ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മാരാക ആയുധങ്ങളുമായി എത്തുന്ന ഗുണ്ടാ ആക്രമങ്ങൾ അവസാനിക്കുന്നില്ല. ഇത്തവണ ഏറ്റുമാനൂരിലെ വീടുകളും വാഹനങ്ങളും അടിച്ച് തകർത്തും സ്ത്രികൾ ഉൾപ്പടെയുള്ളവരെ അക്രമിച്ചുമാണ് ഗുണ്ടാസംഘം അഴിഞ്ഞാടിയത്. ഓട്ടോ ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഏറ്റുമാനൂർ ഐടിഐക്കു സമീപം ഗുണ്ടാ സംഘം വീടുകളിൽ അതിക്രമിച്ചു കയറുകയും വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തിയത്. അക്രമി സംഘം പതിനാറുകാരനെ അടിച്ചു വീഴ്ത്തി. സ്ത്രീകളെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘം അരമണിക്കൂറോളം പ്രദേശത്ത് അഴിഞ്ഞാടി. ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ ബിനീഷിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഐടിഐയ്ക്കു സമീപം തച്ചിലേട്ട് റോഡിൽ പുന്നാപറന്പിൽ ഷാജി, കൊട്ടാരമുകളേൽ വീട്ടിൽ മനോജ്, കൊട്ടാരമുകളേൽ ബൈജു, കൊട്ടാരമുകളേൽ ജീന എന്നിവരുടെ വീടുകളാണ് പതിനഞ്ചോളം വരുന്ന അക്രമി സംഘം തല്ലിത്തകർത്തത്. ഇന്നലെ രാത്രി 9.30 മുതൽ പത്തുവരെയായിരുന്നു വീടുകളിൽ അക്രമി…
Read MoreTag: university akramam sfi
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കുത്ത് കേസ്; അവസാന പ്രതിയും കീഴടങ്ങി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ എസ്എഫ്ഐ നേതാക്കൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന അവസാന പ്രതിയും കീഴടങ്ങി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഹൈദറാണ് (21) ഇന്നലെ കന്റോണ്മെന്റ് പോലീസ് മുൻപാകെ കീഴടങ്ങിയത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയാത്തതിനാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഹൈദറിന്റെ കീഴടങ്ങൽ. പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിലടക്കം പ്രതികളായ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തും നസീമുമായിരുന്നു സഹപാഠിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികൾ. കേസിൽ അറസ്റ്റിലായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെയുള്ളവർ നിലവിൽ ജാമ്യത്തിലാണ്. കേസിൽ ആകെ 19 പ്രതികളാണുണ്ടായിരുന്നത്. കേസിലെ അവസാന പ്രതിയും പിടിയിലായതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഇക്കഴിഞ്ഞ ജൂലൈ 12ന് ഉച്ചയ്ക്ക് എസ്എഫ്ഐ പ്രവർത്തകനായ രണ്ടാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ ഭാരവാഹികളായിരുന്നവർ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.…
Read Moreസർക്കാർ കാര്യം പണ്ടേ ഇങ്ങനെയാണല്ലേ… പോലീസ് കുറ്റപത്രം വൈകിച്ചു; നസീമും ശിവരഞ്ജിത്തും ജയിൽ മോചിതരായി; പിന്നാലെ മറ്റുപ്രതികളും പുറത്തേക്ക്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലും പിഎസ്സി കോണ്സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ കേസിലും പ്രതികളായ നസീമും ശിവരഞ്ജിത്തും ജയിൽ മോചിതരായി. രണ്ടു കേസിലും പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസുകളിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിച്ചതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്. അതേസമയം പിഎസ്സി പരീക്ഷ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ പി.പി.പ്രണവ്, ഗോകുൽ, സഫീർ എന്നിവർ ഇപ്പോഴും ജയിലിലാണ്. ഇവർക്കും കുറ്റപത്രം വൈകുന്നതിനാൽ അടുത്തുതന്നെ ജാമ്യം ലഭിച്ചേക്കും.
