മലയാള സിനിമയിലെ ജനപ്രിയ യുവനടന്മാരില് മുന്‍നിരയിലാണ് ഉണ്ണി മുകുന്ദന്റെ സ്ഥാനം. സിനിമയില്‍ നായകന് ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ ഉണ്ണി മുകുന്ദന് തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് നടന് ഉണ്ണി മുകുന്ദന്. മസില് അളിയന് എന്ന ആരാധകരും സഹതാരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്മാരില് മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. നടന് എന്നതിനുപുറമേ ഇപ്പോള്‍ ഒരു നിര്‍മാതാവ് കൂടിയാണ് താരം. മേപ്പടിയാന് എന്ന സിനിമയുടെയായിരുന്നു താരം ആദ്യമായി നിര്‍മാതാവായത്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹന്‍ ലഭിച്ചിരുന്നു.…
Read MoreTag: unni mukundan
ഇന്നലെ അയ്യപ്പന്, ഇന്ന് ഗണപതി,നാളെ കൃഷ്ണന്, മറ്റന്നാള്‍ ശിവന് ! അവസാനം നിങ്ങളും മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദന്
ഇന്നലെ അയ്യപ്പന് മിത്താണെന്ന് പറഞ്ഞു. ഇന്ന് ഗണപതി, നാളെ കൃഷ്ണന്, മറ്റന്നാള്‍ ശിവന്, ഇതെല്ലാം കഴിഞ്ഞ് അവസാനം നിങ്ങള്‍ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദന്. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ സംസാരിക്കുകയായിരുന്നു നടന്. ഹിന്ദു വിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്നം അവരുടെ പേടിയാണെന്നും അവര്‍ ഒട്ടും നട്ടെല്ലില്ലാത്ത ആള്‍ക്കാരായി മാറിയിരിക്കുന്നുവെന്നും ഉണ്ണി പറഞ്ഞു. താനൊരു വിശ്വാസിയാണ് കുറച്ച് സെന്‍സിറ്റീവും ആണ് താന്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ദൈവം ഇല്ല, മിത്ത് ആണെന്നൊക്കെ പറയുമ്പോള്‍ ആര്‍ക്കും ഒരു വിഷമവുമില്ല. ഉണ്ണി പറയുന്നു. താന്‍ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്നമെന്താണെന്ന് വെച്ചാല്‍ നമുക്കിതൊക്കെ ഒകെ ആണ്. ഈ സമൂഹത്തില്‍ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്നും ഉണ്ണി പറഞ്ഞു. ഇന്ത്യയില്‍ ആര്‍ക്കും എന്ത് അഭിപ്രായവും പറയാം. പക്ഷേ ആര്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നത്, ആരാണിതൊക്കെ കേട്ടിരിക്കുന്നത്…
Read Moreഎന്നെ രക്ഷിച്ചത് ഉണ്ണി മുകുന്ദന് ! ഇപ്പോഴും കാണുമ്പോള്‍ അതേപ്പറ്റി പറയുമെന്ന് നിഖില വിമല്‍
ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായി 2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ദിലീപ് നായകനായി 2015ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലെ നായികയായതോടെയാണ് നിഖില ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു. ഞാന്‍ പ്രകാശന്, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അരവിന്ദന്റെ അതിഥികള്‍, ജോ അന്‍ഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകള്‍ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു. ബ്രോ ഡാഡി എന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രത്തില്‍ ഒരു ചെറിവേഷത്തില് നിഖില പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ്…
Read Moreപരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി ഉണ്ണി മുകുന്ദന് ! നടനെതിരായ തുടര്‍നടപടി സ്റ്റേ ചെയ്ത് കോടതി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദനെതിരായ തുടര്‍ നടപടി സ്റ്റേ ചെയ്ത് കോടതി. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ ലഭിച്ചത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന് ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. 2017 ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15ന് പരാതി നല്‍കിയിരുന്നു. യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന് പരാതിയില്‍ പറയുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിമുകുന്ദന് മജിസ്ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍, രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്…
