ടെഹ്റാന്: അമേരിക്ക-ഇറാന് ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയിലെ ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധശേഖരത്തിന്റെ വീഡിയോ ഇറാന് പുറത്തു വിട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുകയാണ്. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉള്‍ക്കൊള്ളുന്ന വന്‍ ആയുധ ശേഖരം മരുഭൂമിയിലെ ഭൂഗര്‍ഭത്തില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇറാന് പുറത്തു വിട്ടത്. യുഎസ്- ഇറാന് സംഘര്‍ഷ സാധ്യത മുമ്പില്ലാത്ത വിധത്തില്‍ മൂര്‍ച്ഛിച്ചിരിക്കുന്നു വേളയിലാണ് ശത്രുക്കള്‍ക്കുള്ള കടുത്ത താക്കീതെന്ന നിലയില്‍ ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഈ വിഷ്വലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇറാന് കടുത്ത താക്കീതേകി യുഎസ് സര്‍വസജ്ജമായ യുദ്ധക്കപ്പലുകള്‍ മേഖലയിലേക്ക് അയച്ചതിന്റെ പ്രതികരണമെന്ന നിലയിലാണ് ഇറാന് ഭൂഗര്‍ഭത്തിലെ മിസൈല്‍ ശേഖരത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിര്‍ണായകമായ ഈ വേളയില്‍ സ്വന്തം പൗരന്മാരെ പ്രചോദിപ്പിക്കുകയും അവരില്‍ രാജ്യസ്നേഹം ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളും ഈ ഫൂട്ടേജുകള്‍…
Read More