ലഖ്നൗ: ജമ്മുകാഷ്മീരില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുമ്പ് വീണ്ടും ഒരു എട്ടുവയസുകാരിക്കു കൂടി ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റയിലാണ് എട്ടുവയസ്സുകാരി ക്രൂരമായ ബലാല്‍സംഗത്തിനു ശേഷം കൊല ചെയ്യപ്പെട്ടത്. ഇറ്റ സ്വദേശിയായ സോനു എന്ന പതിനെട്ടുകാരനാണ് പെണ്‍കുട്ടിയെ മാനഭംഗത്തിനു ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇറ്റയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം അയല്‍ഗ്രാമത്തില്‍ നിന്നും എത്തിയതായിരുന്നു പെണ്‍കുട്ടി. വധുവിന്റെ ബന്ധുകൂടിയായിരുന്നു പെണ്‍കുട്ടി. പുലര്‍ച്ചെ 1.30 ഓടെയാണ് ക്രൂരകൃത്യം നടന്നത്. വിവാഹ സത്കാരത്തിനിടെ വലിയ ശബ്ദത്തില്‍ പാട്ട് വച്ചിരുന്നു. ഇതിനിടെ കുട്ടിയെ മാതാപിതാക്കളുടെ പക്കല്‍ നിന്നും തട്ടിയെടുത്ത സോനു കുട്ടിയെ അടുത്തുള്ള നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കുട്ടിയെ അന്വേഷിച്ച് ആളുകള്‍ എത്തുമ്പോള്‍ കുട്ടിയുടെ…
Read MoreTag: up
തട്ടിപ്പ് നടത്താന്‍ വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുന്നത് പഴഞ്ചന്‍ രീതി; ഈ തട്ടിപ്പുകാരന് ഉണ്ടാക്കിയത് ദേശസാല്‍കൃത ബാങ്കിന്റ ‘വ്യാജ ശാഖ’;നിക്ഷേപം ലക്ഷങ്ങള്‍ ആയപ്പോള്‍ കുടുങ്ങി…
ബലിയ (യു.പി): വ്യാജ അക്കൗണ്ട് വഴി പണം തട്ടിയെന്ന് ഇടയ്ക്കിടെ വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ പണത്തട്ടിപ്പ് നടത്താന്‍ ഒരു ദേശസാല്‍കൃത ബാങ്കിന്റെ വ്യാജശാഖ തന്നെ ഉണ്ടാക്കുകയും ഒരു മാസം കൊണ്ട് 15 സേവിംഗ്സ് ഉണ്ടാക്കി ഒന്നരലക്ഷം രൂപ സമാഹരിക്കുകയും ചെയ്തയാളെ ഒടുവില്‍ പോലീസ് പൊക്കിയതോടെ പുറത്തുവന്നത് പുത്തന്‍തട്ടിപ്പ്. ബാങ്ക് തട്ടിപ്പുകളുടെ കാലത്ത് ഉത്തര്‍ പ്രദേശ് ബദൗന്‍ സ്വദേശി ആഫാഖ് അഹമ്മദാണ് വെട്ടിപ്പിന്റെ പുതിയ വഴി കണ്ടെത്തി കുടുങ്ങിയത്. യു.പിയിലെ ബലിയയില്‍ മുലായം നഗറില്‍ സ്വന്തമായി കര്‍ണാടക ബാങ്കിന്റെ ഒരു ശാഖ തന്നെ തുടങ്ങി! മാനേജരായി സ്വയം നിയമിച്ചു. നാട്ടുകാരുടേതായി 15 സേവിങ്സ് അക്കൗണ്ടുകള്‍ തുറന്നു. ഒരു മാസത്തിനിടെ 1.37 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചപ്പോഴേക്കും പിടിവീണു. തട്ടിപ്പിനെക്കുറിച്ചു വിവരം ലഭിച്ച് കര്‍ണാടക ബാങ്കിന്റെ അഡീഷണല്‍ ജനറല്‍ മാനേജര്‍ പരാതി നല്‍കിയതോടെയാണ് ആഫാഖ് അഹമ്മദ് അറസ്റ്റിലായത്. അപേക്ഷാഫോമുകള്‍, പാസ്…
Read Moreഉത്തര്‍പ്രദേശ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം, മഥുരയില്‍ കോണ്‍ഗ്രസ്, ചിത്രത്തിലെ ഇല്ലാതെ മുലായം, ആദ്യ പരീക്ഷണത്തില്‍ വീഴാത്തതിന്റെ ആശ്വാസത്തില്‍ യോഗിയും
