മലയാള സിനിമയ്ക്ക് ഇത് കഷ്ടകാലമാണോ? പ്രമുഖരുടെ മരണത്തിനൊപ്പം സൂപ്പര്‍ താരങ്ങള്‍ കേസില്‍പ്പെടുന്നതും മയക്കുമരുന്ന്, സെക്സ് റാക്കറ്റ് കേസുകളില്‍ നടന്മാരും നടിമാരും ഉള്‍പ്പെടുന്നത് സര്‍വസാധാരണമാണ്. കുറച്ചുദിവസമായി ഉണ്ണി മുകുന്ദനാണ് പുതിയ വാര്‍ത്തയിലെ കേന്ദ്ര കഥാപാത്രം. തന്നെ ഒരു യുവതി ബ്ലാക്മെയില്‍ ചെയ്യുന്നതായി ഉണ്ണി പോലീസില്‍ പരാതി നല്‍കിയതാണ് പുതിയ സംഭവങ്ങളുടെ തുടക്കം. എന്നാല്‍ യുവതിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ യുവനടന് പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം, സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സിനിമരംഗത്തെ ഉന്നതന് വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇരുകൂട്ടര്‍ക്കും വലിയ ദോഷമില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ രമ്യതയില്‍ തീര്‍ക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. അതേസമയം, യുവതിയുടെ പക്കല്‍ നടനെതിരായ തെളിവുകള്‍ ഉണ്ടെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യുവതിക്ക് ഉണ്ണി അയച്ചെന്നു പറയുന്ന വാട്സപ്പ് മെസേജ് അടക്കമുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ് സൂചന. യുവതി പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്- ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാന്‍…
Read MoreTag: unni mukundan
ഉണ്ണി മുകുന്ദന് കുടുങ്ങുമോ? പീഡന കേസില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ഉണ്ണി മുകുന്ദന്റെ പരാതിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; തിരക്കഥാകൃത്തായ യുവതി പറഞ്ഞ കഥ കേട്ട് അമ്പരന്ന് പോലീ
തിരുവനന്തപുരം: പീഡനക്കേസില്‍ പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച് നടന് ഉണ്ണിമുകുന്ദന് തിരക്കഥാകൃത്തായ യുവതിക്ക് എതിരെ നല്കിയ പരാതിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ഉണ്ണിയുടെ പരാതി പച്ചക്കള്ളമാണെന്ന് യുവതി പ്രമുഖ ഓണ്‍ലൈന്‍ ന്യൂസിനോടു പറഞ്ഞു. ഉണ്ണി മുകുന്ദന് തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാണിച്ച് താന്‍ നാല് മാസം മുമ്പ് നല്കിയ സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി കേസ് എടുത്തതാണെന്നും യുവതി വെളിപ്പെടുത്തി. ഉണ്ണി മുകുന്ദന് കോടതിയിലെത്തി ജാമ്യം എടുത്ത ശേഷമാണ് തനിക്കെതിരെ കള്ളപ്പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. എന്നാല്‍ തന്നെ പീഡനക്കേസില്‍ കുടുക്കി യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നു പറഞ്ഞാണ് ഉണ്ണി മുകുന്ദന് പരാതി നല്‍കിയത്.ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന് നല്കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച്…
Read Moreആരാധനയുടെ ഈ വേര്‍ഷന്‍ ഇതാദ്യമാ… താരാരാധന മുത്ത് യുവാവ് ചെയ്തതറിഞ്ഞ് ഉണ്ണി മുകുന്ദന് പോലും ഞെട്ടി; തന്റെ ഉത്തരവാദിത്തം കൂടിയെന്ന് താരം
