യുപിഐ പേയ്മെന്റ് ആപ്പുകള്‍ വ്യാപകമായതോടെ മാറ്റത്തിനൊരുങ്ങി എസ്ബിഐയും. പണം പിന്‍വലിക്കല്‍ കൂടുതല്‍ സുഗമമാക്കാന്‍ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോയുടെ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ. ‘യോനോ ഫോര്‍ എവരി ഇന്ത്യന്‍’ എന്ന പേരിലാണ് പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ചത്. യോനോയുടെ പരിഷ്കരിച്ച ആപ്പില്‍ യുപിഐ സേവനങ്ങള്‍ ലഭിക്കുന്നവിധമാണ് സേവനം മെച്ചപ്പെടുത്തിയത്. സ്കാന്‍ ചെയ്ത് പണം നല്‍കാനും കോണ്ടാക്ട്സ് തെരഞ്ഞെടുത്ത് പണം നല്‍കാനും പണം ആവശ്യപ്പെടാനും കഴിയുന്നവിധമാണ് യോനോ ഫോര്‍ എവരി ഇന്ത്യന്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്ബിഐയുടെ 68-ാം വാര്‍ഷികത്തിലാണ് പുതിയ സേവനം അവതരിപ്പിച്ചത്. മറ്റു ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുംവിധമാണ് സംവിധാനം. ഇതിന് പുറമേ ഇന്റര്‍ഓപ്പറബിള്‍ കാര്ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍ സേവനവും എസ്ബിഐ ആരംഭിച്ചു. യുപിഐ ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിക്കാവുന്ന രീതിയാണിത്. യുപിഐ ‘ക്യൂആര്‍ ക്യാഷ്’ഫീച്ചര്‍ ഉപയോഗിച്ചാണ് പണം പിന്‍വലിക്കേണ്ടത്. ഇന്റര്‍ഓപ്പറബിള്‍ കാര്ഡ്ലെസ് ക്യാഷ് പിന്‍വലിക്കല്‍…
Read MoreTag: UPI
യുപിഐ ഉപയോഗിച്ച് ഇനി എടിഎമ്മില്‍നിന്നും പണമെടുക്കാം ! വിപ്ലവകരമായ പുതിയ സൗകര്യം ഇങ്ങനെ…
യുപിഐ സേവനം ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനമൊരുക്കാന്‍ റിസര്‍വ് ബാങ്ക്. കാര്‍ഡില്ലാതെ തന്നെ പണം പിന്‍വലിക്കല്‍ കൂടുതല്‍ ലളിതമാക്കുന്നതിനും കാര്‍ഡ് സ്കിമ്മിങ്, കാര്‍ഡ് ക്ലോണിങ് പോലുള്ള തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വികസിപ്പിച്ച ഐഎംപിഎസ് അധിഷ്ടിതമായ അതിവേഗ പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐ. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വന്‍കുതിച്ചുചാട്ടമാണ് യുപിഐയുടെ വരവോടെ ഉണ്ടായത്. നിലവില്‍ എസ്ബിഐ അടക്കം വളരെ ചുരുക്കം ചില ബാങ്കുകള്‍ മാത്രമാണ് കാര്ഡ്ലെസ് പണമിടപാടിനുള്ള സൗകര്യം നല്‍കുന്നത്. എന്നാല്‍ എല്ലാ ബാങ്കുകളിലേക്കും ഈ സൗകര്യം എത്തിക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എടിഎം കാര്‍ഡുകള്‍ കൈവശമില്ലെങ്കിലും ഏത് എടിഎം യന്ത്രത്തില്‍ നിന്നും യുപിഐ വഴി പണം…
Read More