അവിവാഹിതയുടെ 23 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അങ്ങനെയൊരു അനുമതി നല്കിയാല് അത് കുട്ടിയെ കൊലപ്പെടുത്തുന്നതിനു തുല്യമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഗര്‍ഭധാരണത്തിലെ 36 ആഴ്ചയില്‍ 23ഉം പിന്നിട്ടിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇനി അലസിപ്പിക്കുന്നത് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനു തുല്യമാണ്. അത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അവിവാഹിതരുടെ ഗര്‍ഭഛിദ്രത്തില്‍ വിവേചനപരമായ നിലപാടാണ് നിയമത്തിനെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. അവിവാഹിതയാണ് എന്നതുകൊണ്ടുതന്നെ ഹര്‍ജിക്കാരി വലിയ മാനസിക ആഘാതത്തിലാണ്. അവര്‍ കുഞ്ഞിനെ വളര്‍ത്താന്‍ സജ്ജയല്ലെന്ന് അഭിഭാഷകന് പറഞ്ഞു. കുഞ്ഞിനെ വളര്‍ത്തണമെന്നു നിര്‍ബന്ധിക്കുന്നില്ലെന്ന് കോടതി പ്രതികരിച്ചു. ഏതെങ്കിലും നല്ല ആശുപത്രിയിലേക്കു പോവുക. നിങ്ങളുടെ ഒരു വിവരവും പുറത്തുപോവില്ല. കുഞ്ഞിനെ പ്രസവിക്കുക. അതിനെ ദത്തു നല്‍കുക. ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കോളും. പ്രസവ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാട്…
Read MoreTag: unmarried women
വിവാഹിതരാവാതെയും ഇനി അമ്മമാരാകാം ! വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി…
വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും ഇനി കൃത്രിമ ഗര്‍ഭധാരണത്തിന് അവകാശം. 21 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും പ്രത്യുല്പാദന സാങ്കേതികവിദ്യ (എ.ആര്.ടി) ഉപയോഗിച്ച് ഗര്‍ഭധാരണത്തിന് അനുമതി നല്‍കണമെന്ന് ആരോഗ്യത്തിനും കുടുംബക്ഷേമത്തിനുമുള്ള പാര്‍ലമെന്ററി സമിതി ശിപാര്‍ശ ചെയ്തു. വിവാഹിതരാവാതെ ഒരുമിച്ച് ജീവിക്കുന്ന സ്വവര്‍ഗ ദമ്പതികള്‍ക്കും കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. എന്നാല്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളുടെ കാര്യത്തില്‍ നിയമം ഒന്നും പറയുന്നില്ല. കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശത്തില്‍നിന്ന് ഇരുകൂട്ടരെയും നിയമം മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.
Read Moreകുഞ്ഞിനെ കൊന്നത് അമ്മ തന്നെ ! വാത്തിക്കുടിയിലെ കോളജ് വിദ്യാര്‍ഥിനി കുഞ്ഞിനെ കൊന്നത് പ്രസവം വിവരം മറയ്ക്കാന്‍; യുവതിയുടെ കുറ്റസമ്മതം ഇങ്ങനെ…
ഇടുക്കി വാത്തിക്കുടിയില്‍ അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനി ജന്മം നല്കിയ കുഞ്ഞിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയതാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. വാത്തിക്കുടി സ്വദേശി ചഞ്ചലാണ് അറസ്റ്റിലായത്. അവിവാഹിതയായ താന്‍ പ്രസവിച്ച കാര്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിയായ ചഞ്ചല്‍ ഗര്‍ഭിണിയായ കാര്യം വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സഹപാഠികള്‍ക്കോ അറിയില്ലായിരുന്നു. വീടിന്റെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് മൃതദേഹം മറവു ചെയ്യാന്‍ സുഹൃത്തിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ രംഗം പന്തിയല്ലെന്നു കണ്ട സുഹൃത്ത് ഈ വിവരം പോലീസില്‍ അറിയിക്കുകയും പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. എന്നാല്‍ കുഞ്ഞ് ചാപിള്ളയായിരുന്നെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം ശ്വാസം മുട്ടിയെന്ന് ബോധ്യപ്പെട്ടത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം…
Read Moreകുളിമുറിയില്‍ കുഞ്ഞിന് ജന്മം നല്കി ബിരുദ വിദ്യാര്‍ഥിനി ! ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയിക്കാതിരിക്കാന്‍ വയര്‍ മുറുക്കിക്കെട്ടി; തോപ്രാംകുടിയില്‍ സംഭവിച്ചത്…
അവിവാഹിതയായ ബിരുദ വിദ്യാര്‍ഥിനി പ്രസവിച്ച ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. തോപ്രാംകുടി വാത്തിക്കുടിയിലാണ് നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി പോലീസ് നിരീക്ഷണത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്. കുട്ടി ജനിച്ചപ്പോള്‍തന്നെ മരിച്ചതാണോ അതോ ശ്വാസംമുട്ടിയാണോ മരിച്ചതെന്ന് അറിയുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കൊലപാതകമാണെങ്കില്‍ മാതാവിനെ അറസ്റ്റ് ചെയ്യും.ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെ കുളിമുറിയില്‍ കുഞ്ഞിനു ജന്മംനല്‍കുകയായിരുന്നു. തുടര്‍ന്ന് പ്ലാസ്റ്റിക് കവറിലാക്കി മൃതദേഹം വീട്ടിലൊളിപ്പിക്കുകയായിരുന്നു.വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറില്‍നിന്നു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജനന സമയത്തു ശിശുവിനു ജീവനില്ലായിരുന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്. പ്രസവശേഷം ശാരീരിക അസ്വസ്തത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിനിയായ ഇരുപതുകാരി മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി മുമ്പ് അടുപ്പത്തിലായിരുന്നുവെന്നും ഈ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നുമാണ്…
Read More