കാട്ടാക്കട:കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തിക്കാന്‍ കൊണ്ടുവന്ന ഭൂഗര്‍ഭ കേബിളുകള്‍ ഇറക്കുന്നതിനു 10,500 രൂപ നോക്കുകൂലി ആവശ്യപ്പെട്ട് കോട്ടൂരിലെ ഒരുസംഘം തൊഴിലാളികള്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞു. ഒടുവില്‍ നെയ്യാര്‍ഡാം പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. പോലീസ് ഇടപെട്ട് 5000 രൂപ തൊഴിലാളികള്‍ക്ക് വാങ്ങി നല്‍കുകയായിരുന്നു.കോട്ടൂര്‍ ആദിവാസി മേഖലയിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായെത്തിയതായിരുന്നു കേബിള്‍. വെള്ളിയാഴ്ച രാത്രിയാണ് 14 ഡ്രം കേബിള്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിയത്. ഇന്നലെ രാവിലെ തന്നെ കോട്ടൂരിലെ പലസംഘടനകളില് പെട്ടവരും പെടാത്തവരുമായി തൊഴിലാളികള്‍ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ തവണ കൊണ്ടുവന്ന കേബിള്‍ തൊഴിലാളികള്‍ തോന്നിയപോലെ ഇറക്കിയപ്പോള്‍ കേബിള്‍ കേടായി. ഫലമോ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇക്കുറി കേബിള്‍ ഇറക്കാനായി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ക്രെയിനും സംഘടിപ്പിച്ചു വന്നപ്പോഴാണു നോക്കുകൂലി നല്‍കാതെ ഇറക്കാനാവില്ലെന്നു തൊഴിലാളികളെന്ന് അവകാശപ്പെടുന്ന സംഘം വാശിപിടിച്ചത്. രാവിലെ എത്തിയ തൊഴിലാളികള്‍ മൂന്നുമണിവരെ…
Read More