ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിനു കാരണം വിവാഹ ഉടമ്പടിയെന്ന് പോലീസ്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വര്‍ഷം ജനുവരി 15ന് വിവാഹിതരായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇയാളുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേര്‍പെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ യുവതി ഇതിന് വഴങ്ങിയില്ല. ഇതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ശിവം ത്രിവേദിയെ കഴിഞ്ഞ ജനുവരി 15 നാണ് ലോഹര്‍ വിഭാഗത്തില്‍ പെട്ട യുവതി വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഉഭയ സമ്മത പ്രകാരം ഉടമ്പടിയും ഉണ്ടാക്കി. ഇതില്‍ പ്രകോപിതരായ ശിവം ത്രിവേദിയുടെ കുടുംബം യുവതിയെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡന പരാതിയുമായി എത്തിയപ്പോള്‍ കൊന്നു കളയാന്‍…
Read MoreTag: unnao rape case
ഒരു വര്‍ഷത്തിനിടെ കുടുംബത്തിന് നഷ്ടമായത് മൂന്നുപേരെ ! ഇനിയുള്ളത് ജയിലില്‍ കിടക്കുന്ന അമ്മാവന് മാത്രം; ഉന്നാവോ കേസില്‍ ബിജെപി എംഎല്‍എയുടെ പ്രതികാരം ഭയന്ന് കുടുംബം…
ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എയുടെ പ്രതികാര നടപടിയില്‍ വെന്തുരുകി ഒരു കുടുംബം. എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരേ പോരാടാന്‍ ബാക്കിയുള്ളത് ജയിലില്‍ കിടക്കുന്ന ഒരു അമ്മാവന് മാത്രം. ഒരു വര്‍ഷത്തിനിടയില്‍ കുടുംബത്തിന് നഷ്ടമായത് മൂന്ന് പേരെയാണ്. ”കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ എന്റെ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കി. ഇനി ഞാന്‍ മാത്രമാണ് ബാക്കിയുള്ളത്.” നിരാലംബമായ മുഖത്തോടും നിരാശ കലര്‍ന്ന ശബ്ദത്തോടും ഭാര്യയ്ക്ക് ഗംഗാതീരത്ത് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജയിലില്‍ നിന്നുമായിരുന്നു ഉന്നാവോ ഇരയുടെ അമ്മാവന് എത്തിയത്. അപകടത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുമ്പോള്‍ കുടുംബത്തില്‍ ഇനി സെന്‍ഗാറിനെതിരേ പോരാട്ടം തുടരാനുള്ള നിയോഗം ഇയാളിലാണ് എത്തി നില്‍ക്കുന്നത്. മര്‍ദ്ദിച്ചെന്ന എംഎല്‍എയുടെ സഹോദരന്റെ പരാതിയിലാണ് ഇയാള്‍ ജയിലിലായത്. സെന്‍ഗാറിനെ ഭയന്ന് രണ്ടു വര്‍ഷമായി ഇവര്‍ക്കൊപ്പം നില്ക്കാന് ഗ്രാമത്തില്‍ ആരും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഭാര്യയുടെ അന്ത്യക്രിയകള്‍ ചെയ്യുമ്പോള്‍ അയല്‍ക്കാര്‍ പോലും അടുത്തു…
Read More