കൊലയും കൊള്ളയടിയും ! വലിയ സമ്പന്നരില്‍ നിന്നും അനധികൃതമായി പണം സമ്പാദിക്കുന്നവരില്‍ നിന്നുമായിരുന്നു അവര്‍ പണം തട്ടിയിരുന്നത്;കൊള്ളയടിക്കല്‍ റാക്കറ്റിന് ഏറ്റവും കൂടുതല്‍ ‘സംഭാവന” നല്‍കിയത് എല്ലായ്‌പ്പോഴും ബോളിവുഡ് സിനിമാ പ്രവര്‍ത്തകരായിരുന്നു…

അലി ബുദേഷും സംഘവും പ്രശസ്തരായ പലരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നു. വലിയ സന്പന്നരെയും അനധികൃതമായ മാര്‍ഗത്തിലൂടെ പണം സന്പാദിക്കുന്നവരെയും കണ്ടുപിടിച്ചാണ് അവര്‍ കോടികള്‍ ഹഫ്തയായി ആവശ്യപ്പെട്ടിരുന്നത്. ചിലരൊക്കെ ഭയപ്പെട്ടു പണം നല്‍കുമായിരുന്നു. ഹഫ്ത നല്‍കാത്തവരെ കൊലപ്പെടുത്തുന്നതിലോ ആക്രമിക്കുന്നതിലോ ഇയാള്‍ മടി കാണിച്ചിരുന്നില്ല. ഇതു മറ്റുള്ളവരില്‍ ഭീതി വിതയ്ക്കാനുള്ള തന്ത്രം കൂടിയായിരുന്നു.ബോളിവുഡ് നിര്‍മാതാക്കള്‍, വജ്ര വ്യാപാരികള്‍, വന്‍കിട ബിസിനസുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെയെല്ലാം ബുദേഷ് പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കൊള്ളയടിക്കല്‍ റാക്കറ്റിന് ഏറ്റവും കൂടുതല്‍ ‘സംഭാവന” നല്‍കിയത് എല്ലായ്‌പ്പോഴും ബോളിവുഡ് സിനിമാ പ്രവര്‍ത്തകരായിരുന്നു. സംവിധായകനെയും വെടിവച്ചു 2000 ജനുവരി 21ന് സാന്താക്രൂസ് വെസ്റ്റിലെ തിലക് റോഡിലുള്ള ഓഫീസിനു സമീപം ബോളിവുഡ് സംവിധായകനും സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ അച്ഛനുമായ രാകേഷ് റോഷനെ ബുദേഷ് സംഘം വെടിവച്ചു. അക്രമികള്‍ ഉതിര്‍ത്ത രണ്ടു വെടിയുണ്ടകളില്‍ ഒന്ന് രാകേഷിന്റെ ഇടതുകൈയില്‍…

Read More

ലിഗയുടെ മരണത്തിന് പിന്നില്‍ അധോലോകം ? അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ വിഭാഗം; പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിദേശ ഡോക്ടറെക്കൂടി ഉള്‍പ്പെടുത്തണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് തള്ളി

ലിത്വാനിയന്‍ യുവതിയ ലിഗയുടെ മരണത്തില്‍ അധോലോക ബന്ധം സംശയിക്കുന്നതായി അന്വേഷണസംഘം. കൊലപാതകമാണെന്ന് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ തറപ്പിച്ചു പറയുകയാണ്. യുവതിയെ കണ്ടെത്താന്‍ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. നഗരം അടക്കിവാഴുന്ന അധോലോകസംഘമാണു ലിഗയുടെ മരണത്തിനു കാരണക്കാരെന്നു രഹസ്യാന്വേഷണ വിഭാഗം അടിവരയിട്ടുപറയുന്നു. എന്നാല്‍ കേസന്വേഷിക്കുന്ന പ്രത്യേകസംഘം ഇതു മുഖവിലയ്‌ക്കെടുക്കുന്നില്ല. മുന്‍ കാലങ്ങളില്‍ പോലീസിനു പ്രാദേശികമായി ക്രിമിനല്‍ സംഘത്തിലെ തന്നെ ചാരന്‍മാര്‍ ഉണ്ടായിരുന്നു. ക്രിമിനല്‍സംഘങ്ങള്‍ കുറ്റകൃത്യം നടത്തിയാല്‍ ഇവര്‍ വിവരം പോലീസിനു കൈമാറും. ഇവിടെ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോലോക സംഘത്തിലേക്കെത്താന്‍ കഴിയാഞ്ഞത് പോലീസിന് വലിയ നാണക്കേടാണുണ്ടാക്കിയത്. യുവതിയുടെ മൃതദേഹം കാണപ്പെട്ട പ്രദേശം അധോലോക പ്രവര്‍ത്തനങ്ങള്‍ക്കു കുപ്രസിദ്ധമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും…

Read More