ഭാര്യയും മക്കളും നോട്ടുകെട്ടുകള്‍ക്കൊപ്പം എടുത്ത സെല്‍ഫിയില്‍ വെട്ടിലായി പോലീസ് ഉദ്യോഗസ്ഥന്. എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകള്ക്കിടയില് ഇരുന്നുകൊണ്ട് സെല്‍ഫിയെടുത്തത്. ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം. സഹാനിയുടെ ഭാര്യയും രണ്ട് മക്കളുമാണ് 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകള്‍ക്കിടയിലിരുന്ന് സെല്‍ഫിയെടുത്തത്. ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നിലവില്‍ ഇയാളെ സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം തന്റെ കുടുംബസ്വത്ത് വിറ്റപ്പോള്‍ ലഭിച്ച പണമാണ് ചിത്രത്തിലുള്ളത് എന്നാണ് ഉദ്യോഗസ്ഥന്റെ വാദം. 2021 നവംബര്‍ 14-ന് എടുത്ത സെല്‍ഫിയാണ് നിലവില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read MoreTag: up
നാവിലെ ശസ്ത്രക്രിയയ്ക്കു പകരം നടത്തിയത് ‘സുന്നത്ത്’ ! ഡോക്ടര്‍ക്കെതിരേ പരാതി…
നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയില്‍ എത്തിച്ച രണ്ടര വയസുകാരന് ഡോക്ടര്‍ സുന്നത്ത് നടത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ എം ഖാന് ആശുപത്രിയില്‍ അന്വേഷണം നടത്തുന്നതിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോഗ്യവകുപ്പിലെ ഉന്നതതല സംഘത്തെ അയച്ചു. ആരോപണങ്ങളില്‍ വസ്തുത ഉണ്ടെന്ന് കണ്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മുന്നറിയിപ്പ് നല്കി. ആരോഗ്യവകുപ്പിന്റെ ചുമതല ബ്രജേഷ് പഥക്കിനാണ്. സംസാരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന കുഞ്ഞിനെ ചികിത്സയ്ക്കായാണ് എം ഖാന് ആശുപത്രിയില്‍ എത്തിച്ചത്. സംസാരശേഷി പൂര്‍ണമായി തിരിച്ചുകിട്ടുന്നതിന് നാവില്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നാവില്‍ ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടര്‍ കുഞ്ഞിന് സുന്നത്ത് നടത്തിയെന്നാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്. അന്വേഷണത്തില്‍ പിഴവ് സംഭവിച്ചതായി കണ്ടെത്തിയാല്‍ കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുമെന്നും ബ്രജേഷ് പഥക് പറഞ്ഞു. അന്വേഷണത്തില്‍ പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയാല്‍…
Read Moreലിംഗമാറ്റം നടത്താമെന്ന് വിശ്വസിപ്പിച്ച് നദിക്കരയിലേക്ക് കൊണ്ടുപോയി ! സ്വവര്‍ഗ പങ്കാളിയെ കൊലപ്പെടുത്തി യുവതിയും മന്ത്രവാദിയും
ലിംഗമാറ്റം നടത്താമെന്ന് വിശ്വസിപ്പിച്ച് സ്വവര്‍ഗപങ്കാളിയെ യുവതിയും മന്ത്രവാദിയും ചേര്‍ന്ന് കൊലപ്പെടുത്തി. 30കാരിയായ പ്രിയയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കേസില്‍ മന്ത്രവാദിയെയും യുവതിയെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കോളജില്‍ പഠിക്കുന്നതിനിടെയാണ് പ്രീതി 24കാരിയായ പ്രിയയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇരുവരും സ്വവര്‍ഗ പങ്കാളികളായതതായും പോലീസ് പറഞ്ഞു. പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രീതിയുടെ വിവാഹം നടക്കില്ലെന്ന് വീട്ടുകാര്‍ മനസിലാക്കി. വീട്ടുകാര്‍ മറ്റ് വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിച്ചെങ്കിലും പ്രിയ അതിന് സമ്മതിച്ചില്ല. പ്രിതീയുമായുള്ള ബന്ധം തുടരുന്നത് കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്ന് കുടുംബം കരുതുകയും ചെയ്തതായി പോലീസ് പറഞ്ഞു. അതിനിടെ, പ്രീതിയും അമ്മയും ചേര്‍ന്ന് പ്രിയക്ക് ലിംഗമാറ്റം നടത്താന്‍ താത്പര്യമുണ്ടെന്ന കാര്യം പ്രദേശത്തെ മന്ത്രവാദിരാംനിവാസിനെ അറിയിച്ചു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രിയയെ കൊലപ്പെടുത്തിയാല്‍ ഒന്നരലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രീതിയുടെ അമ്മ വാഗ്ദാനം നല്‍കിയിരുന്നു.…
Read Moreറോഡുപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തിയുമുള്ള മതപരമായ ആഘോഷങ്ങള്‍ നിരോധിച്ച് യുപി സര്‍ക്കാര്‍…
റോഡിലിറങ്ങിയുള്ള മതപരമായ ആഘോഷങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. റോഡ് ഉപരോധിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും മതപരമായ ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രസാദ്, ഡിജിപി ആര്.കെ.വിശ്വകര്‍മ എന്നിവര്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുമായി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങളില്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിനിയോഗിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മതപരമായ ചടങ്ങുകളും ആരാധനയും മറ്റും അതത് ഇടങ്ങളില്‍ മാത്രമേ നടത്താവൂ എന്നും നിര്‍ദേശത്തില്‍ പറയുന്നു. അനുമതിയില്ലാതെ ഒരു ആഘോഷവും നടത്താന്‍ പാടില്ല. പരമ്പരാഗതമായ ചടങ്ങുകള്‍ക്കു മാത്രമേ അനുമതി നല്‍കൂവെന്നും അറിയിച്ചിട്ടുണ്ട്. സമാഹമാധ്യമത്തിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടയുണ്ടാകുമെന്നും അറിയിച്ചു.
Read Moreബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ഡാന്‍സിന് പോയി ! അവിടെ വച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് നര്‍ത്തകി…
ഉത്തര്‍പ്രദേശില്‍ വ്യവസായിയുടെ ജന്മദിനാഘോഷത്തില് നൃത്തപരിപാടി അവതരിപ്പിക്കാന്‍ എത്തിയ നര്‍ത്തകിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആറുപേര്‍ ചേര്‍ന്ന് കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് സമീപത്തുള്ള കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് വിധേയയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ഉന്നാവോ ജില്ലയിലാണ് സംഭവം. ദീപക് നഗറില്‍ പ്രൊപ്പര്‍ട്ടി ഡീലറുടെ ജന്മദിനാഘോഷത്തിന് നൃത്തം അവതരിപ്പിക്കാന്‍ മൂന്ന് പേരെയാണ് വിളിച്ചത്. ആറായിരം രൂപയ്ക്കാണ് പരിപാടി ബുക്ക് ചെയ്തത്. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കാറില്‍ എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ മദ്യപിച്ചിരുന്നതായി യുവതി പോലീസിന് മൊഴി നല്കി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറയുന്നു. ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.
