കുട്ടി ജനിക്കുമ്പോള്‍ മുതല്‍ തന്നെ മാതാപിതാക്കള്‍ അവരെ ഡോക്ടര്‍മാരും എഞ്ചിനീയറുമാക്കി വാര്‍ത്തെടുക്കാനുള്ള തത്രപ്പാടിലാണ്. കുട്ടികള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ക്കു താല്പര്യമില്ലെങ്കില് തന്നെ അവരെ നിര്‍ബന്ധിച്ച്,ഇല്ലാത്ത പണമുണ്ടാക്കി മെഡിസിനും എഞ്ചിനീയറിംഗിനും വിടും. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിന്റെ നില ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്ന യാഥാര്‍ഥ്യം മനസ്സിലാകുമ്പോഴേ ഇതിന്റെ ഭീകരത മനസ്സിലാകൂ. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ത്രിപുരയും(18.1) സിക്കിമും(19.7) മാത്രമാണ് കേരളത്തിനു മുമ്പിലുള്ളത്. കേരളത്തില്‍ പണിയില്ലാത്തവരുടെ എണ്ണം 36,25,852 ആണെന്നും ഇവരില്‍ 23,00,139 സ്ത്രീകളും 13,25,713 പുരുഷന്മാരും ആണെന്നുമാണ് കണക്കുകള്‍.വന്‍തുക ചെലവ് വരുന്ന മെഡിസിന് മേഖലയിലെ ഡോക്ടറും നഴ്സിംഗും പഠിച്ചിറങ്ങിയ 19,000 പേര്‍ക്കാണ് ഇതുവരെ പണി കിട്ടിയിട്ടില്ലാത്തത്. 7,303 പേര് ഡോക്ടര്‍ മോഹം സഫലമാകാതെ കാത്തിരിക്കുമ്പോള്‍ എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ പണിയില്ലാത്തവരുടെ എണ്ണം 44,559 ഓളം വരും. നഴ്സിംഗ് ഗ്രാജുവേറ്റുകള്‍ ആയിട്ടും ജോലി കിട്ടാതെ 12,006 പേര് നില്ക്കുമ്പോള് തൊഴിലില്ലാത്ത എംബിഎ നേടിയിട്ടും ജോലിക്കു…
Read MoreTag: unemployment
ജോലിയും കൂലിയുമില്ലാതെ വഴിയോരങ്ങളില്‍ ഷെഡ് കെട്ടി താമസിക്കുന്നവരുടെ എണ്ണം ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നു; ഈ അവസ്ഥ ബ്രിട്ടനെ മൂന്നാം ലോക രാജ്യങ്ങളുടെ നിരയിലെത്തിക്കുമെന്ന് ആശങ്ക
തെരുവോരങ്ങളില്‍ ആളുകള്‍ അന്തിയുറങ്ങുന്നത് കുറേ നാള് മുമ്പുവരെ മൂന്നാം ലോകരാജ്യങ്ങളിലെ മാത്രം കാഴ്ചയായിരുന്നു. എന്നാല്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അധിനിവേശം നടത്തി അവരുടെ സമ്പത്ത് കൊള്ളയടിച്ച് സമ്പന്നത കൈവരിച്ച ബ്രിട്ടനും ഇന്ന് സമാന കാഴ്ചകളാല്‍ നിറയുകയാണ്. തൊഴില്‍ തേടി യുകെയില്‍ എത്തുന്നവരില്‍ ഏറെയും വിവിധ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ പൗരന്മാരാണ്. കുറേ നാള് കഴിയുമ്പോള്‍ ഇത്തരക്കാര്‍ ജോലിയും കൂലിയുമൊന്നുമില്ലാതെ തെരുവുകളില്‍ കുടില്‍ കെട്ടി താമസിക്കുന്ന കാഴ്ച ബ്രിട്ടനില്‍ അനുദിനം ഏറുകയാണ്. ഏറ്റവുമവസാനമായി ഇപ്പോള്‍ മാഞ്ചസ്റ്ററിലെ വഴിയോരങ്ങളും ഇത്തരം തൊഴില്‍ രഹിതര്‍ കയ്യേറിയിരിക്കുകയാണ്. തൊഴില്‍രഹിതരായ യൂറോപ്യന്മാര് ബ്രിട്ടനെ മൂന്നാം ലോക രാജ്യങ്ങളുടെ അവസ്ഥയിലേക്ക് നയിക്കുകയാണെന്നേ നിലവിലെ അവസ്ഥ കാണുന്ന ആര്‍ക്കും പറയാനാവൂ. മാഞ്ചസ്റ്ററിലെ തിരക്കേറിയ റോഡുകളിലൊന്നിന്റെ അടിയിലുള്ള ടണലില്‍ അടക്കം ഇത്തരത്തില്‍ യൂറോപ്യന്‍ പൗരന്മാര് അന്തേവാസികളായിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ സോഫകള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവര്‍ ഇവിടെ താസമസൗകര്യം ഒരുക്കിയിരിക്കുന്നത്.…
Read More