പിള്ളേരൊക്കെ ആരുടേതാണെന്ന് അറിയില്ല പക്ഷെ അച്ഛനെന്നു വിളിച്ചുകൊണ്ടിരുന്നത് എന്നെയാ…21 വര്‍ഷമായി വളര്‍ത്തുന്ന തന്റെ മൂന്നു മക്കളും ജാരസന്തതികളെന്നു തിരിച്ചറിഞ്ഞ കഥ വെളിപ്പെടുത്തി ഹതഭാഗിയായ പിതാവ്…

നോര്‍ത്ത് വെയില്‍സിലെ റോസിലുള്ള റിച്ചാര്‍ഡ് മാസന്‍ എന്ന 55കാരനെ ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ഹതഭാഗിയായ അച്ഛന്‍ എന്നായിരിക്കാം വിശേഷിപ്പിക്കാനാവുക. ഇതുപോലൊരു അവസ്ഥ ലോകത്തൊരു അച്ഛനും വരുത്തരുതേയെന്ന് മാസന്റെ കഥ കേള്‍ക്കുന്നവര്‍ മനസ്സില്‍ പറയും. കഴിഞ്ഞ 21 വര്‍ഷങ്ങളായി താന്‍ നെഞ്ചോടടക്കി വളര്‍ത്തുന്ന മൂന്ന് ആണ്‍മക്കള്‍ യഥാര്‍ത്ഥത്തില്‍ തനിക്ക് പിറന്നവരല്ലെന്ന് ഡോക്ടറില്‍ നിന്ന് തന്നെ കേള്‍ക്കേണ്ടുന്ന ഗതികേടുണ്ടായ പിതാവാണ് ഇദ്ദേഹം. അതായത് മാസന് ജനിച്ചപ്പോള്‍ തന്നെ വന്ധ്യത ബാധിച്ചുവെന്നായിരുന്നു ഡോക്ടര്‍ കണ്ടെത്തിയിരിക്കുന്നത്. തന്റേതെന്ന് കരുതി വളര്‍ത്തിയ മൂന്ന് മക്കളും ജാരസന്തികളാണെന്ന് തിരിച്ചറിഞ്ഞ അശുഭനിമിഷത്തിന്റെ കഥ വെളിപ്പെടുത്തി ഹതഭാഗ്യനായ ഈ പിതാവ് മുന്നോട്ട് വന്നത് ഞെട്ടലോടെയാണ് ലോകം ഉള്‍ക്കൊണ്ടിരിക്കുന്നത്. 2016ല്‍ സൈസ്റ്റിക് ഫൈബ്രോസിസിനുള്ള ചികിത്സക്കായി ആശുപത്രിയില്‍ പോയപ്പോഴായിരുന്നു ഈ ഞെട്ടിപ്പിക്കുന്ന സത്യം ലിവര്‍പൂലിലെ ബ്രോഡ്ഗ്രീന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ കണ്ടെത്തുകയും മാസനോട് വെളിപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് തന്റെ മുന്‍ ഭാര്യയും…

Read More