Read Moreയുവതിയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ഭര്‍ത്താവിന്റെ കുടുംബം ! ബുള്‍ഡോസറുമായി പോലീസ് രംഗത്ത്;വീഡിയോ…
യുപിയില്‍ വീണ്ടും പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന ഇറക്കിവിട്ട യുവതിയ്ക്ക് വീട്ടില്‍ പ്രവേശിക്കാന്‍ സംരക്ഷണം ഒരുക്കണമെന്ന അലഹബാദ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബുള്‍ഡോസറുമായി ബിജ്നോര്‍ പോലീസ് എത്തിയത്. ബിജ്നോര്‍ സ്വദേശിയായ നൂതന് മാലികിന് സുരക്ഷ ഒരുക്കാനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. യുവതിയുടെ ഭര്‍ത്താവായ റോബിന്റെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി നില്ക്കുന്ന യുപി പോലീസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘വാതില്‍ തുറക്കണം. ഇത് ഹൈക്കോടതി ഉത്തരവാണ്’ എന്ന് കോടതി ഉത്തരവ് ഉയര്‍ത്തിക്കാട്ടി പോലീസ് വീട്ടുകാരോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. യുവതിയെ വീട്ടില്‍ പ്രവേശിക്കാന്‍ സഹായിച്ചെന്നും നിലവില്‍ പ്രശ്നമൊന്നും ഇല്ലെന്നും സിറ്റി പോലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജന്‍ സിങ് പറഞ്ഞു. കഴിഞ്ഞദിവസം ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ഭര്‍തൃവീട്ടുകാര്‍ വാതില്‍ തുറന്നില്ല. അതിനാലാണ് ഇന്ന് ബുള്‍ഡോസറുമായി പോലീസ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 2017ല്‍ വിവാഹിതയായ യുവതിയെ, അഞ്ചുലക്ഷം രൂപയും ബൊലേറോ…
Read Moreഉത്തര്‍പ്രദേശില്‍ സമൂഹവിവാഹത്തിലൂടെ ഒരുമിച്ചത് 12,000 ദമ്പതികള്‍ ! മുഴുവന്‍ ചെലവും സര്‍ക്കാരിന്റെ വക…
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസംനടന്ന സമൂഹ വിവാഹത്തില്‍ ഒന്നായത് 12,000 ദമ്പതികള്‍. മുഖ്യമന്ത്രിയുടെ ‘സാമൂഹിക് വിവാഹ് സ്കീമിന്’ കീഴില്‍ സംസ്ഥാനത്തുടനീളമുള്ള 60 ജില്ലകളില്‍ നിന്നുള്ളവരുടെ വിവാഹ സ്വപ്നങ്ങളാണ് ഇന്നലെ സഫലീകരിച്ചത്. ദരിദ്ര കുടുംബങ്ങളിലെ ആളുകളുടെ വിവാഹം നടത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.വിവാഹ ചടങ്ങിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. വരന്മാരുടെ കുടുംബങ്ങളെ മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് വേദിയിലേക്ക് സ്വാഗതം ചെയ്യുക. ലഖ്നൗവില്‍, മോഹന്‍ റോഡില്‍ നടന്ന പരിപാടിയില്‍ ദമ്പതികളെ അനുഗ്രഹിക്കാന്‍ സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ്‍ പങ്കെടുത്തതായി വക്താവ് പറഞ്ഞു. 2017ലാണ് പദ്ധതി ആരംഭിച്ചത്. ഈ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. ജൂണ്‍ 17 ന് മറ്റൊരു സമൂഹ വിവാഹം കൂടെ പ്ലാന്‍ ചെയ്തിട്ടുണ്ട്. അന്ന് 6,000-7,000 ദമ്പതികള്‍ വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായി സാമൂഹ്യക്ഷേമ മന്ത്രി അസിം അരുണ്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ ഈ പദ്ധതിയ്ക്ക് വന്‍…
Read Moreതോക്കുമായി സ്കൂള്‍ അധ്യാപിക അറസ്റ്റില്‍ ! പോലീസ് യുവതിയെ പിടികൂടിയത് രഹസ്യവിവരത്തെത്തുടര്‍ന്ന്…
