ഉത്തര്‍പ്രദേശിനെ ഞെട്ടിച്ച ദിയോറിയ ജില്ലയിലെ മാ വിന്ധ്യാവാസിനി മഹിളാ ബാലികാ സംരക്ഷന് ഗൃഹവുമായി ബന്ധപ്പെട്ട പെണ്‍വാണിഭക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. 15 പോലും തികയാത്ത പെണ്‍കുട്ടികളെ ഉന്നതന്മാര്ക്ക് കാഴ്ചവച്ച സംഭവം മനുഷ്യമനസാക്ഷിയെ ആകെ ഞെട്ടിക്കുന്നതാണ്. ഓഗസ്റ്റിലാണ് സംഭവം പുറത്തു വരുന്നത്. ഉന്നതരെ രസിപ്പിക്കാന്‍ അയയ്ക്കും മുമ്പായി പെണ്‍കുട്ടികള്‍ക്ക് വേദന അറിയാതിരിക്കാന്‍ മയക്കുമരുന്ന് കഴിപ്പിച്ചിരുന്നു എന്നാണ് ഇരകളുടെ വെളിപ്പെടുത്തല്‍. ആഗസ്റ്റ് 6 ന് യുപി പോലീസിലെ വനിതാ സെല്ലാണ് മൊഴി രേഖപ്പെടുത്തിയത്. അലഹബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് യുപി പോലീസിലെ സിറ്റ് സമര്‍പ്പിച്ചിരിക്കുകയാണ്. ”മാഡം ഞങ്ങളെ പുരുഷന്മാരുടെ അരികിലേക്ക് അയയ്ക്കുന്നതിന് മുമ്പായി ഞങ്ങള്‍ക്ക് ഒരു മരുന്നു തരും. ഈ മരുന്നു കഴിച്ചാല്‍ വേദനയെടുക്കില്ലെന്ന് പറഞ്ഞാണ് തരുന്നത്. എല്ലാം കഴിഞ്ഞു വരുമ്പോള്‍ വലിയ ആള്‍ക്കാരുമായി ഇന്ന് നല്ല രസമയിരുന്നില്ലേ എന്ന് പതിവായി ചോദിക്കും. പോലീസിനോടോ മറ്റാരോടെങ്കിലുമോ ഈ വിവരം പറയരുതെന്നും അവര്‍…
Read More