Read Moreപിന്നീട് വന്ന ചില തെറ്റായ വിചാരങ്ങള്‍ ആയിരിക്കും പ്രശ്നങ്ങള്‍ക്കു കാരണം ! ബാല-ഉണ്ണി മുകുന്ദന് വിവാദത്തില്‍ പ്രതികരിച്ച് മിഥുന് രമേശ്…
നടന്, അവതാരകന് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് മിഥുന് രമേശ്. മിനിസ്ക്രീനില്‍ അഭിനേതാവായാണ് താരത്തിന്റെ തുടക്കമെങ്കിലും പിന്നീട് സിനിമയിലെത്തുകയായിരുന്നു. എന്നാല്‍ ടെലിവിഷന്‍ ഷോകളില്‍ അവതാരകനായതോടെയാണ് താരം മലയാളികളുടെ പ്രിയപ്പെട്ടവനാകുന്നത്. മലയാളം ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന ഷോ ആയിരുന്നു ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവം എന്ന പരിപാടി. ആയിരക്കണക്കിന് കലാകാരന്മാരാണ് കോമഡി ഉത്സവത്തില്‍ വന്ന് പങ്കെടുക്കുകയും പിന്നീട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ കഴിവുള്ള കലാകാരന്മാര്ക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വലിയ വേദിയായിരുന്നു കോമഡി ഉത്സവം. ഈ ഷോയുടെ അവതാരകനായതോടെയാണ് മിഥുന് രമേശ് മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. അടുത്തിടെ താരം ബെല്‍സ് പാള്‍സി രോഗബാധിതനായിരുന്നു. ഈ രോഗത്തിന് ചികിത്സ തേടിയ കാര്യം താരം തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇതോടെ ആരാധകര്‍ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.…
Read Moreഫീഡം ഓഫ് സ്പീച്ച് ‘ എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുത് ! ഫോണ്‍ സംഭാഷണത്തെക്കുറിച്ച് തുറന്നു പറച്ചിലുമായി ഉണ്ണി മുകുന്ദന്…
യൂട്യൂബ് വ്ളോഗറെ ചീത്തവിളിച്ചു എന്ന ആരോപണത്തില്‍ വിശദീകരണവുമായി നടന് ഉണ്ണി മുകുന്ദന്. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലെങ്കില്‍ തന്റെ അഹങ്കാരമായോ കാണാമെന്ന് നടന് പറഞ്ഞു. സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങള്‍ പറയണം. അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്… എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേര്‍സനല്‍ പരാമര്‍ശങ്ങളോടാണ്. നിങ്ങള്‍ ഒരു വിശ്വാസി അല്ല എന്നു വച്ചു ഞാന്‍ അയ്യപ്പനെ വിറ്റു എന്നു പറയാന്‍ ഒരു യുക്തിയുമില്ലെന്ന് ഉണ്ണി പറഞ്ഞു. ഒരു സിനിമ ചെയ്തുവെന്നും അതിനെ വിമര്‍ശിക്കാം എന്നത് കൊണ്ട് തന്റെ മാതാപിതാക്കളേയോ ദേവുവിനേയോ പറ്റി അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. മാളികപ്പുറം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള ഫോണ്‍ സംഭാഷണം…
Read Moreമലകയറാന്‍ 50 വയസ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് നന്ദി ! ഇപ്പോള്‍ മനസ്സിലുള്ള അയ്യപ്പന് ഉണ്ണിയെന്ന് സ്വാസിക…
മാളികപ്പുറം സിനിമയെയും ഉണ്ണി മുകുന്ദനെയും അഭിനന്ദിച്ച് നടി സ്വാസിക. നാലുവര്‍ഷം മാളികപ്പുറമായ തന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകന് വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും സ്വാസിക നന്ദി പറഞ്ഞു ഇനി മലകയറാന്‍ 50 വയസ്സ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദിയെന്നും സ്വാസിക ഫേസ്ബുക്കില്‍ കുറിച്ചു. സ്വാസികയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ട ഉണ്ണി മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആര്‍ക്കും യാതൊരു അതിശയവും ഉണ്ടാവാന്‍ സാദ്ധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്. ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.…
Read Moreമാളികപ്പുറം ‘കേരളത്തിന്റെ കാന്താര’ ! അത്രത്തോളം മികച്ചതാണ് ഈ സൃഷ്ടി; പ്രശംസയുമായി ആന്റോ ആന്റണി…
