പൃഥിരാജ് സിനിമയില്‍ ചെയ്തത് യഥാര്‍ഥ ജീവിതത്തില്‍ പകര്‍ത്താന്‍ പതിനെട്ടുകാരന്‍; വനിതാ കോളജില്‍ മാത്രം അപേക്ഷ നല്‍കിയ ആണ്‍കുട്ടിയുടെ മനസിലിരിപ്പ് അറിഞ്ഞ് അധികൃതരുടെ കണ്ണുതള്ളി…

  ബെയ്ജിംഗ്: മലയാളത്തിലെ ഹിറ്റ് സിനിമയാണ് പൃഥിരാജ് നായകനായ ചോക്ലേറ്റ്. വനിതാ കോളജില്‍ പഠിക്കാന്‍ വരുന്ന ആണ്‍കുട്ടിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. എന്നാല്‍ ഇതിനു സമാനമായ ഒരു സംഭവം ചൈനയിലെ ഒരു വനിതാ യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയിരിക്കുകയാണിപ്പോള്‍. വനിതാ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ പതിനെട്ടുകാരനാണ് യഥാര്‍ഥ ജീവിതത്തില്‍ പൃഥിരാജിനെ അനുകരിച്ചത്. എന്തിനാണ് വനിത യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ വരുന്നതെന്ന ചോദ്യത്തിന് അധികൃതരെ നടുക്കുന്ന മറുപടിയാണ് യുവാവ് നല്‍കിയത്. ധാരാളം പെണ്‍കുട്ടികളുള്ളതുകൊണ്ട് വേഗം ഒരു കാമുകിയ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് ഇവിടെ അപേക്ഷ നല്‍കിയതെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഉത്തരം.സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍ പഠനത്തിനായി ബീജിംഗിലെ വനിതാ യൂണിവേഴ്‌സിറ്റിയില്‍ മാത്രമേ ഇയാള്‍ അപേക്ഷ നല്‍കിയുള്ളൂ. ബീജിംഗിലെ വനിതാ യൂണിവേഴ്‌സിറ്റിയില്‍ എല്ലാവര്‍ഷവും ഒരു ബിരുദ സീറ്റ് ആണ്കുട്ടിക്ക് വേണ്ടി മാറ്റിവയ്ക്കാറുണ്ട്. എന്നാല്‍ സാധാരണ ഈ സീറ്റിലേക്ക് ആരും അപേക്ഷിക്കാറില്ല. അപൂര്‍വമായി വന്ന അപേക്ഷ കണ്ടാണ് യൂണിവേഴ്‌സിറ്റി…

Read More

ഫേസ്ബുക്കില്‍ എങ്ങനെയാണ് പോസ്റ്റുകള്‍ എഴുതേണ്ടത്? ഡല്‍ഹി സര്‍വകലാശാല പഠിപ്പിക്കും; പോസ്റ്റ് എഴുതാന്‍ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥികളെ

ഫേസ്ബുക്കില്‍ എങ്ങനെ പോസ്റ്റുകള്‍ എഴുതാം എന്നതിനെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല. എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ നോവല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും വിവാദങ്ങളും അടങ്ങുന്നതിന് മുമ്പെയാണ് അടുത്ത തീരുമാനവുമായി സര്‍വകലാശാല രംഗത്ത് വന്നിരിക്കുന്നത്. സര്‍വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യവിഭാഗം വിദ്യാര്‍ഥികളെയാണ് ഫേസ്ബുക്ക് പോസ്റ്റെഴുതാന്‍ പഠിപ്പിക്കുക. അക്കാദമിക് റൈറ്റിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ് എഴുതാന്‍ പഠിപ്പിക്കുക. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകള്‍ക്ക് അയച്ചുകൊടുത്തു കഴിഞ്ഞു. ഇതിന്റെ പ്രതികരണങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികരണങ്ങള്‍ അറിഞ്ഞതിന് ശേഷം മാത്രമെ അന്തിമ തീരുമാനമുണ്ടാകു. ഏതായാലും മെയ് ഒന്നിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും എന്നാണ് വിവരം. നൈപുണ്യവികസത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഗഹനമായ വിഷയങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല എഴുത്തെന്നും മറിച്ച് കവറിങ് ലെറ്ററുകള്‍, ബ്ലോഗെഴുത്തുകള്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവയൊക്കെയും എഴുത്തുകളാണെന്നാണ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പറയുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എക്സിക്യൂട്ടീവ് കൗണ്‍സിലാണ്.…

Read More

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാര്‍ഗങ്ങള്‍! കുസാറ്റില്‍ ഇനിമേല്‍ പ്ലാസ്റ്റിക് പേനയില്ല; വിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ ഉപയോഗിക്കുന്നത് മഷിപ്പേന മാത്രം

പരിസ്ഥിതി സംരക്ഷണം എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള പഠനങ്ങളും അതുമായി ബന്ധപ്പെട്ട നടപടികളുമാണ് ഇപ്പോള്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല കണ്ടെത്തിയ ഒരു പരിസ്ഥിതി സംരക്ഷണ മാര്‍ഗ്ഗമാണ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് പേനകള്‍ ഒഴിവാക്കി മഷിപ്പേന ഉപയോഗിക്കുക എന്നത്. പ്ലാസ്റ്റിക് രഹിത കാമ്പസ് എന്നതാണ് ഇവരുടെ ലക്ഷ്യം. ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ മഷിപേനയായിരിക്കും ഉപയോഗിക്കുക. എഴുതി മഷി തീര്‍ന്ന് വലിച്ചെറിയുന്ന പേനകള്‍ പരിസ്ത്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടാണ് ഇത്തരം ഒരു നീക്കം എന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സര്‍വ്വകലാശാല ബജറ്റില്‍ ഈ വിഷയം ഉള്‍പെടുത്തിയിട്ടുണ്ട്. ഒറ്റയടിക്ക് പ്ലാസ്റ്റിക്ക് പേനകളുടെ ഉപയോഗം നിറുത്തലാക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ അധ്യാപകര്‍ക്കിടയിലും, വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഒരു വര്‍ഷത്തിനിടയില്‍ ബോധവല്‍ക്കരണം നടത്തി അടുത്ത അധ്യയന വര്‍ഷം സര്‍വ്വകലാശാലയില്‍ മഷി പേനകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. ഇതിനായ് ഈ വര്‍ഷം മുതല്‍…

Read More