പാലോട്: തേടിയെത്തുന്ന മഹാലക്ഷ്മിയെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കുകയെന്നു കേട്ടില്ലില്ലേ. എതാണ്ട് അതുപോലൊരു അവസ്ഥയിലാണ് പാലോട് സ്വദേശി അജിലു ഇപ്പോള്‍. ഒന്നും രണ്ടും സമ്മാനങ്ങള്‍ നോക്കാതെ ചെറിയ സമ്മാനത്തുകകള്‍ മാത്രം നോക്കിയ ശേഷം ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞ ഇയാള്‍ക്ക് നഷ്ടമായത് 10 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായ 10 ലക്ഷം അടിച്ചത് ് ഇയാളെടുത്ത ടിക്കറ്റിനാണെന്ന് മനസ്സിലാക്കിയ സുഹൃത്ത് ടിക്കറ്റ് ചുരുട്ടിയെറിഞ്ഞ സ്ഥലം മനസ്സിലാക്കുകയും അവിടെയെത്തി ടിക്കറ്റെടുത്ത് മുങ്ങുകയുമായിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ഉടമ പാലോട് സി.ഐ.ക്ക് പരാതി നല്കി. പാലോട്, പെരിങ്ങമ്മല ഒഴുകുപാറ നാലുസെന്റ് കോളനിയില്‍ അജിലുവാണ് ഭാഗ്യം കടാക്ഷിച്ചിട്ടും ദൗര്‍ഭാഗ്യവാനായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ 22ന് നറുക്കെടുത്ത കാരുണ്യ ലോട്ടറി (കെ.എക്സ്.819582)യുടെ രണ്ടാം സമ്മാനം അജിലുവിന്റെ കൈയിലുണ്ടായിരുന്ന ലോട്ടറിക്കാണ് ലഭിച്ചത്. ലോട്ടറി ഫലം സ്വന്തമായി നോക്കിയ അജിലു ആദ്യ രണ്ടു സമ്മാനങ്ങള്‍ ഒഴികെയുള്ള സമ്മാനങ്ങളെല്ലാം നോക്കിയശേഷം ടിക്കറ്റ്…
Read More