ദരിദ്ര കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ അനര്‍ഹമായി വര്‍ഷങ്ങളോളം വാങ്ങി ഉപയോഗിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്നു വിരമിച്ച,1500ല്‍ പരം ചതുരശ്ര അടിയിലേറെയുള്ള വീട്ടില്‍ താമസിക്കുന്ന ആഡംബരകാറുള്ളവര് വരെ റേഷന്‍ കടയ്ക്കു മുമ്പില്‍ ക്യൂ നില്ക്കുന്നു. വര്‍ഷങ്ങളായി റേഷന്‍കടയില്‍ നിന്നു കൈപ്പറ്റുന്നത് നിര്‍ധനര്‍ക്കുള്ള സൗജന്യ റേഷന്‍. മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചു ധാന്യങ്ങള്‍ കൈപ്പറ്റിയിരുന്നവരെ ഭക്ഷ്യവകുപ്പ് പുകച്ചു പുറത്തുചാടിച്ചപ്പോള് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 6884 അനര്‍ഹര്‍. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപാരികളും ബിസിനസുകാരും വരെ ഉള്‍പ്പെടുന്നു. ഇതില്‍ പലരും അരിയും ഗോതമ്പും സൗജന്യമായി ലഭിക്കുന്ന മഞ്ഞക്കാര്‍ഡ് കൈവശം വച്ചതു വര്‍ഷങ്ങളോളം. തങ്ങള്‍ അനര്‍ഹരാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരില്‍ പലരുടെയും വിശദീകരണം. അനര്‍ഹമായി മുന്‍ഗണനാ വിഭാഗം കാര്‍ഡ് കൈവശംവച്ചു കൈപ്പറ്റിയ ധാന്യങ്ങളുടെ വിപണിവില പിഴയായി ഈടാക്കാന്‍…
Read MoreTag: undeserved
ആഡംബരകാറും നാലായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള വീടുമുണ്ട്; എന്നിരുന്നാലും റേഷന്‍കാര്‍ഡില്‍ ദാരിദ്ര്യരേഖയ്ക്കു താഴെത്തന്നെ; ബിപിഎല്‍ പട്ടികയില്‍ കയറിക്കൂടിയ കോടിശ്വരന്മാരെക്കണ്ട് ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി
കണ്ണൂര്‍: ജീവിത സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിതരണത്തിനുള്ള മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരുടെ തള്ളിക്കയറ്റം. സര്‍ക്കാരുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര് പട്ടികയില്‍നിന്നു നേരത്തേ സ്വയം ഒഴിവായിരുന്നു. എന്നാല്‍, ഇനിയും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്താനായി റേഷനിങ് ഇന്‍സ്പെകടര്‍മാര്‍ പരിശോധന ആരംഭിച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ചില വീടുകളില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ ആഡംബരങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ്. ആഡംബര കാറും നാലായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള വീടുമുള്ളവര്‍ പോലും ഇത്തരത്തില്‍ പട്ടികയില്‍ കടന്നു കൂടിയുണ്ട്. എല്ലാ മുറികളിലും എ.സിയുള്ള വീട്ടുകാരും ഇക്കൂട്ടത്തിലുണ്ട്. അനര്‍ഹര്‍ ബി.പി.എല്‍. റേഷന്‍ വാങ്ങരുതെന്നു നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണു പരിശോധന. ഇതിനകം വാങ്ങിയ റേഷന്റെ പിഴയടക്കം ഈടാക്കി റേഷന്‍ കാര്‍ഡ് എ.പി.എല്‍. പൊതു വിഭാഗത്തിലേക്ക് മാറ്റാനാണ് നീക്കം. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസിന് പരിധിയില്‍ ഉള്‍പ്പെടുന്ന പയ്യന്നൂരിലെ അന്നൂര്‍, തായിനേരി, കൊക്കാനിശേരി ഭാഗങ്ങളില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സപ്ലൈ…
Read Moreപരിക്കേറ്റവര്‍ക്കുള്ള 50000 വാങ്ങാന്‍ എത്തുന്നത് മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍; യഥാര്‍ഥ ദുരിതബാധിതര്‍ക്ക് നക്കാപ്പിച്ച കിട്ടുമ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷങ്ങള്‍ അടിച്ചെടുക്കാന്‍ തട്ടിപ്പുകാര്‍…
ദുരിതബാധിതര്‍ക്ക് നല്കുന്ന സഹായം തട്ടാന്‍ വ്യാപകശ്രമം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ദുരിതത്തില്‍ പെട്ടവര്‍ക്ക് പിണറായി സര്‍ക്കാര്‍ വായ്പയില്ലാതെ ഒരു ലക്ഷവും കൊടുത്തിട്ടുണ്ട്. വീട് പൂര്‍ണ്ണമായും നഷ്ടമായവര്‍ക്ക് 5 ലക്ഷം രൂപ വരെ സഹായം കിട്ടും. എന്നാല്‍ ഈ സഹായം ലഭിക്കുന്നത് ദുരിതാശ്വാസ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും. ഇതു മുതലെടുത്താണ് തട്ടിപ്പുകാര്‍ ചരടുവലി നടത്തുന്നത്. ഇത് നേരത്തെ അറിയാവുന്ന പലരും ഒന്നും നഷ്ടപ്പെടാതിരുന്നിട്ടും ദുരിതാശ്വാസ ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്തതോടെ നഷ്ടം യഥാര്‍ഥ ദുരിതബാധിതര്‍ക്കു മാത്രമാണ്. അടിയന്തിര സഹായമായി സര്‍ക്കാര്‍ കൊടുക്കാന്‍ തീരുമാനിച്ച 10000രൂപ കിട്ടിയവരില്‍ അധികവും അനര്‍ഹരാണ്. ഉള്ള രേഖകളെല്ലാം വെള്ളം കയറിപ്പോയതിനാല്‍ അര്‍ഹരായവര്‍ക്ക് ഒന്നും കിട്ടിയതുമില്ല. മാസങ്ങള്‍ക്കു മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ പോലും വ്യാജസര്‍ട്ടിഫിക്കറ്റുകളുമായി കളത്തിലുണ്ട്. പ്രാദേശിക നേതാക്കളുടെ പിന്തുണയാണ് ഇത്തരക്കാരുടെ ശക്തി. മണ്ണിടിച്ചിലില്‍ യാതൊരു നാശനഷ്ടവുമില്ലാത്ത വീടിന്റെ…
Read More