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ആദ്യ പരീക്ഷയുടെ ആദ്യ ഘട്ടത്തില്‍ ആശ്വസിക്കാം. നിയമസഭ തെരഞ്ഞെടുപ്പിലെന്ന പോലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറുന്ന കാഴ്ച്ചയാണ് ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് നടന്ന പതിനാറില്‍ പതിനാല് മുനിസിപ്പാലിറ്റികളിലും ബിജെപിയാണ് മുന്നില്‍. മുലായംസിംഗിന്റെ എസ്പിയും മായാവതിയുടെ ബിഎസ്പിയും വളരെ പിന്നിലാണ്. മഥുരയില്‍ ഗംഭീര പ്രകടനം നടത്തി കോണ്‍ഗ്രസ് കരുത്തുകാട്ടി. മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും 198 മുനിസിപ്പല്‍ കൗണ്‍സിലുകളിലും 438 നഗര പഞ്ചായത്തുകളിലുമാണ് മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്. വാരണാസി, അലഹബാദ്, ലഖ്നൗ, കാണ്‍പൂര്‍, ഗാസിയാബാദ്, മീററ്റ് , ആഗ്ര, ഗൊരഖ്പൂര്‍, മൊറാദാബാദ്, ബറേലി, അയോധ്യ എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് മുന്നേറ്റം. ഫിറോസാബാദ്, സഹരണ്‍പുര്‍, അലിഗഡ്, ഝാന്‍സി എന്നിവിടങ്ങളിലാണ് ബി.എസ്.പി ലീഡ് ചെയ്യുന്നത്. മഥുരയാണ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് എന്നാല്‍ സമാജ്വാദി പാര്‍ട്ടിക്ക് ഒരിടത്തുപോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില വാര്‍ഡുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. സിതാപൂരിലെ ലെഹെര്‍പുര്‍,…
Read Moreവിദ്യാഭ്യാസമില്ലാത്തവര്‍ക്ക് എന്തിനാണ് മൊബൈല്‍ഫോണ്‍? ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത! മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് 21000 രൂപ പിഴ
വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ വാര്‍ത്തകളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഏതാനും നാളുകളായി വന്നുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മധോര പഞ്ചായത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 21000 രൂപ വരെ പിഴ ചുമത്തും എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. വലിയ പിഴചുമത്തി കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുവരുത്താനുള്ള പുതിയ മാര്‍ഗമെന്ന നിലയ്ക്കാണ് പഞ്ചായത്ത് പുതിയ നിയമം നടപ്പിലാക്കിയത്. ഗ്രാമ പഞ്ചായത്താണ് ഈ തീരുമാനം എടുത്തത്. പൊതുനിരത്തിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്ന പെണ്‍കുട്ടികളില്‍ നിന്നും 21000 രൂപ പിഴ ഈടാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഈ ഗ്രാമത്തിലെ ഭൂരിഭാഗം വരുന്ന സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. ഇങ്ങനെയുള്ള ഇവര്‍ക്കെന്തിനാണ് മൊബൈല്‍ഫോണ്‍ എന്നാണ് ഒരു പഞ്ചായത്ത് അംഗം ചോദിച്ചത്. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് പീഡനങ്ങള്‍ പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മാത്രമല്ല മൊബൈല്‍ ഉപയോഗം കാരണമാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടി പോകുന്നതെന്നും ഗ്രാമസമിതി പറയുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്…
