യുറേനിയം കൈവശമുണ്ടെന്ന് പാതിരാത്രിയില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ! കേട്ടപാതി വീട് തേടിപ്പിടിച്ച് അകത്തു കടന്ന പോലീസ് കണ്ടത് കറുത്ത പൊടി; റാന്നിയിലെ യുറേനിയത്തിന്റെ കഥ ഇങ്ങനെ…

യുറേനിയം കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ച റാന്നി സ്വദേശിയായ യുവാവും സുഹൃത്തും കുടുങ്ങി. തിരുവനന്തപുരം ബോംബ് സ്‌ക്വാഡില്‍നിന്നെത്തിയ വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ കുപ്പികളില്‍ സൂക്ഷിച്ചിരിക്കുന്ന കറുത്ത പൊടിക്ക് റേഡിയേഷന്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. യുറേനിയമാണോയെന്ന് പരിശോധിക്കുന്നതിന് ഇന്ന് കൊച്ചി ഉദ്യോഗമണ്ഡലില്‍നിന്ന് വിദഗ്ധ സംഘം എത്തും. ഇതിന് ശേഷമേ സ്ഥിരീകരിക്കാനാവൂവെന്ന് തിരുവല്ല ഡിവൈ.എസ്.പി. റ്റി.രാജപ്പന്‍ പറഞ്ഞു. റാന്നി വലിയകുളം കണികുന്നത്ത് പ്രശാന്ത്(31), സുഹൃത്ത് അടിച്ചിപ്പുഴ വലിയകുളം മഠത്തില്‍കാവ് സുനില്‍(46) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെ പക്കലുമുണ്ടായിരുന്ന കുപ്പികളില്‍ സൂക്ഷിച്ചിരുന്ന പൊടി പോലീസ് പ്രശാന്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട് പോലീസ് സീല്‍ ചെയ്ത് കാവലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വരുന്നത്. പ്രശാന്താണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണില്‍ വിളിച്ച് വീട്ടില്‍ യുറേനിയം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. വൈകാതെ ജില്ലയിലെ…

Read More