കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി മുമ്പോട്ടു പോകുമ്പോള്‍ അതിനെതിരേ സംഘടിപ്പിച്ച സെമിനാറിനു മുന്നോടിയായി സിപിഎം പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏക സിവില്‍കോഡ് എന്നത് പുരോഗമന നിലപാടാണെന്ന് പറഞ്ഞ എം.വി.ഗോവിന്ദന്, അത് നടപ്പാക്കാനുള്ള ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും വ്യക്തമാക്കി. ആര്‍എസ്എസിനും ബിജെപിക്കും ഏക സിവില്‍കോഡിനോട് താത്പര്യമുണ്ടെന്ന് തെറ്റിദ്ധാരണയുള്ള ആളല്ല താനെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. കോഴിക്കോട് നടത്തുന്ന ദേശീയ സെമിനാറിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇ.എം.എസ് അടക്കമുള്ള സിപിഎം നേതാക്കള്‍ നേരത്തെ ഏക സിവില്‍കോഡിനെ പിന്തുണച്ചത് യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് ഇത് സംബന്ധിച്ച് എം.വി.ഗോവിന്ദന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എം വി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു ഏക സിവില്‍കോഡ് നടപ്പിലാക്കുക എന്ന പുരോഗമനപരമായ നിലപാട് അടിസ്ഥാനപ്പെടുത്തിയല്ല, ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയുള്ള…
Read MoreTag: uniform civilcode
ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നു ! രാജ്യം ഏകീകൃത സിവില്‍ നിയമത്തിലേക്കോ ?
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാനൊരുങ്ങി ബിജെപി. ഇതിനു മുന്നോടിയായി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് വിലയിരുത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും സമിതി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചതായി ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തിനിയമങ്ങള്‍ ജാതി,മത, ലിംഗ വേര്‍തിരിവില്ലാതെ എല്ലാവര്ക്കും ഒരുപോലെ നടപ്പാക്കുകയാണ് ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം. രാജ്യത്ത് സമത്വമുണ്ടാകണമെങ്കില്‍ ഏകീകൃത സിവില്‍ കോഡ് നിലവില്‍ വരണമെന്നാണ് പല രാഷ്ട്രീയ നേതാക്കളുടെയും നിലപാട്. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ബിജെപിയുടെ പ്രകടന പത്രികയിലുമുണ്ടായിരുന്നു. എന്നാല്‍ അത്തരമൊരു നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഈ മാസം സുപ്രീം കോടതിയില്‍ അറിയിച്ചതും. എന്നാല്‍ ഏകീകൃത സിവില്‍കോഡിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്.…
Read More