Read Moreഒരുവശത്ത് മകന്റെ മൃതദേഹം തോളില്‍ വഹിച്ചുകൊണ്ട് പിതാവ്! മറുവശത്ത് പശുക്കള്‍ക്കായി ആംബുലന്‍സ്; യുപി സര്‍ക്കാര്‍ മനുഷ്യരുടേതോ പശുക്കള്ക്കായുള്ളതോ? യോഗിയുടെ ഭരണരീതിയില്‍ അമ്പരന്ന് ജനങ്ങള്‍
പണമില്ലാത്തതിന്റെ പേരില്‍ ആംബുലന്‍സ് സൗകര്യം ലഭിക്കാതെ മനുഷ്യര്‍ മൃതദേഹം തലകീഴായി ചുമന്നും സൈക്കിളില്‍ കെട്ടിവെച്ചും ഒടിച്ചു മടക്കി ഭാണ്ഡത്തിലാക്കിയും കൊണ്ടു പോകുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുപിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ്’ എന്ന പേരിലാണ് പശുക്കള്‍ക്ക് വേണ്ടിയോടുന്ന ആംബുലന്‍സ് ആരംഭിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പശുക്കള്‍ക്ക് വേണ്ടിയുള്ള ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്തു. ലഖ്നൗവിലും ഗോരഖ്പൂരിലും വാരാണസിയിലും മധുരയിലും അലഹാബാദിലും ആംബുലന്‍സ് സൗകര്യം ലഭിക്കും. മസ്ദൂര്‍ കല്യാണ്‍ സംഗതന്‍ എന്ന സംഘടനയുടെ സഹകരണത്തിലാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഗോ സേവാ ടോള്‍ ഫ്രീ നമ്പറും ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറും ഒരു അസിസ്റ്റന്റും ഉണ്ടായിരിക്കും. പശുക്കള്‍ക്കായുള്ള ആംബുലന്‍സ് ഫ്ളാഗ് ഓഫ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ യുപി സ്വദേശിയായ ഒരു പിതാവ് തന്റെ…
Read Moreയുപിയിലെ ആശുപത്രികളിലും കാവി മയം! ബെഡ്ഷീറ്റുകള്‍ ഹിന്ദു ദൈവങ്ങളെ പ്രതിനിധാനം ചെയ്യും; ഓപ്പറേഷന് ഇന്ദ്രധനുഷ് നടപ്പാക്കുന്നതിങ്ങനെ
യുപിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ മതന്യൂനപക്ഷങ്ങള്‍ കടുത്ത ആശങ്കയിലാണ്. അധികാരം ഏറ്റെടുത്തപ്പോള്‍ മുതല്‍ സര്‍ക്കാരിന്റെ സമസ്ത മേഖലകളിലും ഹൈന്ദവ വത്കരണം നടപ്പാക്കി തുടങ്ങിയിരിക്കുകയുമാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു തുടങ്ങി ഗോ സംരക്ഷണപ്രവര്‍ത്തനവും മാംസ നിരോധനവും അടക്കമുള്ളവ മുന്നോട്ടു വയ്ക്കുന്ന യോഗി സര്‍ക്കാര്‍ ഇപ്പോള്‍ ആശുപത്രികളെയാണ് കടന്നു പിടിച്ചിരിക്കുന്നത്. ആശുപത്രികളില്‍ എല്ലാ ദിവസവും മാറി മാറി വിരിക്കുന്ന ബെഡ്ഷീറ്റുകല് ഹിന്ദു ദൈവങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ആദ്യഘട്ടമായി മീററ്റിലെ പി.എല്‍ ശര്‍മ ജില്ലാ ആശുപത്രിയില്‍ ഇനി മുതല്‍ രോഗികള്‍ കിടക്കുക ‘ഹിന്ദു’ ബെഡ് ഷീറ്റിലാവും. എഴു വ്യത്യസ്ത നിറങ്ങളിലുള്ള ബെഡ്ഷീറ്റാണ് ഹിന്ദു ബെഡ്ഷീറ്റ് എന്ന പേരില്‍ ദൈവങ്ങളുമായി ബന്ധപ്പെടുത്തി ആശുപത്രിയില്‍ ഉപയോഗിക്കുക. ആഴ്ചയിലെ ഓരോ ദിവസവും ഓരോ ഹിന്ദു ദൈവത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് ക്യാംപെയിന്റെ ഭാഗമായി മഴവില്‍ നിറങ്ങള്‍…