Read Moreയൂണിവേഴ്സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവം; നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കന്േറാണ്മെന്റ് പോലീസ് കേസെടുത്തു. ബോട്ടണി വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥി അഖിലിനെ മർദ്ദിച്ച സംഭവത്തിലാണ് എസ്എഫ്ഐ പ്രവർത്തകരായ അനന്തു ഷാജി, നിഥുൻ അതുൽ, സിദ്ധാർത്ഥ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബോട്ടണി വിഭാഗത്തിലെ മൂന്നാംവർഷ വിദ്യാർഥികളായ ഇവർ അഖിലിനെ കുറുവടികൾ ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് അഖിൽ പോലീസിൽ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടായ മർദ്ദനം, റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബോട്ടണി വിഭാഗത്തിലെ എസ്എഫ്ഐ യുടെ കമ്മിറ്റിയിലുണ്ടായ വാക്ക് തർക്കമാണ് എസ്എഫ്ഐ പ്രവർത്തകനായ അഖിലിനെ എസ്എഫ്ഐ പ്രവർത്തകർ തന്നെ മർദ്ദിക്കാൻ ഇടയായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു കോളജിൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്രമണം നടന്നത്. ഏഴ് മാസം മുൻപ് കോളജിലെ അഖിൽ എന്ന് പേരുള്ള എസ്എഫ്ഐ പ്രവർത്തകനെ എസ്എഫ്ഐ…
Read Moreവകതിരിവ് വട്ടപൂജ്യം..! ഉച്ചത്തിൽ സംസാരിച്ചു; പിഎസ്സി പരീക്ഷാ ക്രമക്കേടിലെ പ്രതികൾക്ക് കോടതിയുടെ ശാസന; 17 വരെ റിമാന്റ് കാലാവധി നീട്ടി കോടതി
തിരുവനന്തപുരം: കോടതിക്കു പുറത്ത് ഉച്ചത്തിൽ സംസാരിച്ചതിന് പിഎസ്സി പരീക്ഷാ ക്രമക്കേട് കേസിലെ പ്രതികളായ മുൻ എസ്എഫ്ഐ നേതാക്കൾക്ക് കോടതിയുടെ ശാസന. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ ശാസിച്ചത്. റിമാൻഡ് കാലാവധി നീട്ടാനായി പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴാണ് സംഭവം. തങ്ങളെ കാണാനെത്തിയ സുഹൃത്തുക്കളുമായി പ്രതികൾ ഉച്ചത്തിൽ സംസാരിച്ചത് കോടതി വളപ്പിൽ ബഹളത്തിന് കാരണമായി. ബഹളം ശ്രദ്ധയിൽപ്പെട്ട കോടതി ഇത് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. പ്രതികളെ ഉടൻതന്നെ കോടതി വരാന്തയിൽനിന്നും പോലീസ് മാറ്റി. കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 17 വരെ കോടതി നീട്ടുകയും ചെയ്തു.
Read Moreഹൈക്കോടതിയും കൈവിട്ടു..! യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ മൂന്നാം പ്രതി പോലീസിൽ കീഴടങ്ങി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പോലീസിൽ കീഴടങ്ങി. കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥി പൗഡിക്കോണം സ്വദേശി അമർ (21) ആണ് ഇന്ന് രാവിലെ കന്റോണ്മെന്റ് സിഐ. അനിൽകുമാറിന് മുൻപാകെ കീഴടങ്ങിയത്. ഇയാൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിച്ചിരുന്നു ഇതേ തുടർന്നാണ് പ്രതി പോലീസിൽ കീഴടങ്ങിയത്. ഇതോടെ കേസുമായി പിടിയിലായവരുടെ എണ്ണം പത്തായി. അവശേഷിക്കുന്ന ഒൻപത് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ പ്രധാന പ്രതികളും എസ്എഫ്ഐ നേതാക്കളുമായി ശിവരഞ്ജിത്ത്, നസിം എന്നിവർ ഇപ്പോഴും റിമാൻഡിലാണ്.
