അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുമ്പോഴും ‘എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല’ എന്ന നയം പിന്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ പുതിയ റോഡ് സുരക്ഷാ ബില്ലിന്റെ മറവില്‍ ഡ്രൈവിംഗ് പഠനവും ലൈസന്‍സ് വിതരണവും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കമാണ് നടക്കുന്നത്. മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള സ്ഥാപനങ്ങള്‍ മാത്രമേ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുടെ മറവിലാണ് പുതിയ നീക്കത്തിന് കളമൊരുങ്ങുന്നത്. ഇത് നടപ്പിലായാല്‍ കാര്യങ്ങളെല്ലാം സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കലിന്റെ വഴിക്കാവും. മാത്രമല്ല ഡ്രൈവിംഗ് സ്‌കൂളുകാരുടെയും ഓട്ടോ കണ്‍സല്‍റ്റന്റുമാരുടെയുമെല്ലാം കഞ്ഞികുടി മുട്ടുകയും ചെയ്യും. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിംഗ് പഠനം പല സംസ്ഥാനങ്ങളിലും പുനരാരംഭിച്ചെങ്കിലും കേരളത്തില്‍ അനുവദിക്കാത്തത് ഊരാളുങ്കളിന് വേണ്ടിയാണ്. സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള സഹകരണ സംഘമാണ് ഊരാളുങ്കല്‍. മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള…
Read More