ഉണ്ണി മുകുന്ദന് നായകനായി വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറം സിനിമയെ മുക്തകണ്ഠം പ്രശംസിച്ച് ആന്റോ ആന്റണി എം.പി. ‘മാളികപ്പുറം’എന്ന സിനിമയെ ഒറ്റവാചകത്തില്‍ ‘കേരളത്തിന്റെ കാന്താര’ എന്ന് വിശേഷിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ആന്റോ ആന്റണി സിനിമയെ പ്രശംസിച്ചത്. കേരളത്തിന് പുറത്തുചെല്ലുമ്പോള്‍ ഇനിമുതല്‍ ശബരിമലയുടെ നാട്ടില്‍ നിന്ന് വരുന്നു എന്ന് പറയുന്നതിനൊപ്പം,’നിങ്ങള്‍ മാളികപ്പുറം സിനിമ കാണൂ’ എന്നുകൂടി ഞാന്‍ പറയും. അത്രത്തോളം മികച്ചതാണ് ഈ സൃഷ്ടി. കളങ്കമില്ലാത്ത ഭക്തിയും പ്രാര്‍ഥനയും മനുഷ്യനെ എത്രമേല്‍ വിമലീകരിക്കുന്നു എന്നറിയാന്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ സിനിമ കാണണം. കണ്ടിറങ്ങുമ്പോള്‍ ഉള്ളിലെവിടെയോ ഒരുതരി കണ്ണുനീരും സംതൃപ്തിയും ബാക്കിയുണ്ടാകും,തീര്‍ച്ച…ആന്റോ ആന്റണി പറയുന്നു. ഫേസ്കുറിപ്പിന്റെ പൂര്‍ണരൂപം… ശബരിമല ഉള്‍പ്പെടുന്ന നാടിന്റെ ജനപ്രതിനിധിയാണ് എന്നു പറയുമ്പോള്‍ കിട്ടുന്ന ഭക്തിപുരസ്സരമുള്ള സ്വീകരണം എന്നും അനുഭവിച്ചറിയാനായിട്ടുണ്ട്; പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെത്തുമ്പോള്‍. അയ്യപ്പന് അവര്‍ക്കെല്ലാം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത…
Read Moreഅഭിനയം നിർത്താൻ പോകുന്ന ഉണ്ണി; പൊട്ടിക്കരഞ്ഞുകൊണ്ട് ഉണ്ണീമുകുന്ദൻ ഷാജോണിനോട് പറഞ്ഞത്…
ഉണ്ണി മുകുന്ദനൊപ്പം വളരെക്കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളു. ഉണ്ണിയെ ഞാൻ അടുത്തറിയുന്നത് ഒരു മാസത്തോളം ഒരു അമേരിക്കൻ ഷോയ്ക്ക് പോയപ്പോഴാണ്. അവിടെവച്ചാണ് ഉണ്ണി മുകുന്ദൻ ശരിക്കും എന്താണെന്ന് ഞാൻ മനസിലാക്കുന്നത്. നല്ലൊരു സുഹൃത്തും നല്ലൊരു മനുഷ്യനുമൊക്കെയാണ് ഉണ്ണി. കുറെ ഡാൻസും പാട്ടും സ്കിറ്റുകളും ഒക്കെയായി അടിച്ചു പൊളിച്ച ഒരു ആഴ്ച ആയിരുന്നു അത്. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഉണ്ണിയെ ഒരു ദിവസം വളരെ മൂഡോഫായി കണ്ടു. ഞങ്ങൾ പരിപാടിയൊക്കെ കഴിഞ്ഞ് ഡിന്നർ കഴിക്കാൻ ഇരിക്കുമ്പോൾ ആണത്. ഞാൻ പതിയെ ഉണ്ണിയോട് എന്താണെന്ന് ചോദിച്ചു, അപ്പോൾ ഉണ്ണി പറഞ്ഞു, ചേട്ടാ ഞാൻ അഭിനയം നിർത്താൻ പോവുകയാണ്. എനിക്ക് പറ്റുന്നില്ല എന്ന്. അന്ന് ഉണ്ണിയുടെ ഒരു സിനിമ റിലീസ് ചെയ്തിരുന്നു. അത്ര മികച്ച അഭിപ്രായമല്ല ചിത്രത്തിന് ലഭിച്ചത്. അതിന്റെ വിഷമമായിരുന്നു. സത്യം പറഞ്ഞാൽ ഉണ്ണിയുടെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. അന്ന് എനിക്ക് ഉണ്ണിയോട്…
Read Moreഉണ്ണി ഒരു മരണത്തിന് ഉത്തരവാദിയാണ് ! വീണ്ടും ആരോപണവുമായി ബാല
നടന്മാരായ ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള വാഗ്വാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഉണ്ണിക്കെതിരെ നാള്‍ക്കുനാള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബാല വാര്‍ത്തകളില്‍ നിറയുന്നത്. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അവരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലം കൊടുക്കാതെ ഒരു കോടിക്ക് മുകളിലുള്ള പുതിയ കാര്‍ വാങ്ങിയെന്നാണ് ബാലയുടെ ആദ്യത്തെ ആരോപണം. ഫില്‍മി ബീറ്റ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ ഈ താരത്തിന്റെ തുറന്ന് പറച്ചില് ഇപ്പോഴിതാ ഉണ്ണി കാരണം ഒരാള്‍ ആത്മഹത്യ ചെയ്തു എന്നാണ് താരം പറയുന്നത്. ബാലയുടെ വാക്കുകള്‍ ഇങ്ങനെ…കൊല്ലത്ത് ഒരു പ്രൊഡ്യൂസര്‍ ഉണ്ണി കാരണം തൂങ്ങി മരിച്ചിട്ടുണ്ട്. നിങ്ങള്‍ അത് അന്വേക്ഷിക്കൂ. അതേസമയം സിനിമയുടെ പ്രമോഷന് എന്നെ വിളിക്കാതെ എങ്ങനെയാണ് ഞാന്‍ പോകുക എന്ന കാര്യവും ബാല ചോദിക്കുന്നുണ്ട്. എല്ലാവര്ക്കും വേണ്ടി സംസാരിച്ച ഞാനിന്ന് ഒറ്റക്കായി. ഉണ്ണി പറയുന്നത് എല്ലാം കള്ളമാണ്. ബാല പറയുന്നു.…
Read More