നാടന്‍ തോക്കുമായി അധ്യാപിക അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ മെയിന്പുരിയിയിലാണ് സംഭവം. ഫിറോസാബാദിലെ സ്കൂളില്‍ അധ്യാപികയായ കരിഷ്മ സിങ് യാദവിനെയാണ് തോക്കുമായി പോലീസ് പിടികൂടിയത്. ഒരു സ്ത്രീ നഗരത്തില്‍ തോക്കുമായി സഞ്ചരിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് യുവതിയുടെ പാന്റ്സിന്റെ പോക്കറ്റില്‍നിന്ന് തോക്ക് കണ്ടെടുത്തത്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ കേസെടുത്തതായും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ഫിറോസാബാദില്‍ അധ്യാപികയായ കരിഷ്മ ചില ജോലികള്‍ക്കായാണ് മെയിന്‍പുരിയില്‍ വന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്തിനാണ് യുവതി തോക്ക് കൈവശം വെച്ചത് എന്നതടക്കം അന്വേഷിച്ചുവരികയാണെന്നും ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും മെയിന്‍പുരി എസ്.പി. അജയ്കുമാര്‍ പറഞ്ഞു. യ യുവതിയെ പോലീസ് പരിശോധിക്കുന്നതിന്റെയും തോക്ക് കണ്ടെടുക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
Read Moreപഞ്ചാബില്‍ ആംആദ്മി സെഞ്ച്വറിയിലേക്ക് ! യുപിയിയില്‍ മുന്നൂറിലേക്ക് ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറ്റം;മണിപ്പൂരില്‍ ഇഞ്ചോടിഞ്ച്
ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ സൂചനയുമായി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിയുടെ കുതിപ്പ്. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകള്‍ അറിവാകുമ്പോള്‍ 93 സീറ്റുകളിലാണ് ആംആദ്മി മുന്നേറുന്നത്. കോണ്‍ഗ്രസ് വെറും 18 സീറ്റുകളിലേക്ക് താഴ്ന്നിരിക്കുകയാണ്. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഫലസൂചനകള്‍ അറിവായ ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചരണ്‍ജിത് സിങ് ഛന്നി രണ്ടു മണ്ഡലത്തിലും പിന്നിലാണ്. കോണ്‍ഗ്രസുമായി പിണങ്ങി ബിജെപി പാളയത്തില്‍ ചേക്കേറിയ അമരീന്ദര്‍ സിങ് പട്യാലയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാന്‍ ലീഡ് ചെയ്യുകയാണ്. ഡല്‍ഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. ഇവിടെ എക്സിറ്റ് പോളുകളെല്ലാം…
Read Moreകൊട്ടാരക്കരയില്‍ പുതപ്പു കച്ചവടത്തിനെത്തി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ! ഉത്തര്‍പ്രദേശ് സ്വദേശിയ്ക്ക് കഠിന ശിക്ഷ വിധിച്ച് കോടതി
കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷയായി വിധിച്ച് കോടതി. ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദി(28)നെയാണ് കൊട്ടാരക്കര അസി. സെഷന്‍സ് ജഡ്ജ് വി സന്ദീപ്കൃഷ്ണ കഠിനമായ ശിക്ഷയ്ക്ക് വിധിച്ചത്. പുതപ്പു കച്ചവടത്തിനെത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. 2019 ഏപ്രില്‍ 13ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ഉത്തരേന്ത്യക്കാരായ രണ്ടുപേരാണ് പുതപ്പുമായെത്തിയത്. യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു ചോദിച്ചശേഷം ഇവര്‍ പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞു. വാതില്‍ ചാരി യുവതി അകത്തേക്കു പോകുന്നതിനിടെ, വീട്ടിനുള്ളില്‍ കയറിയ നൂര്‍ മുഹമ്മദ് ഇവരുടെ വായ പൊത്തുകയും ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. കുതറി പുറത്തേക്കോടി യുവതി രക്ഷപ്പെട്ടു. ബഹളവും നിലവിളിയും കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും നൂര്‍ മുഹമ്മദ് കടന്നുകളഞ്ഞു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ രണ്ടുമണിക്കൂറിനുശേഷം വെട്ടിക്കവല…
Read More