Read Moreപിഎസ്സി പരീക്ഷാ തട്ടിപ്പ്; ഗോകുലിന് ചോദ്യപേപ്പർ പുറത്തു നൽകിയതു വിദ്യാർഥിയെന്നു സംശയം; പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ…
തിരുവനന്തപുരം:പിഎസ്സി പോലീസ് കോണ്സ്റ്റബിൾ പരീക്ഷയിലെ ചോദ്യപേപ്പർ പരീക്ഷാ സമയത്തു ഹാളിലുണ്ടായിരുന്ന വിദ്യാർഥിയാണു പുറത്തുനൽകിയതെന്നു പോലീസിനു വിവരം ലഭിച്ചതായി സൂചന. ഈ വിദ്യാർഥി തന്നെയാണ് കേസിൽ പ്രതിയായ പോലീസുകാരൻ ഗോകുലിനു ചോദ്യപേപ്പർ എത്തിച്ചുകൊടുത്തതെന്നാണു പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ അന്വേഷണം നടക്കുകയാണ്. പരീക്ഷ തുടങ്ങിയതിനു തൊട്ടുപിന്നാലെ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഏകദേശം 24 വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഗോകുലിന്റെയും സഫീറിന്റെയും കൈയിൽ ചോദ്യപേപ്പർ എത്തിച്ചു നൽകിയെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പരീക്ഷാ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്റർനെറ്റിൽനിന്നും മറ്റും കണ്ടെത്തി എസ്എംഎസായി മൂന്നു പേർക്കും അയച്ചു നൽകിയെന്നാണ് കഴിഞ്ഞ ചോദ്യം ചെയ്യലിൽ ഗോകുൽ പോലീസിനോടു പറഞ്ഞത്. എന്നാൽ, ആരാണു തനിക്ക് ചോദ്യപേപ്പർ എത്തിച്ചുനൽകിയതെന്നു ഗോകുലിന് അറിയില്ല, മുഖം കണ്ടാൽ അറിയാമെന്നാണു ഗോകുൽ പോലീസിനോട് പറഞ്ഞിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പ്രണവിന്റെ നിർദേശപ്രകാരമാണ് ചെറുപ്പക്കാരൻ ചോദ്യപേപ്പർ എത്തിച്ചു…
Read Moreയൂണിവേഴ്സിറ്റി കോളജിൽ മാത്രമല്ല ഇടിമുറി; സ്വതന്ത്ര ജുഡീഷൽ കമ്മീഷന്റെ കണ്ടെത്തൽ
തിരുവനന്തപുരം: ഇടിമുറികൾ യൂണിവേഴ്സിറ്റി കോളജിൽ മാത്രമല്ല മറ്റ് കോളജുകളിലും ഉണ്ടെന്ന് സ്വതന്ത്ര ജുഡീഷൽ കമ്മീഷൻ. തിരുവനന്തപുരം ആർട്സ് കോളജ്, കോഴിക്കോട് മടപ്പള്ളി കോളജ് എന്നിവിടങ്ങളിൽ യൂണിറ്റ് കമ്മിറ്റി ഓഫീസുകൾ ഇടിമുറിയാക്കി മാറ്റിയിട്ടുണ്ടെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടിട്ടുണ്ടെന്ന് ജുഡീഷൽ കമ്മീഷൻ ജസ്റ്റിസ് ഷംസുദ്ദീൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. കമ്മീഷന്റെ കണ്ടെത്തലുകളും ശുപാർശകളുമടങ്ങുന്ന റിപ്പോർട്ട് ഇന്ന് ഗവർണർക്ക് കൈമാറും. സേവ് യൂണിവേഴ്സിറ്റി കോളജ് കാ ന്പയിൻ കമ്മിറ്റിയാണ് സ്വതന്ത്ര ജൂഡീഷൽ കമ്മീഷനെ നിയമിച്ചത്. കാന്പസ് രാഷ്ട്രീയം അതിരുകടക്കുന്നതായും കോളജിനുള്ളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്. അക്രമസംഭവങ്ങൾ ചെറുക്കുന്നതിന് മാറി മാറി വരുന്ന സർക്കാരുകൾ നടപടിയെടുക്കുന്നില്ല. കോളജുകളിൽ ആന്റി റാഗിംഗ് സമിതികൾ പ്രവർത്തിക്കുന്നില്ല. അധ്യാപകരും പ്രിൻസിപ്പൾമാരും രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. ജൂഡീഷൽ നിയമപരിപാലനസമിതി രൂപീകരിക്കണമെന്ന ശുപാർശയും കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് സ്വതന്ത്ര ജുഡീഷൽ…
