ലോകത്തിന്റെ കാലാവസ്ഥയില്‍ കാതലായ മാറ്റം വരാന്‍ പോകുന്നെന്ന് ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുരുകലിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഈ കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തില്‍ കാലാവസ്ഥാമാറ്റം അതിവേഗത്തില്‍ പ്രകടമാകും. ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം അനുഭവപ്പെടുമെന്നും അടുത്ത നൂറ്റാണ്ടോടെ ഇതു പൂര്‍ണമാകുമെന്നും ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ സര്‍വകലാശാല അന്റാര്‍ട്ടിക് റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞുരുകുന്നത് ഏറ്റവുമധികം ബാധിക്കുക സമുദ്രജലപ്രവാഹത്തെയാണ്. ഗ്രീന്‍ലന്‍ഡിലെ കൊടുമുടിയിലുള്ള ഒരു മഞ്ഞുപാളി ഉരുകുന്നത് തെക്കോട്ട് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു നീങ്ങുന്ന തണുത്ത ജലപ്രവാഹത്തെ ബാധിക്കും. വടക്കോട്ടു നീങ്ങുന്ന ജലത്തെ തീരത്തേക്കും അടുപ്പിക്കും. ഇതിനെ അറ്റ്‌ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിങ് സര്‍ക്കുലേഷന്‍ (എഎംഒസി) എന്നാണു വിശേഷിപ്പിക്കുന്നത്. ഈ ലിക്വിഡ് കണ്‍വേയര്‍ ബെല്‍റ്റ് ആണ് ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തില്‍ നിലവില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ഉത്തരാര്‍ധഗോളത്തിലെ താപനിലയെ നിലനിര്‍ത്തുന്നതും ഇതുതന്നെ. മഞ്ഞുരുകലിന്റെ വേഗത്തെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് പല ഗവേഷകരുമിപ്പോള്‍.…
Read More