ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് ചിലര്‍ ! പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കാന്‍ നടന്നവര്‍ക്ക് മോഡിയുടെ ചെക്ക്;ഏകീകൃത സിവില്‍കോഡ് ഉടനുണ്ടാകുമോ ?

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാന്‍ തീരുമാനമുണ്ടായേക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ധ്വനിപ്പിക്കുന്നത് ഇതാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കണമെന്ന് വാദിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിനു മുന്നോടിയാണ് ഈ വിവാഹപ്രായം ഉയര്‍ത്തല്‍ എന്ന് സൂചനയുണ്ട്. സ്ത്രീ ശാക്തീകരണത്തിന് കരുത്ത് കൂട്ടാന്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാഹ പ്രായത്തില്‍ തീരുമാനമെടുക്കും. ഏറെ താമസിയാതെ തന്നെ ഈ തീരുമാനം ഉണ്ടാകും. നിലവില്‍ 18 വയസ്സാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം. മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയര്‍ത്താന്‍ ആലോചിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയാണ് ശുപാര്‍ശ സമര്‍പ്പിക്കുക. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ…

Read More

എന്തു വിലകൊടുത്തും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഒരുങ്ങി ബിജെപി ! ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇങ്ങനെ…

പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും സംബന്ധിച്ച പ്രതിഷേധങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഏകീകൃത സിവില്‍ കോഡുമായി ബിജെപി മുന്നോട്ടു പോകുന്നതായി വിവരം. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമം നടത്തുകയും ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ പാസ്സാക്കിയെടുക്കുകയാണ് ലക്ഷ്യമിടുന്നതെന്നുമാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി എല്ലാ എംപിമാരോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ ചൊവ്വാഴ്ച നടക്കാറുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ബിജെപി റദ്ദാക്കിയ ബിജെപി സ്വന്തം എംപിമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്്തിരുന്നു.അതേസമയം ഇന്ന് പാര്‍ലമെന്റിലെ രണ്ടു സഭകളിലെ അജണ്ഡയില്‍ ഏകീകൃത സിവില്‍കോഡ് ഉള്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും എംപിമാരെല്ലാം പാര്‍ലമെന്റില്‍ എത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ ഉണ്ടായാലും തങ്ങളുടെ അടിസ്ഥാന തീരുമാനങ്ങളില്‍ നിന്നും മാറില്ല എന്ന സൂചനകളാണ് ബിജെപിനല്‍കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ ആംആദ്മിയ്ക്ക് അനുകൂലമാണ്. നേരത്തേ ബിജെപി കൊണ്ടുവന്ന ദേശീയ പൗരത്വ റജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും രാജ്യവ്യാപകമായി…

Read More

രാജ്യം നീങ്ങുന്നത് ഒരൊറ്റ സിവില്‍ നിയമം എന്ന തീരുമാനത്തിലേക്ക് തന്നെ ! ഗോവയില്‍ മുസ്ലിം പുരുഷനും ഒന്നിലധികം കെട്ടാനാവില്ലെന്ന് ജഡ്ജിയുടെ പരാമര്‍ശം; മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം രാജ്യത്ത് ആര്‍ട്ടിക്കിള്‍ 44 നടപ്പാക്കുക തന്നെ…

സുപ്രിം കോടതിയുടെ നിര്‍ണായക വിധിയെ കൂട്ടുപിടിച്ച് മുത്തലാഖ് നിയമം പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുക തന്നെ. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിലൂടെ ജമ്മുകാഷ്മീരിന്റെ പ്രത്യേകപദവി എടുത്തു കളയുകയും തുടര്‍ന്ന് കാഷ്മീരിനെ രണ്ടായി വിഭജിക്കാനും കേന്ദ്ര സര്‍ക്കാരിന് അനായാസം സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാനും സാധിക്കുമെന്നു തന്നെയാണ് മോദി സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിന് ഇടയാക്കിയത് സുപ്രീംകോടതിയുടെ ഒരു പരാമര്‍ശമാണ്. ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് ഇതുവരെയും യാഥാര്‍ഥ്യമായില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. കോടതി നിരന്തരം നിര്‍ദ്ദേശിച്ചിട്ടും ഇതിനായി ഒരു ശ്രമവും ഉണ്ടായില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. പൗരന്മാര്‍ക്ക് ഏക വ്യക്തി നിയമം കൊണ്ടുവരുന്ന കാര്യത്തില്‍ ഗോവ മാത്രമാണു തിളങ്ങുന്ന ഉദാഹരണമെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചു പറയുന്നതായും…

Read More