Read Moreപണി പാളി..! ആന്റി റോമിയോ സ്ക്വാഡ് യുപിയില്‍ സദാചാര ഗുണ്ടായിസം കാണിക്കുന്നു; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവിഷ്കരിച്ച സ്ക്വാഡിനെതിരേ സ്ത്രീപക്ഷ സംഘടനകള്‍ രംഗത്ത്
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥേ ആവിഷ്കരിച്ച ആന്റി റോമിയോ സ്ക്വാഡിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സ്ക്വാഡിലെ അംഗങ്ങള്‍ സദാചാര പോലീസ് കളിക്കുകയാണെന്നും എത്രയും പെട്ടെന്നു തന്നെ സ്ക്വാഡ് പിരിച്ചുവിടണമെന്നുമാണ് പ്രമുഖ സ്ത്രീസംഘടനകളുടെ നേതാക്കള്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകരായ അരുണാ റോയ്, കവിതാ ശ്രീവാസ്തവ, കല്യാണി മേനന് സെന്‍, ഇന്ദിര ജയസിംഗ്, വൃന്ദാ ഗ്രോവര്‍ എന്നിവരുടെ സംഘമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന ആണ്-പെണ് സുഹൃത്തുക്കള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന നടപടി വര്‍ധിച്ചു വരുകയാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംവിധാനം പിന്‍വലിക്കണമെന്നും സ്ത്രീപക്ഷ വാദികള്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ഉദ്യമം സദാചാര പോലീസിംഗ് അല്ലെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയാണെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും സദാചാര ഗുണ്ടായിസത്തിന്റെ ഭീകരമുഖമാണ് യുപിയില്‍ കാണാന്‍ കഴിയുന്നത്. കോളജിനു പുറത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ സംഘം അറസ്റ്റ്…
Read Moreയോഗി ആദിത്യനാഥ് രണ്ടും കല്പിച്ച് തന്നെ, പൂവാലന്മാര്ക്ക് പിന്നാലെ പരീക്ഷത്തട്ടിപ്പുകാരെ പിടികൂടി യുപി സര്‍ക്കാര്‍, ജാതിനോക്കി അറവുശാലകള്‍ അടപ്പിക്കില്ലെന്ന് മന്ത്രി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടും കല്പിച്ചാണെന്ന് തോന്നുന്നു. പൂവാലന്മാരെ നിലയ്ക്കുനിര്‍ത്താന്‍ ആന്റി റോമിയോ സംഘങ്ങളെ നിയോഗിച്ച യോഗി ഇത്തവണ വാളെടുക്കുന്നത് സംസ്ഥാനത്തെ പരീക്ഷത്തട്ടിപ്പുകാരെയാണ്. പരീക്ഷയില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ച നിരവധി അധ്യാപകരും, പരീക്ഷാസെന്ററുകളും, വിദ്യാര്‍ഥികളും വെള്ളിയാഴ്ച്ച രാവിലെ വരെ പിടിയിലായിട്ടുണ്ട്. പരീക്ഷത്തട്ടിപ്പിന് പേരുകേട്ട സംസ്ഥാനങ്ങളാണിലൊന്നായിരുന്നു യുപി. ബിഹാറിലെയും യുപിയിലെയും കോപ്പിയടി ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ 111 സെന്റര്‍ ഡയറക്ടര്‍മാര്‍, 178 ഇന്‍വിജിലേറ്റര്‍മാര്‍, 70 വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 57 ഓളം പരീക്ഷാ സെന്ററുകളെ പരീക്ഷ നടത്തുന്നതില്‍ നിന്നും വില്ക്കി. യോഗി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മൂന്നു ദിവസം മുമ്പാണ് യുപിയില്‍ പരീക്ഷകള്‍ തുടങ്ങിയിരുന്നത്. അതിനിടെ സംസ്ഥാനത്തെ എല്ലാ അംഗീകൃത അറവുശാലകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.…
Read More