Read Moreകോളജിലെ ഇടിമുറി പേടിസ്വപ്നം; തന്നെ ആക്രമിക്കാൻ തീരുമാനിച്ചത് എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി; എല്ലാ സഹായവും നൽകി പാർട്ടി കൂടെയുണ്ട്; യൂണിവേഴ്സിറ്റി കോളജ് അക്രമത്തിൽ കുത്തേറ്റ അഖിൽ ചന്ദ്രന്റെ വെളിപ്പെടുത്തൽ ഇങ്ങനെയൊക്കെ…
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറി പേടിസ്വപ്നമെന്ന് സംഘർഷത്തിൽ കുത്തേറ്റ അഖിൽ ചന്ദ്രൻ. ആക്രമിച്ച നസീമിന്റേയും ശിവരഞ്ജിത്തിന്റേയും ഭീഷണി തനിക്ക് നേരത്തെയും ഉണ്ടായിരുന്നു. തന്നെ ആക്രമിക്കാൻ തീരുമാനിച്ചത് എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി ചേർന്നാണ്. യൂണിറ്റ് നേതാക്കളെ എതിർത്തതാണ് തന്നോട് വൈരാഗ്യം ഉണ്ടാവാൻ കാരണം. പ്രിൻസിപ്പലിനോ അധ്യാപകർക്കോ കോളജിൽ ഒരു റോളുമില്ല. പ്രതികളായവർ നേരത്തെ ഭീഷണിപ്പെടുത്തിയ കാര്യം പാർട്ടിയെ അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട ശേഷം സിപിഎം സഹായിച്ചു. ഓപ്പറേഷൻ അടക്കമുള്ള ചികിത്സാ ചിലവുകൾ പാർട്ടിയാണ് വഹിച്ചത്. കേസുമായി മുന്നോട്ടു പോകുന്നതിന് എല്ലാ സഹായവും നൽകാമെന്നും അറിയിച്ചിട്ടുണ്ടെന്നും അഖിൽ ചന്ദ്രൻ ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുത്തേറ്റ് ചികിത്സയിലായിരുന്ന അഖിലിന്റെ ആദ്യ പ്രതികരണമാണ് ഇന്നു പുറത്തു വന്നത്.
Read Moreഒടുവിൽ സ്മാർട്ടായി ചോദ്യങ്ങൾക്ക് ഉത്തരം നൽകി; ഉത്തരങ്ങൾ പരീക്ഷാ ഹാളിൽ ലഭിച്ചത് സ്മാർട്ട് വാച്ചുകൾ മുഖേന; ശിവരഞ്ജിത്തും നസീമും മൊഴി നൽകിയത് ഇങ്ങനെ…
തിരുവനന്തപുരം: പിഎസ് സി പരീക്ഷാ തട്ടിപ്പു കേസിൽ ഉത്തരങ്ങൾ പരീക്ഷാ ഹാളിൽ ലഭിച്ചത് സ്മാർട്ട് വാച്ചുകൾ മുഖേനയെന്ന് പ്രതികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പിഎസ് സി നടത്തിയ പോലീസ് കോണ്സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേടും തട്ടിപ്പും നടത്താനുള്ള ആസൂത്രണത്തിൽ തങ്ങളോടൊപ്പം മുൻ എസ്എഫ്ഐ നേതാവും മൂന്നാം പ്രതിയായ പ്രണവും എസ്എപി ക്യാന്പിലെ പോലീസുകാരായ ഗോകുൽ, സഫീർ എന്നിവർക്കും പങ്കുണ്ടെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഉത്തരങ്ങൾ തങ്ങൾ ധരിച്ചിരുന്ന സ്മാർട്ട് വാച്ചിലൂടെ എസ്എംഎസ് ആയി ഗോകുലും സഫീറും അയച്ചു തന്നുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ചിനോട് മൊഴി നൽകിയത്. എന്നാൽ ചോദ്യപേപ്പർ എങ്ങനെയാണ് ലഭിച്ചതെന്ന ചോദ്യങ്ങൾക്ക് പ്രതികൾ പരസ്പര വിരുദ്ധമായാണ് ഉത്തരം…
Read More