷ്യമിടുന്നത്. ഫുജൈറയില്‍ നിന്ന് മുംബൈയിലേക്കുള്ള സമുദ്രപാതയുടെ സാധ്യതകളെക്കുറിയാണ് യുഎഇ പഠിക്കാനൊരുങ്ങുന്നത്. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് പദ്ധതിയുടെ സാധ്യതകളെപ്പറ്റി ചര്‍ച്ച നടന്നത്. ഏകദേശം 2000 കിലോമീറ്റര്‍ നീളം വരുന്ന റെയില്‍പാതയെപ്പറ്റിയുള്ള പഠനം നടത്താനാണ് യുഎഇ ആലോചന. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കു ചരക്കു കൊണ്ടുപോകാനും തിരികെ എണ്ണ കൊണ്ടുവരാനുമുള്ള വ്യാപാര ഇടനാഴിയാണ് വിഭാവനം ചെയ്യുന്നത്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് എന്ന കമ്പനിയാണ് സമുദ്രത്തിനടിയിലൂടെയുള്ള റെയില്‍പാത എന്ന ആശയം മുന്നോട്ടുവെച്ചത്. അതിവേഗ പാളത്തിലൂടെ സഞ്ചരിക്കുന്ന അള്‍ട്രാ സ്പീഡ് ഫ്ളോട്ടിംഗ് ട്രെയിനുകളായിരിക്കും പരീക്ഷിക്കുക.
Read More