മഹാരാഷ്ട്രയില്‍ 80 വയസുള്ള വൃദ്ധനെ കൊലപ്പെടുത്തിയ കേസില്‍ 33കാരന് അറസ്റ്റില്‍. യുവാവിന്റെ ഭാര്യയോടൊപ്പം കിടക്ക പങ്കിടാന്‍ 10000 രൂപ തരാമെന്ന 80കാരന്റെ വാഗ്ദാനമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നവിമുംബൈയിലാണ് സംഭവം. കോടികളുടെ ആസ്തിയുള്ള ശ്യാമകാന്ത് തുക്കാറാം നായിക്കാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ നിരവധി കടകളും ഫ്ളാറ്റുകളും സ്ഥലങ്ങളും ഉള്ളതായി പൊലീസ് പറയുന്നു. ശ്യാമകാന്ത് ഇടയ്ക്കിടെ 33കാരന്റെ കടയില്‍ പോകാറുണ്ടെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 29ന് തന്റെ കൂടെ കിടക്ക പങ്കിടാന്‍ ഭാര്യയെ അയക്കുമോ എന്ന് 80കാരന് യുവാവിനോട് ചോദിച്ചു. 5000 രൂപ തരാമെന്ന് ആദ്യം വാഗ്ദാനം നല്കി. പിന്നീട് തന്റെ ഗോഡൗണിലേക്ക് ഭാര്യയെ അയച്ചാല്‍ പതിനായിരം രൂപ തരാമെന്നായി 80കാരന്. ഇതില്‍ പ്രകോപിതനായ 33കാരന് ശ്യാമകാന്തിനെ തള്ളിയിട്ടു. വീഴ്ചയുടെ ആഘാതത്തില്‍ 80കാരന്റെ തലയിടിച്ചു. ഉടന്‍ തന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി യുവാവ് 80കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി…
Read MoreTag: unfulfilled desire
ആരുമറിയാതെ അബി ഒരു മോഹം കൊണ്ടു നടന്നിരുന്നു; സംവിധായകന് അലി വെളിപ്പെടുത്തുന്നത്…
കൊച്ചി: മിമിക്രി വേദിയില്‍ രാജാവായിരുന്നെങ്കിലും സിനിമയില്‍ പച്ച പിടിക്കാന്‍ കഴിയാതെ പോയ പ്രതിഭയായിരുന്നു അബി.കഴിവുള്ള കലാകാരനായുരുന്നെങ്കിലും പല തരത്തിലും അബി ഒഴിവാക്കപ്പെടുകയായിരുന്നു ഉണ്ടായത്. സ്റ്റേജില്‍ ആയിരങ്ങളെ കയ്യിലെടുത്ത അബി തിരശ്ശീലയില്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങി. എന്നാല്‍ ആരും അറിയാത്ത വലിയൊരു മോഹം അബിക്ക് ഉണ്ടായിരുന്നു.യുവതാരങ്ങളില്‍ സ്വാഭാവിക അഭിനയം കൊണ്ട് കുറഞ്ഞ കാലയളവില്‍ നല്ല നടനെന്ന് പേര് കേള്‍പ്പിച്ച് മകന് ഷെയ്ന് നിഗത്തിനൊപ്പം തനിക്കൊരു ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹമായിരുന്നു അബിക്ക് ഉണ്ടായിരുന്നത്. ഈ സ്വപ്നം ബാക്കി വച്ചാണ് അബി മടങ്ങുന്നത്. അവസാനമായി അബി അഭിനയിച്ച കറുത്തസൂര്യന്‍ എന്ന ചിത്രത്തിന്റെ സംവിധായകന് ഇ.വി എം. അലിയോടാണ് അധികമൊന്നും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത തന്റെ ആഗ്രഹം അബി തുറന്നുപറഞ്ഞത്. ”കറുത്തസൂര്യന്‍ എന്ന ചിത്രത്തില്‍ സ്ത്രൈണതകലര്‍ന്ന സംഗീത സംവിധായകന്റെ വേഷമാണ് അബിയുടെത്. രോഗത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും സെറ്റിലാരെയും അറിയിക്കാതെയാണ് അവസാന സീന്‍വരെ അഭിനയിച്ചത്.…
Read More