സിനിമാ താരങ്ങളോടുള്ള ഭ്രാന്തമായ ആരാധന ആളുകളെ പല അവസ്ഥയിലും കൊണ്ടെത്തിക്കാറുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് ആരാധകനോടു തന്നെ ആരാധന തോന്നുന്ന ചില പ്രവര്‍ത്തികളും ഇവരില്‍ നിന്നും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ മലയാളത്തിലെ യുവതാരം ഉണ്ണി മുകുന്ദനോട് ഉള്ള ആരാധന മൂത്ത് ഒരു യുവാവ് ചെയ്ത കാര്യം സാക്ഷാല്‍ ഉണ്ണി മുകുന്ദനെപ്പോലും ഞെട്ടിച്ചു. സ്വന്തം കുഞ്ഞിന് തന്റെ ഇഷ്ടതാരത്തിന്റെ പേരാണ് ഈ ആരാധകന് നല്‍കിയിരിക്കുന്നത്. ‘സ്വന്തം കുഞ്ഞിന് ആരാധിക്കുന്ന താരത്തിന്റെ പേര് നല്‍കുക എന്നത് നിസ്സാര കാര്യമല്ല. ആദ്യമൊന്നും ഞാന്‍ വിശ്വസിച്ചില്ല. എന്നെ പറ്റിക്കാനാവുമെന്നാണ് കരുതിയത്. കാരണം എവിടെയും കേട്ടുകേള്‍വിയുള്ള കാര്യമല്ലല്ലോ ഇത്. പിന്നീടാണ് ആ മോന്റെ ചിത്രങ്ങള്‍ ഞാന്‍ കാണുന്നത്. ഉടനെ തന്നെ സുനിലിന്റെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. അവര്‍ക്കും ഒരുപാട് സന്തോഷമായി.എത്രയും പെട്ടെന്ന് ഉണ്ണി മുകുന്ദനെ കാണണം..കാണും..കണ്ടിരിക്കും..’ ഉണ്ണി മുകുന്ദന് പറയുന്നു. ആരാധകന്റെ ഈ…
Read More‘സ്വീറ്റീ’ നീ നീയായിരിക്കുക; നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ അവിസ്മരണീയമാണ്; അനുഷ്കാ ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച് ഉണ്ണിമുകുന്ദന്
ഇന്ത്യന്‍ സിനിമയിലെ ദേവസുന്ദരി അനുഷ്ക ഷെട്ടിക്ക് പിറന്നാള്‍ ആശംസകളര്‍പ്പിച്ച് ഉണ്ണിമുകുന്ദന്. ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്കയുടെ പുതിയ ചിത്രം ബാഗമതിയില്‍ ഉണ്ണിമുകുന്ദനാണ് നായകന്. അനുഷ്കയുടെ 36-ാം പിറന്നാളായിരുന്നു ഇന്ന്. അനുഷ്കയോടൊത്ത് കേക്ക് മുറിക്കുന്ന ചിത്രവും ഒപ്പം പിറന്നാള്‍ ആശംസയും ഉണ്ണിമുകുന്ദന് നേര്‍ന്നിട്ടുണ്ട്. ‘സ്വീറ്റി/അനു, നിന്നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. നീ എങ്ങനെയുള്ള ആളാണോ അതുപോലെ തന്നെയിരിക്കുക, മറ്റുള്ളവരെ എപ്പോഴും പ്രചോദിപ്പിക്കുക. നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ മനോഹരമായിരുന്നു. പ്രിയപ്പെട്ട അനുഷ്ക ജീവിതത്തില്‍ ഇനിയും നിനക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും. നിന്റെ ശുഭാപ്തി വിശ്വാസവും എളിമയും മറ്റുള്ളവരിലേക്കും എന്നും പകര്ന്നുനല്കൂ. ഈ പുതുവര്‍ഷത്തില്‍ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. ബാഗമതിയിലെ പ്രകടനം കാണാന്‍ കാത്തിരിക്കുന്നു.’ – ഉണ്ണിമുകുന്ദന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ജി.അശോക് സംവിധാനം ചെയ്യുന്ന ബാഗ്മതിയില്‍ ഉണ്ണി മുകുന്ദനെ കൂടാതെ ജയറാം, ആശാ ശരത്…
Read Moreനിങ്ങള്‍ സിനിമാക്കാര് അഭിനയത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരേ ? ആരാധകന്റെ പരിഹാസത്തിന് ഉണ്ണി മുകുന്ദന്റെ വെടിക്കെട്ടു മറുപടി
ആരെയും ഒരു കാരണവുമില്ലാതെ വിമര്‍ശിക്കാനുള്ള വേദിയായി മാറിയിരിക്കുകയാണ് ഫേസ്ബുക്ക്. തിരുവനന്തപുരത്തെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൃഷ്ണനുണ്ണിയേക്കുറിച്ച് നടന് ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഉണ്ണിയുടെ പോസ്റ്റിനു താഴെ ഒരു ആരാധകന് വളരെ മോശമായി കമന്റ് ചെയ്തു. നിങ്ങള്‍ സിനിമാക്കാര്‍ക്ക് അഭിനയിച്ചാല്‍ പോരെ എന്നായിരുന്നു ആരാധകന്റെ കമന്റ്. എന്നാല്‍ എന്റെ കാര്യം ഞാന്‍ നോക്കിയാല്‍ പോരെയന്ന് പറഞ്ഞ് താരം ആരാധകന്റെ ഫ്യൂസ് ഊരി. തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കൃഷ്ണനുണ്ണി (19). വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ ട്രാവല്‍ & ടൂറിസം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വിടരും മുന്‍പ് കൊഴിഞ്ഞുപോയൊരു ജീവന്, അല്ല കൊന്നുകളഞ്ഞ ജീവന്, അവനെ കൊന്നവര്‍ നിയമത്തിന് മുന്പില് വന്നെപറ്റൂ. അതിന് വേണ്ടി പരമാവധി പോരാടുക. നമുക്ക് എല്ലാവര്ക്കും പെണ്‍സുഹൃത്തുക്കള്‍ ഉള്ളതാണ്, ഒന്ന് മിണ്ടിയതിനോ ഒരുമിച്ച് യാത്ര ചെയ്തതിനോ തല്ലികൊല്ലുന്ന…
Read More